മുസ്ലിം നീയമങ്ങൾ അനുസരിച്ചു തിരിച്ചെടുക്കാൻ സാധിക്കാതെ തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കിയ ഭാര്യയ്ക്ക് ഇദ്ദാ കാലത്തു മാത്രമേ ചിലവിനു കൊടുക്കാൻ ഭർത്താവിന് ബാധ്യത ഉള്ളു.
എന്നാൽ പ്രസിദ്ധമായ മുഹമ്മദ് അഹമ്മദ് ഖാൻ V ഷാ ഭാനു ബീഗം കേസിൽ (Decided 23 April 1985) തലാഖ് ചൊല്ലിയ സ്ത്രീയ്ക്ക് കേവലം ഇദ്ദ കാലത്തേക്ക് മാത്രമല്ല ചിലവ് നല്കാൻ ബാധ്യത എന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അതായതു വിധവ പുനർവിവാഹിത ആകുന്നതു വരെയോ CrPC സെക്ഷൻ 125 പ്രകാരം മറ്റു വ്യവസ്ഥകൾക്ക് വിധേയമായി ചിലവിനു നല്കാൻ ഭർത്താവിന് ബാധ്യത ഉണ്ട്. CrPC സെക്കുലർ നിയമവും എല്ലാ ജാതിമത വിശ്വാസികൾക്കും ബാധകവുമാണ്.
ഈ വിധി മറികടക്കുന്നതിനായി, മുൻ ഭർത്താവിന്റെ ബാധ്യത ഇദ്ദ കാലത്തേക്ക് നിജപ്പെടുത്തുന്നതിനു വേണ്ടി Muslim Women (Protection of Rights on Divorce) Act കൊണ്ടുവരുകയും തുടർന്ന് വന്ന ഡാനിയേൽ ലത്തീഫ് കേസിൽ ഈ ആക്ടിന്റെ ഭരണ ഘടന സാധുത സുപ്രിം കോടതി ശെരിവെയ്ക്കുകയും ചെയ്തു. പക്ഷെ തുടർന്ന് വന്ന കേസുകളിലും കോടതി ഷാ ഭാനു ബീഗം കേസാണ് മാതൃക ആക്കിയത്. അതായതു CrPC സെക്ഷൻ 125 പ്രകാരം, മറ്റേതു വിഭാഗത്തിലും പെട്ട വിധവകളെ പോലെ മുൻഭർത്താവിൽ നിന്നും ചിലവിനു അർഹത മുസ്ലിം സ്ത്രീകൾക്കും ഉണ്ട്.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക