സ്ത്രീ പുരുഷ ബന്ധങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന (live-in relationships / live together without marriage ) സ്ത്രീ പുരുഷന്മാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു.
ഈയൊരു മാറ്റം നിയമ സംവിധാനവും അംഗീകരിച്ചു തുടങ്ങി .അതുകൊണ്ടു ഇത്തരം ബന്ധങ്ങളിലും ഗാർഹീക പീഡന നീയമങ്ങൾ (Protection of Women from Domestic Violence Act) പ്രയോഗിക്കാണുന്നതാണ് എന്ന് കോടതികൾ വിധിച്ചിട്ടുണ്ട്.
മറ്റൊരു കാര്യം, ശൈശവ വിവാഹ നിരോധന നിയമപ്രകാരം (Prohibition of Child Marriage Act, Hindu Marriage Act etc), വിവാഹിതരാകുന്നതിനു സ്ത്രീയ്ക്ക് 18 വയസ്സും പുരുഷന് 21 വയസ്സും പൂർണ്ണമാകേണ്ടതാണ്. അതുകൊണ്ടു വിവാഹ പ്രായം തികയാതെ ഉള്ള ഒരുമിച്ചു താമസിക്കുക എന്നത് വിവാഹത്തിന് തുല്യമായി പരിഗണിക്കില്ല എന്ന് മാത്രം. എന്നാൽ പ്രായപൂർത്തിയായവർ (18 വയസ്സ് പൂർത്തിയായവർ ) ഒരുമിച്ചു താമസിക്കുന്നത് നിയമപരമായി തെറ്റല്ല.
ഒരുമിച്ചു താമസിക്കുക വിവാഹത്തിന് തുല്യമായി പരിഗണിക്കുവാൻ ബഹുമാനപ്പെട്ട സുപ്രിം കോടതി ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
- പങ്കാളികൾ ദീർഘകാലമായി വിവാഹിതരെ പോലെ സമൂഹത്തിൽ ഒരുമിച്ച് താമസിക്കുക.
- നിയമപരമായ വിവാഹത്തിന് വേണ്ട പ്രായം പൂർത്തിയാക്കിയവർ ആയിരിക്കുക.
- നിയമപരമായ വിവാഹത്തിൽ ഏർപ്പെടാൻ വേണ്ടുന്ന എല്ലാ യോഗ്യതകളും ഉണ്ടായിരിക്കുക.
- ബാഹ്യപ്രേരണ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുക.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക
പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും ഒരിമിച്ച് ജീവിക്കാം, even out of the legal wedlock. അങ്ങിനെയല്ലേ?
അതേ. പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും ഒരിമിച്ച് ജീവിക്കാം.
വിവാഹം കഴിക്കണമെങ്കിൽ അതിനുള്ള പ്രായം പൂർത്തി (18 സ്ത്രീ, 21 പുരുഷനും) പിന്നെ മറ്റു നീയമങ്ങളും പാലിച്ചാൽ വിവാഹവും കഴിക്കാം.
സർ, ഇതിൽ ജാതി ഒരു ഘടകം അയി വരുന്നുണ്ടോ
ഇല്ല.
സ്ത്രീ വിധവയും 2 കുട്ടികളുടെ അമ്മയുമാണ്, പുരുഷൻ ഭാര്യയും 2കുട്ടികളും ഉള്ള ആൾ ആണു, എന്നാൽ ഈ സ്ത്രീയും പുരുഷനും തമ്മിൽ വിവാഹം കഴിക്കാൻ കഴിയില്ലെങ്കിലും, ഇവർക്ക് സൗകര്യം കിട്ടുമ്പോൾ ഇടയ്ക്കിടെ ഒന്നിച്ചു ഒരു റൂമിൽ താമസിക്കുന്നതിനു നിയമ തടസ്സം ഉണ്ടോ sir?