എന്താണ് സമന്‍സ് കേസ് (Summons case), വാറണ്ട് കേസ് (Warrant case)?

പൊതുവേ കേസുകളെ നമുക്ക് മൂന്നായി വിഭജിക്കാം – സമന്‍സ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ്.

വാറണ്ട് കേസ് എന്നാല്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതാണ്. സാധാരണ വാറണ്ട് കേസുകളിലാണ് കുറ്റവാളികളെ തടവിൽ ഇടാൻ വിധിക്കുന്നത്.

അതില്‍ താഴെ ശിക്ഷ കിട്ടാന്‍ ഇടയുള്ള കേസുകളെ സമന്‍സ് കേസുകള്‍ എന്നാണ് വിളിക്കുന്നത്.

സമന്‍സ് കേസുകളില്‍ പരാതിക്കാരന് എപ്പോള്‍ വേണമെങ്കിലും പരാതി പിന്‍വലിക്കാം. എന്നാല്‍ വാറണ്ട് കേസുകളില്‍ പരാതിക്കാരന് പരാതി പിന്‍വലിക്കാന്‍ സാധിക്കുകയില്ല. ക്രിമിനല്‍ കേസ് ഒരിക്കൽ രജിസ്റ്റര്‍ ചെയ്താല്‍ അത് ഒത്തു തീര്‍പ്പായി തീര്‍ക്കുക സാധ്യമല്ല.
ചില കേസുകൾ കോമ്പൗണ്ടബിൾ (Compoundable offence) എന്ന് CrPC യിൽ വിശേഷിപ്പിച്ചിരുന്ന കേസുകള്‍ കോടതിയുടെ അറിവോടുകൂടി ഒത്തു തീര്‍ക്കാം.

പെറ്റിക്കേസുകളാകട്ടെ അപ്പോള്‍ തന്നെ പിഴയടച്ച്‌ പുറത്ത് വിടുന്ന കേസുകളാണ്. ഓരോ തരം കേസുകൾക്കും വ്യത്യസ്തമായ നടപടിക്രമം ആണ് കോടതികൾക്കുള്ളത്.

Petty എന്ന വാക്കിന്റെ അർത്ഥം ‘നിസാരമായ’, ‘അപ്രധാനമായ’ (Trivial) എന്നൊക്കെയാണ്. അപ്പോൾ പെറ്റി കേസെന്നാൽ നിസാരമായ കേസ് എന്ന് അർത്ഥം.

ആയിരം രൂപയിൽ കവിയാത്ത പിഴ ശിക്ഷ നൽകുന്ന കേസുകൾ ആണ് പെറ്റി കേസുകൾ. ഇതിൽ മോട്ടോർ വാഹന നിയമം (Motor Vehicles Act, 1939) അനുസരിച്ചുള്ള കുറ്റങ്ങൾ പെടുന്നില്ല.

പെറ്റി കേസുകളിൽ പ്രതികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ കുറ്റസമ്മതം നടത്തി പിഴയടച്ചു കോടതി നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Section 206 of CrPc പരിശോധിക്കാവുന്നതാണ്.

സമന്‍സ് കേസും വാറണ്ട് കേസും കേസുകളെ തരം തിരിച്ചിട്ടുള്ള രണ്ട് പദങ്ങളാണ്. എന്നാൽ സമന്‍സും വാറണ്ടും ഇതുമായി യാതൊരു ബന്ധവുമില്ല.

എന്താണ് വാറന്റ് (Warrant)?
എന്താണ് സമൻസ് (Summons) ?

എന്താണ് പെറ്റി കേസ് (Petty case)?

Petty എന്ന വാക്കിന്റെ അർത്ഥം ‘നിസാരമായ’, ‘അപ്രധാനമായ’ (Trivial) എന്നൊക്കെയാണ്. അപ്പോൾ പെറ്റി കേസെന്നാൽ നിസാരമായ കേസ് എന്ന് അർത്ഥം.

പൊതുവേ കേസുകളെ നമുക്ക് മൂന്നായി വിഭജിക്കാം – സമന്‍സ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ്. വാറണ്ട് കേസ് എന്നാല്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതാണ്. അതില്‍ താഴെ ശിക്ഷ കിട്ടാന്‍ ഇടയുള്ള കേസുകളെ സമന്‍സ് കേസുകള്‍ എന്നാണ് വിളിക്കുന്നത്.
പെറ്റിക്കേസുകളാകട്ടെ അപ്പോള്‍ തന്നെ പിഴയടച്ച്‌ പുറത്ത് വിടുന്ന കേസുകളാണ്. ഓരോ തരം കേസുകൾക്കും വ്യത്യസ്തമായ നടപടിക്രമം ആണ് കോടതികൾക്കുള്ളത്.

ആയിരം രൂപയിൽ കവിയാത്ത പിഴ ശിക്ഷ നൽകുന്ന കേസുകൾ ആണ് പെറ്റി കേസുകൾ. ഇതിൽ മോട്ടോർ വാഹന നിയമം (Motor Vehicles Act, 1939) അനുസരിച്ചുള്ള കുറ്റങ്ങൾ പെടുന്നില്ല.

പെറ്റി കേസുകളിൽ പ്രതികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ കുറ്റസമ്മതം നടത്തി പിഴയടച്ചു കോടതി നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Section 206 of CrPc പരിശോധിക്കാവുന്നതാണ്.

ഭർത്താവിന് ഭാര്യയിൽ നിന്നും ചിലവ് (Maintenance) ആവശ്യപ്പെടാമോ?

ഭർത്താവ് ഭാര്യയ്ക്ക് ചിലവിന് കൊടുക്കണമെന്ന കാര്യം എല്ലാവർക്കും പരിചിതമാണ്. ഭാര്യയ്കു ചിലവിനു നൽകേണ്ട ബാധ്യത ഭർത്താവിന് ഉണ്ട് (നീയമങ്ങൾക്കു വിധേയമായി). ഭാര്യയെ ഉപേക്ഷിച്ചതോ വിവാഹ വേർപെടുത്തിയതോ ആണെങ്കിൽ പോലും ബാധ്യതയിൽ നിന്നും ഭർത്താവിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഭാര്യയ്ക്ക് സ്വന്തം നിലയ്ക്ക് വേണ്ടുന്ന വരുമാനം ഉണ്ടേൽ ഇതിനു ഇളവുകൾ ഉണ്ട്.

എന്നാൽ, ഭർത്താവിന് ഭാര്യയിൽ നിന്നും ചിലവിനു അർഹത ഉണ്ടോ? അത്ഭുതപ്പെടേണ്ട, ഭർത്താവിന് സ്വന്തം നിലയ്ക്ക് ചിലവുകഴിയാനുള്ള വരുമാനം ആർജ്ജിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ, ഭാര്യയ്ക്ക് വരുമാനം ഉണ്ടെങ്കിൽ അതിൽ നിന്നും ചിലവിനു ലഭിക്കാൻ ഭർത്താവിനും അവകാശം ഉണ്ട്.

ഭർത്താവിനു സ്വയം ചിലവിന് കണ്ടെത്തുക ബുദ്ധിമുട്ടാണ് കോടതിക്ക് ബോധ്യമാകുന്ന പക്ഷം കോടതി ഭാര്യയിൽ നിന്നും ഭർത്താവിന് ചിലവിന് അർഹതയുണ്ടെന്ന് വിധിക്കാറുണ്ട്. എന്നാൽ ഇത് ഭർത്താവിൻറെ മനപ്പൂർവമായ അലസത കൊണ്ട് ജോലിക്ക് ചെയ്യാത്തതുകൊണ്ടോ അല്ലെങ്കിൽ ഭാര്യക്ക് ഗവൺമെൻറ് ജോലി ഉള്ളതുകൊണ്ടോ അനുവദിക്കാറില്ല.

ഹിന്ദു വിവാഹ നിയമത്തിൽ (1955) ഇതിനു വ്യക്തമായ നീയമങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇസ്ലാം ക്രിസ്ത്യൻ വ്യക്തിനിയമങ്ങളിലോ സ്പെഷ്യൽ മാര്യേജ് ആക്റ്റിലോ ഭർത്താവിന് ഭാര്യ ചിലവിനു നൽകുന്നതിനെ പറ്റി പരാമർശങ്ങൾ ഇല്ല.

ദുരിതാശ്വാസത്തിനു സംസ്ഥാനങ്ങളെ സഹായിക്കുന്ന മിലിറ്ററി – കര നാവിക വ്യോമ സേനകൾ സൗജന്യ സേവനമാണോ നൽകുന്നത്? അതിനു ചാർജ് ഉണ്ടോ?

ദുരിതാശ്വാസത്തിനു സംസ്ഥാനങ്ങളെ സഹായിക്കാൻ വരുന്ന കേന്ദ്ര സേനകൾ മിലിറ്ററി – കര നാവിക വ്യോമ സേനകൾ, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവ നടത്തുന്നത് സൗജന്യ സേവനമല്ല.

Government Accounting Rule, 1990 പ്രകാരം, അനുബന്ധം 5 ൽ (Appendix 5) സംസ്ഥാനങ്ങൾ പ്രകൃതി ദുരന്തങ്ങൾക്ക് (ഭൂകമ്പം, വെള്ളപ്പൊക്കം, തീപിടുത്തം, ഷാമം) നടത്തുന്ന കേന്ദ്ര സേനകളുടെ സേവനങ്ങൾക്ക് കൊടുക്കേണ്ട പ്രതിഫലത്തെപറ്റി വ്യകതമായി പറയുന്നുണ്ട്.

ഇത് കൂടാതെ, മറ്റു ഉപഭോഗ ഉപഭോക്ത വസ്തുക്കൾ ഉപകരണങ്ങളുടെ (Ari craft, motor vehicle, boat etc) തേയ്മാനം, കേടുപാടുകളുടെ പരിഹാരം തുടങ്ങിയവയും കേന്ദ്രസേനയ്‌ക്കു കൊടുക്കേണ്ട ചെലവുകളിൽ പെടും.

പ്രതിരോധ മന്ത്രാലയം ചെലവുകളുടെ ബിൽ കേന്ദ്രത്തിനു സമർപ്പിക്കുകയും, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം Controller General of Accounts സാധാരണയായി ഈ ചിലവുകൾ സംസ്ഥാനത്തേക്ക് ഉള്ള കേന്ദ്ര സഹായത്തിൽ ഉൾക്കൊള്ളിക്കുകയാണ് പതിവ്. ചിലപ്പോൾ സംസ്ഥാനങ്ങൾ ഭാഗീകമായി ചിലവ് വഹിക്കാറുണ്ട്.

2014 ൽ ജമ്മു കാശ്മീരിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കേന്ദ്ര സേനകൾ നടത്തിയ ദുരിതാശ്വാസ സേവന പ്രവർത്തങ്ങൾക്ക് പ്രതിഫലസംബന്ധമായി വിവാദങ്ങൾ ഉണ്ടായിരുന്നു.

എന്താണ് മുൻകൂർ ജാമ്യം (Anticipatory Bail)? മുൻ‌കൂർ ജാമ്യം തേടേണ്ടത് എപ്പോൾ?

കോടതി ആവശ്യപ്പെടുമ്പോൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയിൽ ഉറപ്പിന്മേൽ നിയമപരമായ കസ്റ്റഡിയിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനെ ജാമ്യം എന്ന് പറയാം.

കുറ്റവാളിയെ സ്വതന്ത്രനാക്കുക എന്നതല്ല ജാമ്യം കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് കുറ്റാരോപിതനെ കസ്റ്റഡിയില്‍ നിന്നുള്ള താല്‍ക്കാലിക മോചനമാണ് ജാമ്യം. വിചാരണവേളയില്‍ കൃത്യസ്ഥലത്ത്, കൃത്യസമയത്ത് കുറ്റവാളിയെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ ബാധ്യസ്ഥരാണ്. ഓരോ കുറ്റവാളിയും കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നതുവരെ നിയമത്തിനു മുന്നില്‍ നിരപരാധിയായിരിക്കും.

ഇന്ത്യൻ നീയമ പ്രകാരം കുറ്റകൃത്യങ്ങള്‍ പ്രധാനമായും 2 വിഭാഗങ്ങളില്‍‌പ്പെടുന്നു.
1. ജാമ്യം അനുവദിക്കാവുന്ന/ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍
2. ജാമ്യം അനുവദിക്കാത്ത കുറ്റകൃത്യങ്ങള്‍

എന്താണ് മുന്‍കൂര്‍ ജാമ്യം? എപ്പോൾ?

ജാമ്യം അനുവദിക്കാത്ത കുറ്റകൃത്യ വകുപ്പു പ്രകാരം കേസ് ചാർജ് ചെയ്തു അറസ്റ്റുചെയ്യപ്പെടും എന്നു ബോധ്യമുള്ള പക്ഷം ഒരു വ്യക്തിക്ക് ഹൈക്കോടതിയിലോ സെഷന്‍സ് കോടതിയിലോ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാം. മുൻ‌കൂർ ജാമ്യം ലഭിച്ചാൽ, അറസ്റ്റുണ്ടായാല്‍ അയാളെ ഉടൻ തന്നെ ജാമ്യത്തില്‍ വിടുന്നതാണ്. മുന്‍കൂര്‍ജാമ്യം അനുവദിക്കുമ്പോള്‍ കോടതി ചില ഉപാധികള്‍ വയ്ക്കാറുണ്ട്. ഉദാഹരണം – പാസ്പോർട്ട് കോടതിയിൽ ഏൽപ്പിക്കുക, (രാജ്യം വിട്ടുപോകുന്നതിന് മുമ്പ് പ്രതി കോടതിയുടെ അനുവാദം വേണം), കേസ് അന്വേഷണത്തിൽ തടസ്സങ്ങൾ ഉണ്ടാക്കാതിരിക്കുക.

കോടതി മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിന് മുൻപ് കേസിന്റെ വിശദവിവരങ്ങൾ അന്വേഷിക്കുകയും മറ്റു നിയമ പ്രശ്നങ്ങൾ ഇല്ലെന്നു ബോധ്യം വന്നാൽ മാത്രമേ മുൻ‌കൂർ ജാമ്യം അനുവദിക്കൂ.