എന്താണ് മുന്നാറിൽ കുപ്രസിദ്ധമായ രവീന്ദ്രൻ പട്ടയം?

മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999 ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുന്നതും 

കടകൾക്ക് മുന്നിലെ ഓട്ടോ – ടാക്സി പാർക്കിങ് ? റോഡതിര് വസ്തു – ഉടമയുടെ പ്രത്യേക അവകാശമെന്ത്?

നമ്മുടെ നാട്ടിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഓട്ടോ ടാക്സി പാർക്കിംഗ് സ്ഥലങ്ങൾ. കടയുടെ മുന്നിലുള്ള ഓട്ടോ പാർക്കിംഗ് കടയുടമയ്ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ചില്ലറയല്ല. പഞ്ചായത്തുകളും മുൻസിപ്പാലിറ്റി / പഞ്ചായത്ത് / കോർപറേഷൻ ആണ് അനുയോജ്യമായ ഓട്ടോ ടാക്സി പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തേണ്ടത്.
ഇത്തരത്തിൽ വസ്തുവിന്റെ ഒരതിര് പൊതു റോഡായ ഒരു വസ്തുവിൽ ഉടമസ്ഥൻ വസ്തുവിൽ വാണിജ്യാവശ്യത്തിനായി കെട്ടിടം നിർമ്മിച്ചു. എന്നാൽ വർഷങളായി അതിരിനോട് ചേർന്ന് നിലവിലുള്ള ഓട്ടോ സ്റ്റാൻഡിൽ നിരവധി ഓട്ടോകൾ നിരന്ന് കിടക്കുന്നതിനാൽ വസ്തുവിന്റെ റോഡതിര് ഭാഗം മുഴുവനായി ഉടമസ്ഥന് ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടായി, വിഷയം കോടതിയിൽ എത്തുകയും ചെയ്തു.
വസ്തു ഉടമസ്ഥന് സ്വന്തം വസ്തുവിൽ നിന്നും  റോഡിൻറെ ഏത് ഭാഗത്ത് കൂടിയും പൊതു റോഡിലേക്ക് ഇറങ്ങാം എന്നുള്ളത് ഉടമസ്ഥാവകാശത്തിൻറെ ഭാഗമായിട്ടുള്ളതാണ്. 25 വർഷമായി പ്രസ്തുത സ്ഥലം ഓട്ടോറിക്ഷ പാർക്കിങ്ങിന് ഉപയോഗിക്കുന്നു എന്നത്, ഈ അവകാശം നിഷേധിക്കാനുള്ള കാരണം ആകുന്നില്ല. വസ്തു ഉടമസ്ഥന് റോഡിലേക്ക് ഇറങ്ങാൻ ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ ഉത്തരവാദിത്വം അധികാരികൾക്കാണ് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചു. 3 മാസത്തിനുള്ളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തദ്ദേശ ഭരണകൂടത്തോട് ഉത്തരവിട്ടു.
Reference:
RASHEED PARAKKAL vs THE SECRETARY, KOTTILANGADI GRAMA PANCHAYATH
WP(C) NO. 21191 OF 2020 HIGH COURT OF KERALA

വിൽ പത്രങ്ങൾ പോക്കുവരവ് ചെയ്യേണ്ട വിധം (Mutation of will)

ഒരു വ്യക്തി തന്റെ മരണശേഷം നടപ്പിലാക്കേണ്ട കാര്യങ്ങൾ മുൻ‌കൂർ രേഖപ്പെടുത്തുന്ന ഒരു ആധാരം(document) ആണ് വിൽപത്രം. ( എന്താണ് വിൽപത്രം?  ) വിൽപത്രം എഴുതിയ വ്യക്തിയുടെ മരണശേഷം മാത്രമേ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാബല്യത്തിൽ വരികയുള്ളു. ഒരാളുടെ വിൽപത്രം പ്രാബല്യത്തിൽ വരുമ്പോൾ വസ്തുവിന് / മറ്റു സ്വത്തിനും ഉള്ള അവകാശി വിൽപ്പത്രത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവകാശി ആയിരിക്കും.

പോക്കുവരവിനായി സമർപ്പിക്കുന്ന വില്‍പത്രം രജ്സ്ട്രേഡ് വില്‍പത്രമോ, അണ്‍ രജിസ്ട്രേഡ് വില്‍പത്രമോ ആകാം. ഇവ രണ്ടുംം നിയമപരമായി സാധ്യുത ഉള്ളതാണ്, രജിസ്റ്റര്‍ ചെയ്തില്ല എന്നത് പോക്കുവരവ് നിരസിക്കാനല്ല കാരണമല്ല.

തർക്കങ്ങളോ മറ്റു നിയമ തടസ്സങ്ങളോ ഇല്ലാത്ത കേസുകളിൽ പോക്കുവരവ് അന്വേഷണമോ മറ്റു നടപടിക്രമങ്ങളോ കൂടാതെ ഉടൻതന്നെ പോക്കുവരവ് ചെയ്ത് നൽകാൻ വില്ലേജ് ഓഫീസർക്ക് ഉത്തരവാദിത്വം ഉണ്ട്.

തർക്കമുള്ള കേസുകളിലാണ് അതിലെ കക്ഷികളെ കേൾക്കേണ്ടത്. നിയമാനുസൃത സ്വാഭാവിക അവകാശികൾ ആയതുകൊണ്ട് മാത്രം ഒരാൾ തർക്ക കക്ഷി ആകുന്നില്ല. വില്ലേജ്‌ / റവന്യൂ ഓഫീസർ പോക്കുവരവ് തീരുമാനമെടുക്കുന്നതിനു മുമ്പ് ആരെങ്കിലും ഒരു അവകാശത്തർക്കം ഉള്ളതായി അറിയിച്ചു ഒരു സിവിൽ സ്യൂട്ട് (Civil suit ) പകർപ്പും സത്യവാങ്മൂലവും സഹിതം വില്ലേജ് ഓഫീസറുടെ മുൻപാകെ ഹാജരായാൽ, അത് ഒരു തർക്ക വിഷയമായി പരിഗണിക്കാം. ഇത്തരം സന്ദർഭത്തിൽ വിൽപത്രത്തിൻറെ പോക്കുവരവ് അപേക്ഷയിൽ തുടർ അന്വേഷണവും ഹിയറിങ്ങും ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസ് മാനുവൽ (Village office manual), 1966-ലെ പോക്കുവരവ് ചട്ടങ്ങൾ (Transfer of registry Rules , 1966) പരിശോധിക്കുക.

ഹിന്ദു കുടുംബസ്വത്തില്‍ മകള്‍ക്ക് തുല്യാവകാശം; ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005-ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു.
എന്നാല്‍ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍  9-ന് പിതാവ് ജീവിച്ചിരിക്കണമെന്ന്‌ 2015-ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005-ലെ നിയമ ഭേദഗതിയിലെ സെക്ഷന്‍ 6-ന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 2015-ലെ വിധി.

എന്നാല്‍ 2018-ല്‍ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് മകനുള്ള അതേ അവകാശം മകള്‍ക്കും പിതാവിന്റെ സ്വത്തില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേവര്‍ഷം ജസ്റ്റിസുമാരായ ആര്‍.കെ. അഗര്‍വാളും എ.എം.സാപ്രേയും അടങ്ങിയ ബെഞ്ച് 2015-ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തി.
വിവിധ രണ്ടംഗ ബെഞ്ചുകള്‍ വ്യത്യസ്ത വിധികള്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ആണ് വിഷയം മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക്വിടാൻ സുപ്രിം കോടതി തീരുമാനിച്ചത്.   ഇത് പ്രകാരം  ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ഈ വിഷയം പരിഗണിച്ചു!

ഹിന്ദു പിന്തുടര്‍ച്ച അവകാശം നിയമ ഭേദഗതി നിലവില്‍ വന്ന 2005 സെപ്റ്റംബര്‍ 9-ന് മുമ്പ് അച്ഛന്‍ മരിച്ച പെണ്മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

(Daughters will have the right over parental property even if the coparcener had died prior to the coming into force of the Hindu Succession (Amendment) Act, 2005.  Pronouncing the verdict, Justice Mishra recognizing the importance of conferring equal rights on daughters and sons and said that the daughter shall remain a coparcener throughout life, irrespective of whether her father is alive or not.  )

വിദേശ കോടതി വിധികൾ ഇന്ത്യയിൽ ബാധകമാണോ? നടപ്പിലാക്കാൻ സാധിക്കുമോ?  

കോടതിയിൽ കേസുകൾ ഫയൽ ചെയ്യുമ്പോൾ ശ്രദ്ദിക്കേണ്ട അടിസ്ഥാന വിഷയമാണ് പ്രസ്തുത കോടതിയുടെ അധികാരപരിധി(jurisdiction) സംബന്ധിച്ച കാര്യം. കോടതിയുടെ അധികാരപരിധിയിൽപെടുന്ന വിധികൾക്കു മാത്രമേ നിയമ സാധുത ഉണ്ടായിരിക്കയുള്ളു.

ഈയിടെ വന്ന ഒരു വാർത്തയാണ് യുഎഇ കോടതി വിധികള്‍ ഇനി ഇന്ത്യയിലെ കോടതികള്‍ മുഖേന നടപ്പാക്കാം. അതായതു യുഎഇകോടതി ഉത്തരവ് (സിവിൽ, കൊമേഴ്സ്യൽ കാര്യങ്ങളിൽ) ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ചു ഇന്ത്യയും യുഎഇ ആയി ഒരു ധാരണയിൽ എത്തി, ഇതിൽ ഇന്ത്യയുടെ നിയമനീതിന്യായ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി – എന്നതാണ് വാർത്ത. (കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ 2000ൽ തന്നെ യുഎഇയിൽ പൂർത്തിയാക്കിയിരുന്നു.)

വിദേശ കോടതി വിധികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ നിയമത്തിൽ പറയുന്നത് എന്താണെന്നു നോക്കാം. ഇന്ത്യയിലെ സിവില്‍ നടപടിക്രമങ്ങളിലെ സെക്ഷന്‍ 44 എ പ്രകാരമാണ് വിദേശ കോടതി വിധി നടപ്പിലാക്കാന്‍ അപേക്ഷ സമര്‍പിക്കേണ്ടത്. എന്നാല്‍ ഇത്തരം അപേക്ഷകൾ കോടതികള്‍ പരിഗണിക്കണമെങ്കിൽ ഇന്ത്യന്‍ സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 13 അനുസരിച്ച് 6 വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.

  1. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം.
  2. യുഎഇയിലെ കോടതി വിധി രണ്ടുകൂട്ടരുടെയും, അതായത് വാദിയുടേയും പ്രതിയുടേയും വാദം കേട്ട ശേഷം വിധിക്കപ്പെട്ടവയായിരിക്കണം. ഈ വ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.
  3. സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികളാകാൻ പാടില്ല.
  4. കൃത്രിമരേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്.
  5. സ്വകാര്യരാജ്യാന്തര നിയമ തത്വങ്ങൾ അനുസരിച്ചുള്ള വിധിയായിരിക്കണം.
  6.  ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്.