വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു താമസിക്കാമോ?

സ്ത്രീ പുരുഷ ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന (live-in relationships / live together without marriage ) സ്ത്രീ പുരുഷന്മാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു.

ഈയൊരു മാറ്റം നിയമ സംവിധാനവും അംഗീകരിച്ചു തുടങ്ങി .അതുകൊണ്ടു ഇത്തരം ബന്ധങ്ങളിലും ഗാർഹീക പീഡന നീയമങ്ങൾ (Protection of Women from Domestic Violence Act) പ്രയോഗിക്കാണുന്നതാണ് എന്ന് കോടതികൾ വിധിച്ചിട്ടുണ്ട്.

മറ്റൊരു കാര്യം, ശൈശവ വിവാഹ നിരോധന നിയമപ്രകാരം (Prohibition of Child Marriage Act, Hindu Marriage Act etc), വിവാഹിതരാകുന്നതിനു സ്ത്രീയ്ക്ക് 18 വയസ്സും പുരുഷന് 21 വയസ്സും പൂർണ്ണമാകേണ്ടതാണ്. അതുകൊണ്ടു വിവാഹ പ്രായം തികയാതെ ഉള്ള ഒരുമിച്ചു താമസിക്കുക എന്നത് വിവാഹത്തിന് തുല്യമായി പരിഗണിക്കില്ല എന്ന് മാത്രം. എന്നാൽ പ്രായപൂർത്തിയായവർ (18 വയസ്സ് പൂർത്തിയായവർ ) ഒരുമിച്ചു താമസിക്കുന്നത് നിയമപരമായി തെറ്റല്ല.

ഒരുമിച്ചു താമസിക്കുക വിവാഹത്തിന് തുല്യമായി പരിഗണിക്കുവാൻ ബഹുമാനപ്പെട്ട സുപ്രിം കോടതി ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

  • പങ്കാളികൾ ദീർഘകാലമായി വിവാഹിതരെ പോലെ സമൂഹത്തിൽ ഒരുമിച്ച് താമസിക്കുക.
  • നിയമപരമായ വിവാഹത്തിന് വേണ്ട പ്രായം പൂർത്തിയാക്കിയവർ ആയിരിക്കുക.
  • നിയമപരമായ വിവാഹത്തിൽ ഏർപ്പെടാൻ വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടായിരിക്കുക.
  • ബാഹ്യപ്രേരണ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുക.

144 പ്രഖ്യാപിക്കുക എന്നാൽ എന്താണ്? 144 പ്രഖ്യാപിച്ചാൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപ സാധ്യതയോ തടയുന്നതിനായി പത്തിലധികം പേര്‍ സംഘം ചേരുന്നത് തടഞ്ഞുകൊണ്ട് മജിസ്‌ട്രേറ്റിനോ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോ പുറമെ സംസ്ഥാന സര്‍ക്കാരിനും പുറപ്പെടുവിക്കാവുന്ന വകുപ്പാണ് 144 അഥവാ നിരോധനാജ്ഞ.

നിയമവിരുദ്ധമായി സംഘം ചേരുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. 144 പ്രഖ്യാപിച്ചതിനു ശേഷം, നിയമവിരുദ്ധമായി സംഘം ചേരുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 141 മുതല്‍ 149 വരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും.

സംഘംചേരുന്ന എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന പ്രത്യേകതയും ഈ വകുപ്പിനുണ്ട്.

എന്താണ് ജാമ്യം (Bail)?

കോടതി ആവശ്യപ്പെടുമ്പോൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയിൽ ഉറപ്പിന്മേൽ നിയമപരമായ കസ്റ്റഡിയിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനെ ജാമ്യം എന്ന് പറയാം.

ഏതൊക്കെ സാഹചര്യങ്ങളിൽ കേസുകളിൽ ഒരു പ്രതിക്ക് ജാമ്യം കൊടുക്കാമെന്നു നിയമത്തിൽ പറയുന്നുണ്ട്. സാഹചര്യങ്ങൾ കേസുകളുടെ സ്വഭാവം അനുസരിച്ചു പോലീസ് ഉദ്യോഗസ്ഥനോ കോടതിയ്‌ക്കോ ജാമ്യം കൊടുക്കാവുന്നതാണ്. സ്വന്തം ജാമ്യം, മറ്റാളുകളുടെ ജാമ്യം, ജാമ്യത്തുക എന്നിവയൊക്കെ കോടതി പരിഗണിക്കും.

ജാമ്യവ്യവസ്ഥ പാലിക്കാത്ത അവസരത്തിൽ ജാമ്യത്തുക കെട്ടിവയ്ക്കാമെന്നു ബോണ്ട് എഴുതിക്കൊടുത്ത വ്യക്തിക്കെതിരെ നടപടി എടുക്കുന്നതാണ്.

എന്താണ് വാറന്റ് (Warrant)?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കുകളാണ് സമൻസ് വാറന്റ് എന്നിവ.

ഒരു വ്യക്തി കോടതിയ്ക്ക് മുൻപാകെ നിശ്ചിത ദിവസം നിശ്ചിത സമയത്തു നിർബന്ധപൂർവ്വം എത്തിക്കാനുള്ള മാർഗ്ഗം ആണ് വാറന്റ്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുകയോ വിസമ്മതിക്കുകയോ ചെയ്താൽ കോടതി രേഖാമൂലം പോലീസിന് അയക്കുന്ന നോട്ടീസ് ആണ് വാറന്റ്. പ്രസ്തുത വ്യക്തിയെ കോടതിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോ മറ്റേതെങ്കിലും നീതിനിര്വഹണവിഭാഗത്തിനോ നൽകുന്ന ഉത്തരവാണ് വാറന്റ്. വാറന്റ് നടപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണ്.

എന്താണ് സമൻസ് (Summons) ?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കുകളിൽ ഒന്നാണ് സമൻസ്.
ഒരു വ്യക്തി കോടതിയ്ക്ക് മുൻപാകെ നിശ്ചിത ദിവസം നിശ്ചിത സമയത്തു ഹാജരാകണമെന്ന് പറഞ്ഞുകൊണ്ട് കോടതി രേഖാമൂലം അയക്കുന്ന നോട്ടീസ് ആണ് സമൻസ്.
സമൻസ് കൊണ്ടുക്കേണ്ട വ്യക്തിക്ക് നേരിട്ട് കൊടുക്കാം. ഇത് സാധ്യമായില്ലെങ്കിൽ ഒരുമിച്ചു താമസിക്കുന്ന വീട്ടിലെ പ്രായപൂർത്തിയായ പുരുഷന് ഏല്പ്പിക്കാം. ഇതും സാധ്യമായില്ലെങ്കിൽ വീടിന്റെ ശ്രെദ്ധിക്കപ്പെടുന്ന ഭാഗത്തു പതിപ്പിച്ചു വെക്കാം. രേജിസ്റെർഡ് തപാൽ മുഖേന സമൻസ് അയക്കാം!