Petty എന്ന വാക്കിന്റെ അർത്ഥം ‘നിസാരമായ’, ‘അപ്രധാനമായ’ (Trivial) എന്നൊക്കെയാണ്. അപ്പോൾ പെറ്റി കേസെന്നാൽ നിസാരമായ കേസ് എന്ന് അർത്ഥം.
പൊതുവേ കേസുകളെ നമുക്ക് മൂന്നായി വിഭജിക്കാം – സമന്‍സ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ്. വാറണ്ട് കേസ് എന്നാല്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതാണ്. അതില്‍ താഴെ ശിക്ഷ കിട്ടാന്‍ ഇടയുള്ള കേസുകളെ സമന്‍സ് കേസുകള്‍ എന്നാണ് വിളിക്കുന്നത്.
പെറ്റിക്കേസുകളാകട്ടെ അപ്പോള്‍ തന്നെ പിഴയടച്ച് പുറത്ത് വിടുന്ന കേസുകളാണ്. ഓരോ തരം കേസുകൾക്കും വ്യത്യസ്തമായ നടപടിക്രമം ആണ് കോടതികൾക്കുള്ളത്.
ആയിരം രൂപയിൽ കവിയാത്ത പിഴ ശിക്ഷ നൽകുന്ന കേസുകൾ ആണ് പെറ്റി കേസുകൾ. ഇതിൽ മോട്ടോർ വാഹന നിയമം (Motor Vehicles Act, 1939) അനുസരിച്ചുള്ള കുറ്റങ്ങൾ പെടുന്നില്ല.
പെറ്റി കേസുകളിൽ പ്രതികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ കുറ്റസമ്മതം നടത്തി പിഴയടച്ചു കോടതി നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് Section 206 of CrPc പരിശോധിക്കാവുന്നതാണ്.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക