എന്താണ് തീറാധാരം / വില ആധാരം (Sale Deed)?

ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്.

ആധാരം വിവിധ തരത്തിൽ ഉണ്ട്. തീറാധാരം (Sale Deed), തീറാധാരം (Sale Deed), ദാനാധാരം(Gift Deed), പരസ്പര കൈമാറ്റാധാരം(Exchange of Property), ജാമ്യാധാരം, പണയധാരം, തെറ്റ് തിരുത്താധാരം (Correction Deed), റദ്ധാധാരം(Cancellation Deed), ഒറ്റി ആധാരം. പേരുകളുടെ അർത്ഥ സൂചനകൾ മനസിലാക്കിയാൽ ഓരോന്നും എന്തിനുള്ള/സംബന്ധിച്ച ആധാരമെന്നു മനസിലാക്കാം.

എന്താണ് തീറാധാരം (Sale Deed)?
പ്രതിഫലം പറ്റിക്കൊണ്ട്‌ ആര്ക്കു വേണമെങ്കിലും രജിസ്റ്റർ ചെയ്തു കൊടുക്കാവുന്ന ആധാരം. ഭൂമി, കെട്ടിടം തുടങ്ങിയ മുതലുകൾ കൈമാറ്റം ചെയ്യുന്നതിന് തയ്യാറാക്കുന്ന രേഖ. സാധാരണ വസ്തു കച്ചവടം നടക്കുന്നത് തീറാധാരം മുഖേന ആണ്.

എന്താണ് ആധാരം? മുന്നാധാരം?

ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്. ഒസ്യത്ത് വഴിയോ, കൈമാറ്റം വഴിയോ നടക്കുന്ന ഭൂമിയിടപാടുകൾ ഇത്തരത്തിൽ സർക്കാർ അംഗീകാരം നേടേണ്ടതാണ്.

ഒരേ സ്ഥലത്തിന്റെ പഴയ ആധാരങ്ങൾ നിലവിലുണ്ടെങ്കിൽ അവയെ മുന്നാധാരം – കീഴാധാരങ്ങൾ- അടിയാധാരങ്ങൾ – Prior Documents എന്ന് പറയപ്പെടുന്നു.

ആധാരം വിവിധ തരത്തിൽ ഉണ്ട്. തീറാധാരം (Sale Deed), ദാനാധാരം(Gift Deed), പരസ്പര കൈമാറ്റാധാരം(Exchange of Property), ജാമ്യാധാരം, പണയധാരം, തെറ്റ് തിരുത്താധാരം (Correction Deed), റദ്ധാധാരം(Cancellation Deed), ഒറ്റി ആധാരം.
പേരുകളുടെ അർത്ഥ സൂചനകൾ മനസിലാക്കിയാൽ ഓരോന്നും എന്തിനുള്ള/സംബന്ധിച്ച ആധാരമെന്നു മനസിലാക്കാം.

എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (Mutation)

എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?

രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ.  രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെ മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ കൂട്ടൽ” എന്ന് പറയുന്നു. ആധാരം ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നുണ്ടെങ്കിലും, സർക്കാരിന്റെ കൈയിൽ ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പ്രധാനരേഖ പോക്ക് വരവ് ചെയ്യലിന്റെ രേഖയാണ്. പട്ടയത്തിന്റെ ഉടമസ്ഥനെ “പട്ടയദാരൻ” എന്നാണ് വിളിക്കുക.

ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. സർക്കാരിൽ ഭൂമിയുടെ ഉടമസ്തതയെ കുറിച്ചുള്ള പ്രധാന രേഖയാണിത്. വസ്തു വാങ്ങിയ ശേഷം ആധാരത്തിന്റെ കോപ്പിയും ഒരു അപേക്ഷയും വില്ലജ് ഓഫീസിൽ എത്തിക്കണം. വിവരങ്ങൾ പുതിയ ഒരു പുസ്‌തകത്തിൽ (തണ്ടപ്പേര് രജിസ്റ്റർ) പുതിയ അവകാശിയുടെ പേരിൽ വില്ലേജാഫീസിൽ തുടങ്ങും. അതാണ് തണ്ടപ്പേര്. പിന്നീട് അവർ അത് രെജിസ്ട്രാർ ഓഫീസിലേക്ക് തിരികെ അയച്ചു കൊടുക്കും. ഇതാണ് പോക്കുവരവു ചെയ്യുക (mutation) എന്നു പറയുന്നത്. അപ്പോഴാണ് വാങ്ങുന്നവൻ ഭൂമിയുടെ യഥാർത്ഥ അവകാശി പൂർണ്ണ അവകാശം ആകുന്നത്. പിന്നീട് അയാളുടെ പേരിൽ കരം അടക്കാനും സാധിക്കും.

എന്താണ് തണ്ടപ്പേര്? തണ്ടപ്പേര് രജിസ്റ്റർ?

പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെ “തണ്ടപ്പേര്” എന്ന് വിളിക്കുന്നു. വില്ലേജ് ഓഫീസുകളിൽ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്ററിനെ തണ്ടപ്പേര് രജിസ്റ്റർ എന്ന് വിളിക്കാറുണ്ട്.

ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞു (Transfer of Property Act, Registration Act), വസ്തു വാങ്ങിച്ച ആൾ വില്ലേജ് ഓഫീസിൽ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരിൽ കൂട്ടേണ്ടതാണ്. പേരിൽ കൂട്ടി (പോക്ക് വരവ് ചെയ്യൽ) വസ്തു കരം സ്വീകരിക്കുന്നതോടുകൂടി വാങ്ങിച്ച വസ്തുവിന്റെ പൂർണ്ണ അവകാശം വാങ്ങിച്ച ആൾക്ക് ലഭിക്കുന്നു.