ഒരാൾ മരിച്ചു പോയാൽ അയാളുടെ സ്വത്തിന്മേലുള്ള അവകാശം ആർക്കൊക്കെയാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ്.
കുടുംബത്തിൽ ആര് മരണപ്പെട്ടാലും അത് തദ്ദേശ സ്ഥാപനത്തിൽ അറിയിച്ച് അവിടെ നിന്നും മരണ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്.
തഹസില്‍ദാര്‍ക്ക് നൽകിയ, അപേക്ഷ അന്വേഷണത്തിനായ് വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ നല്‍കുന്നു. അവകാശികളെ നിശ്ചയിക്കാനുള്ള വില്ലേജ് ഓഫീസറുടെ പ്രാദേശികാന്വേഷണമാണ് ഏറ്റവും പ്രധാനം. മരണപ്പെട്ടിട്ടുള്ള ആളെയും കുടംബ/വൈവാഹിക ബന്ധങ്ങളെയും കുറിച്ച് അറിവുള്ള 2 ബന്ധുക്കളുടെയും, അയല്‍വാസികളുടെയും മൊഴിരേഖപ്പെടുത്തി അവകാശികളെ വിചാരണ ചെയ്ത് മൊഴിരേഖപ്പെടുത്തി യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ച് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. അവകാശികളെ നിശ്ചയിച്ചിരിക്കുന്നതില്‍ പ്രഥമികമായി തര്‍ക്കങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധനാര്‍ത്ഥം ഗസറ്റ് വിജ്ഞാപനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ് സൂപ്രണ്ടിന് അയച്ചു നല്‍കുന്നു. ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ആക്ഷേപങ്ങള്‍ ലഭിച്ചിട്ടില്ലയെങ്കില്‍ അവകാശികളെ നിശ്ചയിച്ച് സാക്ഷ്യപത്രം നല്‍കുന്നതാണ്.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക
അച്ഛനും അമ്മയും ചേർന്ന് അവരുടെ രണ്ടു പേരുടെയും പേരിൽ ഉള്ള എല്ലാ വസ്തുക്കളും ഒറ്റ വിൽപത്രം ആക്കി. വിൽപത്രം പ്രകാരം അവരിൽ ഒരാളുടെ മരണശേഷം മറ്റേയാൾക്കു മുഴുവൻ അവകാശവും , രണ്ടു പേരുടെടെയും മരണ ശേഷം വിൽപത്രം പറഞ്ഞിരിക്കുന്ന പോലെ മക്കൾക്കും ആണ് അവകാശം . ഇതിൽ അച്ഛൻ മരിയ്ക്കുകയും ചെയ്തു . വില്പത്ര പ്രകാരം അച്ഛന്റെ പേരിലുള്ള ഒരു സ്ഥലത്തിന്റെ അവകാശിയായ മകന് ( അമ്മയുടെ മരണശേഷം എന്നാണ് വിൽപത്രത്തിൽ ഉള്ളത് ) പ്രസ്തുത സ്ഥലം സ്വന്തം പേരിലേക്ക് (ഒരു ഹോം ലോണിന് വേണ്ടി ) മാറ്റുന്നതിന് വേണ്ടിയുള്ള മാര്ഗ്ഗങ്ങള് പറഞ്ഞുതരുമോ
ഒരാളുടെ മരണശേഷം മറ്റേയാൾക്കു മുഴുവൻ അവകാശവും എന്ന് വിൽപത്രത്തിൽ പറയുന്നത് പ്രകാരം അവകാശിയായ അമ്മയ്ക്ക് വേണമെങ്കിൽ മക്കളുടെ പേരിൽ കൈമാറ്റം ചെയ്യാവുന്നതാണ്