കേരളത്തില്‍ ഹേബിയസ്സ് കോര്‍പ്പസ് ഫയല്‍ സ്വീകരിച്ചുകൊണ്ട് കേരളഹൈക്കോടതി ഉത്തരവിടുന്ന ആദ്യകേസ്സാണ് രാജന് തിരോധാനം അല്ലെങ്കില്‍ രാജന് വധക്കേസ്. . ഒരു പിതാവ് പ്രൊഫ. ഈച്ചരവാര്യര്‍, തന്റെ മകന്റെ തിരോധനത്തിന്റെ സത്യം കണ്ടെത്താന്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക് ചിലവഴിച്ചിട്ടും പണത്തിന്റെ മുക്കാല്‍ പങ്ക് ചിലവഴിച്ചിട്ടും സത്യാവസ്ഥയെന്തെന്ന് കണ്ടെത്താന്‍ കഴിയാതെ പോയിയെന്നതാണ് സത്യം.
എന്താണ് ഹേബിയസ്സ് കോർപ്പസ്? ഹേബിയസ്സ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിന്റെ അർഥം – “നിങ്ങളുടെ കയ്യിൽ ശരീരം ഉണ്ടോ” – “that you have the body” എന്നാണ്. അതായതു അനധികൃതമായി കസ്റ്റഡിൽ (illegal detention) ഉള്ള ഒരാളെ ഹാജരാക്കാൻ ആരുടെ കസ്റ്റഡിയിൽ ആണോ ഉള്ളത് അയാളോടും നിയമ നിർവ്വഹണ വിഭാഗത്തോടും കോടതി ആവശ്യപ്പെടുന്ന ഉത്തരവാണ് ഹേബിയസ്സ് കോർപ്പസ്. ഇത് ഹൈക്കോടതി / സുപ്രിം കോടതിക്കും ഉപയോഗിക്കാൻ ഭരണഘടനാ പ്രകാരം അനുമതിയുള്ള റിട്ട് (Writ) പെറ്റീഷനുകളിൽ ഒന്നാണ്. കാണാതെ പോയ ആളെ കണ്ടെത്താൻ ഉപയോഗിക്കേണ്ട പെറ്റീഷൻ അല്ല ഹേബിയസ്സ് കോർപ്പസ്.
ഈയിടെ വാർത്താപ്രാധാന്യം നേടിയ മറ്റൊരു ഹേബിയസ്സ് കോർപ്പസ് കേസ് ഹാദിയ (അഖില അശോകൻ) സത്യസരണി എന്ന മത സ്ഥാപനം തന്റെ മകളെ അനധികൃതമായി തടവിൽ വെച്ചിരിക്കുന്നു എന്ന് ആരോപിച്ചു ഹൈ കോടതിയിൽ ഹേബിയസ്സ് കോർപ്പസ് ഫയൽ ചെയ്തിരുന്നു.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക