തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന ഈ രീതിയിൽ ഉള്ള വിവാഹമോചനത്തിന് ഭർത്താവിന് ഏകപക്ഷീയമായുള്ള അവകാശമുണ്ട്.

എന്നാൽ മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ തലാഖിനു സമാനമായ അവകാശമില്ല എന്നും അഭിപ്രായമുണ്ട്. (Reference: Book “The question of protection of Muslim Personal Law” (Urdu) by Shri Mahamood Thahir).

പക്ഷെ, ഒരു മുസ്ലീം ഭാര്യ / സ്ത്രീ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവളുടെ ഭർത്താവുമായുള്ള അവളുടെ ദാമ്പത്യം യാന്ത്രികമായി പിരിയും. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ, സ്ത്രീകൾ ഇസ്‌ലാമിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്തു വിവാഹബന്ധം വേർപെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഖുറാൻ ആധാരമാക്കി,ചില പണ്ഡിതർ പറയുന്നത്, ഭർത്താക്കന്മാർ ഏകപക്ഷീയമായി തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നത്തിനു സമാനമായ അവകാശം (ഖുല) ഭാര്യമാർക്കും ഉണ്ടെന്നാണ്.

And women have rights similar to those against them in just manner.” (2 : 228) “Then if you fear that they cannot keep within the limits of Allah, there is no blame on them for what she gives up to become free thereby“. (2 : 229)

തലാഖിനു സമാനമായി, ഭാര്യക്ക് വിവാഹ ബന്ധം വേർപെടുത്താവാൻ ഖുല എന്ന രീതി ഉപയോഗിക്കാം. ഖുല ഉപയോഗിക്കുന്നതിന് ബന്ധം വേർപെടുത്താവാനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് നിരീക്ഷണം. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, ഒരു മുസ്ലീം ഭാര്യ, ഭർത്താവുമായുള്ള വിവാഹം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ തലാഖ് ആവശ്യപ്പെടണം. ഭർത്താവ് വിസമ്മതിച്ചാൽ അവൾ ഖാസിയെയോ കോടതിയെയോ സമീപിക്കണം. അതായത്, തലാഖിനു സമാനമല്ല എന്നർത്ഥം. ഇത് സ്ത്രീകളുടെ വിവാഹമോചനം കൂടുതൽ ബുദ്ദിമുട്ടുള്ളതാക്കുന്നു.

ഇങ്ങനെ പല വിധ വ്യത്യസ്ത സാഹചര്യങ്ങൾ നിലനിന്ന സന്ദർഭത്തിൽ ആണ് Dissolution of Muslim Marriage Act -1939 നിലവിൽ വന്നത്.

K.C.Moyin v. Nafeesa & Others [1972 KLT 785]

കോടതി ബാഹ്യമായി വിവാഹ മോചനം നേടാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശം പരിശോധിച്ച കേസ് ആണ് K.C.Moyin v. Nafeesa & Others.

Whether a Muslim woman can repudiate her marriage without the provisions of the Dissolution of Muslim Marriages Act 1939?

Judge V. Khalid: “My reply is in the negative. According to me, under no circumstances can a Muslim marriage be dissolved at the instance of the wife, except in accordance with the provisions of the Act.” (para 1)

“The only occasion when a wife can perhaps resort to repudiation without intervention of Court is while pronouncing Talak-i-Tafweez, which is a divorce effected by the wife on the strength of a delegation toy the husband contingent on the happening of an event or subject to other reasonable conditions not opposed to the principles of Muslim Law.”

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായ വിവാഹമോചനം തേടാനാവില്ലെന്ന വിധിയാണ് ഈ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ചത്. സാമാന്യ പൊതുബോധത്തിന് അനുസരിച്ചിട്ടുള്ള വിധിയായിരുന്നു – വിവാഹമോചന അവകാശത്തിൽ സ്ത്രീ പുരുഷ അസമത്വം സൃഷ്‌ടിച്ച ഒരു വിധിയായിരുന്നു..

ചരിത്ര വിധി – 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതി

മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ടു ചരിത്രപ്രധാനമായ വിധിയാണ് 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായത്. മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് ഏകപക്ഷീയമായി ഖുല ഉപയോഗിച്ച് (കോടതി മുഖേന അല്ലാതെ) വിവാഹമോചനം നേടാൻ സാധിക്കും. അതായത് ഭർത്താവ് തലാഖ് ഉപയോഗിച്ച് ഏകപക്ഷീയമായി പ്രത്യേക കാരണം ഒന്നും ബോധിപ്പിക്കാതെ, വിവാഹം മോചനം നേടുന്നതിന് സമാനമായ അവകാശം സ്ത്രീക്കും ഈ വിധിയിലൂടെ ലഭിക്കുന്നു.

ഹർജിക്കാരുടെ വാദം – ഹർജിക്കാർ തലാഖിന് സമാനമായി ഖുല ഉപയോഗിക്കുന്നതിനെ എതിർത്തു. ഖുല ഉപയോഗിച്ച് മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടണമെങ്കിൽ, ഭർത്താവിൽ നിന്നും തലാഖ് ആവശ്യപ്പെടുക. ഭർത്താവ് വിസമ്മതിച്ചാൽ അവർ ഖാസിയെ (qadi / qazi) കൊണ്ടോ കോടതി വഴിയോ വിവാഹമോചനം നേടണം. ഭാര്യക്ക് തലാഖ് ആവശ്യപെടാമെങ്കിലും, പുരുഷൻ തലാഖ് ഉപയോഗിക്കുന്നത് പോലെ ഏകപക്ഷീയമായി ഭാര്യയ്ക്ക് വിവാഹമോചനം (ഖുല) സാധ്യമല്ല.എന്നാണ് വാദിച്ചത്. വിശ്വാസ ആചാര വിഷയത്തിൽ പണ്ഡിതർ ആണ് തീർപ്പു കല്പിക്കേണ്ടതെന്നും, കോടതിക്ക് ഇടപെടാൻ പരിധിയുണ്ടെന്നും വാദിച്ചു. ലോകത്തൊരിടത്തും മുസ്ലിം ഭാര്യക്ക് ഇത്തരത്തിൽ ഏകപക്ഷീയമായി വിവാഹമോചനം സാധ്യമല്ലെന്ന് വാദം ഉണ്ടായി. എന്നാൽ ഈ വാദങ്ങൾ കോടതി സ്വീകരിച്ചില്ല.

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം തേടാനാവില്ലെന്ന K.C.Moyin v. Nafeesa & Others കേസിലെ വിധിയാണ് 49 വര്‍ഷമായി ഇവിടെ നിലനിന്നിരുന്നത് – .ഈ വിധിന്യായമാണ് കോടതി പുനഃ പരിശോധിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് തലാഖിനു സമാനമായ, ഖുല എന്ന വിവാഹമോചനം രീതി, കോടതിക്ക് പുറത്തു, ഭർത്താവിന്റെ സമ്മതം ഇല്ലാതെ തന്നെ – ഉപയോഗിച്ച് വിവാഹമോചനം നേടുന്നതിനു പൂർണ്ണമായ അവകാശം ലഭിക്കുന്നു.

കോടതി ഇപ്പോൾ പുതുതായി അനുവദിച്ചു നൽകിയ വിവാഹ മോചന രീതി മുസ്ലീം സമൂഹത്തിൽ പ്രചാരത്തിൽ ഉള്ളത് തന്നെയായിരുന്നു എന്നൊരു വാദമുണ്ട്. എന്നാൽ, ഭർത്താവിന്റെ സമ്മതം ഇല്ലാതെ, വിവാഹമോചനം സാധ്യമല്ല എന്നതായിരുന്നു ഇസ്ലാം പണ്ഡിതരുടെ നിലപാട്. അതുകൊണ്ടു തന്നെ സ്വീകാര്യത സംബന്ധിച്ചും നിയമപരമായ പ്രശ്‌നമുള്ളതിനാലും അത് മറികടക്കുന്നതിനു പരസ്പര സമ്മത പ്രകാരം വിവാഹ മോചനം ചെയ്തു എന്ന രീതിയിൽ രേഖയുണ്ടാക്കുകയാണ് ചെയ്തു പോന്നിരുന്നത്.

ഭാര്യക്ക് ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള വ്യവസ്ഥയാണിത്. ഭർത്താവിനു ത്വലാഖ് പോലെ തന്നെ ഭാര്യക്ക് ഏകപക്ഷീയമായുള്ള അവകാശമാണ് ഖുല എന്നു കോടതി വ്യക്തമാക്കുന്നുണ്ട്. ഇതു ഉപയോഗിക്കാൻ കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു.

എന്നാൽ ഭർത്താവ് അനുമതി നൽകാതെ ഭാര്യക്ക് ഖുൽഅ് ചെയ്യാൻ സാധിക്കാതെ വരുന്നത് ഈ രീതിയുടെ അടിസ്ഥാനത്തെ തന്നെ ബാധിക്കുമെന്നതിനാൽ ഭർത്താവിന്റെ സമ്മതം ഖുൽഇന് വേണ്ടതില്ല എന്ന നിഗമനത്തിലാണ് കോടതി എത്തിചേരുന്നത്. ഭാര്യക്ക് നൽകിയ മഹർ തിരികെ ലഭിക്കാൻ ഭർത്താവിന് അവകാശമുണ്ട്.

ഭാര്യ ചെയ്യേണ്ട നടപടി ക്രമങ്ങൾ

1) വിവാഹം റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം (Declaration).
2) വിവാഹ സമയത്തോ വിവാഹ ബന്ധത്തിനു ഇടയിലോ ഭർത്താവിൽ നിന്നും ലഭിച്ച നേട്ടങ്ങൾ (മഹർ) തിരിച്ചു നൽകാമെന്നുള്ള വാഗ്ദാനം. (Offer)
3) കൃത്യമായ അനുരജ്ഞന ചർച്ചകൾ (Reconciliation) നടന്നിട്ടുണ്ടാവണം.

റഫറൻസ്: https://www.livelaw.in/pdf_upload/2124000093620212-441727.pdf

അജ്ഞാതവാഹന അപകടത്തിൽ നഷ്ടപരിഹാരം? അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയാൽ?

അപകടമുണ്ടായശേഷം ശേഷം, ചില വാഹനങ്ങൾ നിർത്താതെ പോകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, അപകടത്തിൽ പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ചിലപ്പോൾ, അപകടശേഷം നിർത്താതെ പോയ വാഹനത്തിനു പകരം ഇൻഷുറൻസ് ഉള്ള, മറ്റൊരു വാഹനം കേസിൽ പെടുത്തി നഷ്ടപരിഹാര ബാധ്യത ആ വാഹനത്തിൽ ആരോപിക്കാറുണ്ട്.

എന്നാൽ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിനുള്ള വകുപ്പുകൾ നമ്മുടെ നിയമത്തിൽ ഉണ്ട്. വളരെ പരിമിതമായ നഷ്ടപരിഹാരമാണെങ്കിലും, ഇത് ഒരു ആശ്വാസമാണ്.

The Motor Vehicles Act, 1988 provides compensation for hit and run motor accidents. Sections 161 to 163 are the relevant provisions which deals with the compensation payable for hit and run accident cases.

അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഇതിനു നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. 2021 നവംബര്‍ 2 ന് കളമശേരിയില്‍ അപകടമുണ്ടാക്കിയ ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആലുവ സ്വദേശി വി.കെ.ഭാസി നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?

അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് അപകടം നടന്ന സ്ഥലത്തെ ആര്‍ഡിഒയ്ക്കാണ്.

നഷ്ടപരിഹാരത്തിനായി നിര്‍ദിഷ്ട ഫോമില്‍ (Form I, Form II, Form V. The procedure for making the claim application is mentioned in Clause 20 of the Solatium Scheme, 1989) രേഖകള്‍ സഹിതം അപേക്ഷ ലഭിച്ചാല്‍ അന്വേഷണം നടത്തി ക്ലെയിംസ് എന്‍ക്വയറി ഓഫിസറായ ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റില്‍മെന്റ് ഓഫിസര്‍ എന്ന നിലയില്‍ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ 25,000 രൂപയും ഗുരുതര പരുക്കാണെങ്കില്‍ 12500 രൂപയുമാണു നഷ്ടപരിഹാരം നല്‍കുന്നത്. സെറ്റില്‍മെന്റ് കമ്മിഷണര്‍ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ (General Insurance Corporation) നോമിനേറ്റഡ് ഓഫിസര്‍ക്കു നല്‍കണമെന്നും കോടതി വ്യക്തമാക്കി.


ഇത്തരം വാഹന അപകട കേസുകളിൽ കൃത്യമായ നടപടിക്രമവും നഷ്ടപരിഹാരം നൽകാൻ സമയപരിധിയുമുണ്ട്. നഷ്ടപരിഹാരത്തിനായി നിർദിഷ്ട ഫോമിൽ രേഖകൾ സഹിതം അപേക്ഷ ലഭിച്ചാൽ അന്വേഷണം നടത്തി ക്ലെയിംസ് എൻക്വയറി ഓഫിസറായ ആർഡിഒ റിപ്പോർട്ട് നൽകും. തുടർന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റിൽമെന്റ് ഓഫിസർ എന്ന നിലയിൽ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ 25,000 രൂപയും ഗുരുതര പരുക്കാണെങ്കിൽ 12500 രൂപയുമാണു നഷ്ടപരിഹാരം നൽകുന്നത്. അപേക്ഷ ലഭിച്ചാൽ എഫ്ഐആർ, ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പരുക്കേറ്റ കേസുകളിലാണെങ്കിൽ പരുക്ക് സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കേണ്ടത് ക്ലെയിംസ് എൻക്വയറി ഓഫിസറുടെ ഉത്തരവാദിത്തമാണ്. ക്ലെയിംസ് എൻക്വയറി ഓഫിസറുടെ റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനകം ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർ ഉത്തരവിടണം. സെറ്റിൽമെന്റ് കമ്മിഷണർ രേഖകൾ ഇൻഷുറൻസ് കമ്പനിയുടെ നോമിനേറ്റഡ് ഓഫിസർക്കു നൽകണമെന്നും കോടതി വ്യക്തമാക്കി.

റഫറൻസ്: WP(C) NO. 16367 OF 2022 THE HIGH COURT OF KERALA
പെറ്റിഷണർ വി.കെ.ഭാസി വേണ്ടി അഡ്വക്കേറ്റ്സ് P.SANJAY, A.PARVATHI MENON, BIJU MEENATTOOR, PAUL VARGHESE (PALLATH), P.A.MOHAMMED ASLAM, KIRAN NARAYANAN, PRASOON SUNNY, RAHUL RAJ P., AMRUTHA M. NAI എന്നിവർ ഹാജരായി.

ആശ്രിതനിയമനം അവകാശമാണോ? (Right to Compassionate appointment )

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലിയിൽ ഇരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന നിയമനം ആണ്  ആശ്രിതനിയമനം എന്നറിയപ്പെടുന്നത്.

ജീവനക്കാരുടെ വേർപാടിൽ പെട്ടെന്ന് പ്രതിസന്ധിയിലാകുന്ന കുടുംബത്തെ കരകയറ്റാനുള്ള ആനുകൂല്യം മാത്രമാണ് ആശ്രിതനിയമനമെന്നും അത് അവകാശമല്ലെന്നും സുപ്രീംകോടതി Fertilizers and Chemicals Travancore Ltd. (FACT)  & Ors. Vs. Anusree K.B. [Civil Appeal No. 6958 of 2022] എന്ന കേസിൽ വിധിക്കുകയുണ്ടായി (SEPTEMBER 30, 2022)
ഭരണഘടനയുടെ 14-ാം വകുപ്പ് തുല്യതയും 16-ാം വകുപ്പ് ജോലിയിൽ തുല്യ അവസരവുമാണ് ഉറപ്പുനൽകുന്നത്.  ഭരണഘടനയുടെ  ഈ നിർദ്ദേശത്തിനുള്ള ഇളവാണ് (Exception) ഇളവാണ് മരിച്ച ജീവനക്കാരുടെ ആശ്രിതർക്കുള്ള നിയമനം. ജീവിതമാർഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാൻ തീർത്തും മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നത്. ഇതിനെ അവകാശമായി കാണാനാവില്ലെന്ന് ജസ്റ്റിസ് കൃഷ്ണമുരാരി, ജസ്റ്റിസ് M  R  ഷാ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മരിച്ചയാളുടെ ഭാര്യ, മകൻ, അവിവാഹിതയായ മകൾ എന്നിവർക്കാണ് ആശ്രിതനിയമനം നൽകാവുന്നത്. മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധനയും ഉണ്ട്.

ഇസ്ലാമീക നിയമ പ്രകാരം ( ശരീഅത്ത്‌ ), മരിച്ചയാളുടെ വാപ്പയുടെ സ്വത്ത്, മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും ലഭിക്കുമോ?

മുസ്ലിങ്ങളുടെ സ്വത്തു പിന്തുടർച്ച ഇസ്ലാമീക നിയമ പ്രകാരം ( ശരീഅത്ത്‌ ) ആണ്.

മുസ്ലീം നിയമമനുസരിച്ച്, വസ്തുവിന്റെ ഉടമയ്ക്ക് അവന്റെ ജീവിതകാലം വരെ സ്വത്ത് കൈകാര്യം ചെയ്യാൻ സമ്പൂർണ്ണ അവകാശമുണ്ട്. ഉടമയുടെ മരണശേഷം സ്വത്ത് ഏറ്റവും അടുത്ത അവകാശികൾക്കു (nearer heirs) പങ്കിടും / ലഭിക്കും.

ഭാര്യയും മക്കളും ഉള്ള ഒരാൾ മരണപ്പെടുന്നു എന്ന് കരുതുക. മരിക്കുന്ന സമയത്തു ഇയാളുടെ പേരിൽ ഉള്ള സ്വത്ത് അയാളുടെ ഏറ്റവും അടുത്ത അവകാശികൾക്ക് (nearer heirs) ലഭിക്കും. അതായത് മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും അവകാശം ലഭിക്കും.

എന്നാൽ ഇയാൾ അവകാശിയായി, കിട്ടേണ്ട സ്വത്തിൽ, ഉദാഹരണത്തിന് ഇയാളുടെ വാപ്പയുടെ പേരിൽ ഉള്ള സ്വത്തൂക്കൾ ഭാഗം ചെയ്തു ഇയാളുടെ പേരിൽ വന്നിരുന്നില്ല (മരിക്കുന്ന സമയത്തു) എങ്കിൽ, പ്രസ്തുത സ്വത്തിൽ മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും യാതൊരു അവകാശവും ഉണ്ടാകില്ല (വാപ്പയുടെ (grand father) സ്വത്തു ഏറ്റവും അടുത്ത, ജീവിച്ചിരിക്കുന്ന അവകാശികൾക്കു (nearer heirs) മാത്രമായി പങ്കിടും.

മരിച്ചയാളുടെ ഭാര്യയ്ക്കും മക്കൾക്കും മരിച്ചയാളുടെ വാപ്പയുടെ (grand father) സ്വത്തിൽ അവകാശം ഉണ്ടാവില്ല. ഭാര്യയ്ക്കും മക്കൾക്കും അനന്തരാവകാശം ലഭിക്കേണ്ടത് അവരുടെ ഭർത്താവ് / പിതാവ് വഴിക്കാണ്. ആയാൾ മരണപ്പെട്ടാൽ, ആ വഴി/ ബന്ധം മുറിഞ്ഞു അവകാശം നഷ്ടപ്പെടും. അതാണ് പ്രശ്നം!

ഒരു ഉദാഹരണം: അബുവിന് രണ്ടു മക്കൾ. സലിം, റഹിം!
സലിം വിവാഹിതൻ, മൂന്നു കുട്ടികൾ.
റഹിം വിവാഹിതൻ, രണ്ടു കുട്ടികൾ.

 

ഒരു അപകടത്തിൽ സലീമും വാപ്പയും ഉമ്മയും (അബുവും ഭാര്യയും) മരണപ്പെട്ടു.  വാപ്പയുടെ സ്വത്ത് അവകാശികൾക്ക് (സലിം,റഹിം) വിഭജിച്ചിരുന്നില്ല. ഒസിയൊത്തൊന്നും എഴുതിയിരുന്നില്ല. ഈ സാഹചര്യത്തിൽ മരിച്ച സലീമിന്റെ ഭാര്യയ്ക്കും മക്കൾക്കും സലീമിന്റെ ഉപ്പയുടെ സ്വത്തിൽ ഭാഗ അവകാശം ഉണ്ടായിരിക്കില്ല. വാപ്പയുടെ മുഴുവൻ സ്വത്തും റഹിമിന് ലഭിക്കും (ഏറ്റവും അടുത്ത അവകാശി(nearer heirs). റഹീമിന്റെ സ്വത്തിൽ അയാളുടെ ഭാര്യക്കും മക്കൾക്കും മാത്രമായിരിക്കും അവകാശം! മരിച്ചയാളുടെ മറ്റൊരു മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും സ്വത്ത് ലഭിക്കാനുള്ള അവകാശമാണ് ഇല്ലാതെയാകുന്നത്.

എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

ഒരാൾ മരിച്ചു പോയാൽ അയാളുടെ സ്വത്തിന്മേലുള്ള അവകാശം ആർക്കൊക്കെയാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ്.

കുടുംബത്തിൽ ആര് മരണപ്പെട്ടാലും അത് തദ്ദേശ സ്ഥാപനത്തിൽ അറിയിച്ച് അവിടെ നിന്നും മരണ സർട്ടിഫിക്കറ്റ്  വാങ്ങേണ്ടതുണ്ട്.

5 രൂപയുടെ കോര്‍ട്ട്ഫീസ്റ്റാംപ് പതിപ്പിച്ച്, മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം താലൂക്ക് തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയില്‍ അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം ഉണ്ടായിരിക്കണം. മരണപ്പെട്ടയാളുടെ അവകാശികളുടെ പേര്, വയസ്സ്, ബന്ധം എന്നിവ ചേര്‍ക്കണം. പരേതന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നും, ടിയാന്‍ വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കേണ്ടതാണ്.

തഹസില്‍ദാര്‍ക്ക് നൽകിയ, അപേക്ഷ അന്വേഷണത്തിനായ് വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ നല്‍കുന്നു.  അവകാശികളെ നിശ്ചയിക്കാനുള്ള വില്ലേജ് ഓഫീസറുടെ പ്രാദേശികാന്വേഷണമാണ് ഏറ്റവും പ്രധാനം.   മരണപ്പെട്ടിട്ടുള്ള ആളെയും കുടംബ/വൈവാഹിക ബന്ധങ്ങളെയും കുറിച്ച് അറിവുള്ള 2 ബന്ധുക്കളുടെയും, അയല്‍വാസികളുടെയും മൊഴിരേഖപ്പെടുത്തി അവകാശികളെ വിചാരണ ചെയ്ത് മൊഴിരേഖപ്പെടുത്തി യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ച് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. അവകാശികളെ നിശ്ചയിച്ചിരിക്കുന്നതില്‍ പ്രഥമികമായി തര്‍ക്കങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധനാര്‍ത്ഥം ഗസറ്റ് വിജ്ഞാപനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ് സൂപ്രണ്ടിന് അയച്ചു നല്‍കുന്നു.  ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ആക്ഷേപങ്ങള്‍ ലഭിച്ചിട്ടില്ലയെങ്കില്‍ അവകാശികളെ നിശ്ചയിച്ച് സാക്ഷ്യപത്രം നല്‍കുന്നതാണ്.

താഴെപ്പറയുന്ന കാര്യങ്ങളിൽ ആണ് അന്വേഷണം നടത്തിയാണ് തഹസിൽദാർ തീരുമാനങ്ങൾ എടുക്കുന്നത്. ഹാജരാക്കുവാൻ തയ്യാറാക്കി വെയ്ക്കുക.
1. മരണ സർട്ടിഫിക്കറ്റ്
2. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്
3. മരിച്ചയാളുടെ അവകാശികളായ (ഭാര്യ, ഭർത്താവ്, മക്കൾ) മൊഴി
4. അവിവാഹിതരായ സഹോദരീ സഹോദരന്മാർ, മാതാപിതാക്കൾ, മരിച്ച വ്യക്തിയുടെ വിവാഹിതരായ മക്കൾ ഇവരിൽ ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അവകാശികളുടെയും രണ്ട് അയൽക്കാരുടെയും മൊഴി.