ഭർത്താവിന് ഭാര്യയിൽ നിന്നും ചിലവ് (Maintenance) ആവശ്യപ്പെടാമോ?

ഭർത്താവ് ഭാര്യയ്ക്ക് ചിലവിന് കൊടുക്കണമെന്ന കാര്യം എല്ലാവർക്കും പരിചിതമാണ്. ഭാര്യയ്കു ചിലവിനു നൽകേണ്ട ബാധ്യത ഭർത്താവിന് ഉണ്ട് (നീയമങ്ങൾക്കു വിധേയമായി). ഭാര്യയെ ഉപേക്ഷിച്ചതോ വിവാഹ വേർപെടുത്തിയതോ ആണെങ്കിൽ പോലും ബാധ്യതയിൽ നിന്നും ഭർത്താവിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഭാര്യയ്ക്ക് സ്വന്തം നിലയ്ക്ക് വേണ്ടുന്ന വരുമാനം ഉണ്ടേൽ ഇതിനു ഇളവുകൾ ഉണ്ട്.

എന്നാൽ, ഭർത്താവിന് ഭാര്യയിൽ നിന്നും ചിലവിനു അർഹത ഉണ്ടോ? അത്ഭുതപ്പെടേണ്ട, ഭർത്താവിന് സ്വന്തം നിലയ്ക്ക് ചിലവുകഴിയാനുള്ള വരുമാനം ആർജ്ജിക്കാനുള്ള സാഹചര്യം ഇല്ലെങ്കിൽ, ഭാര്യയ്ക്ക് വരുമാനം ഉണ്ടെങ്കിൽ അതിൽ നിന്നും ചിലവിനു ലഭിക്കാൻ ഭർത്താവിനും അവകാശം ഉണ്ട്.

ഭർത്താവിനു സ്വയം ചിലവിന് കണ്ടെത്തുക ബുദ്ധിമുട്ടാണ് കോടതിക്ക് ബോധ്യമാകുന്ന പക്ഷം കോടതി ഭാര്യയിൽ നിന്നും ഭർത്താവിന് ചിലവിന് അർഹതയുണ്ടെന്ന് വിധിക്കാറുണ്ട്. എന്നാൽ ഇത് ഭർത്താവിൻറെ മനപ്പൂർവമായ അലസത കൊണ്ട് ജോലിക്ക് ചെയ്യാത്തതുകൊണ്ടോ അല്ലെങ്കിൽ ഭാര്യക്ക് ഗവൺമെൻറ് ജോലി ഉള്ളതുകൊണ്ടോ അനുവദിക്കാറില്ല.

ഹിന്ദു വിവാഹ നിയമത്തിൽ (1955) ഇതിനു വ്യക്തമായ നീയമങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇസ്ലാം ക്രിസ്ത്യൻ വ്യക്തിനിയമങ്ങളിലോ സ്പെഷ്യൽ മാര്യേജ് ആക്റ്റിലോ ഭർത്താവിന് ഭാര്യ ചിലവിനു നൽകുന്നതിനെ പറ്റി പരാമർശങ്ങൾ ഇല്ല.