വിൽ പത്രങ്ങൾ പോക്കുവരവ് ചെയ്യേണ്ട വിധം (Mutation of will)

ഒരു വ്യക്തി തന്റെ മരണശേഷം നടപ്പിലാക്കേണ്ട കാര്യങ്ങൾ മുൻ‌കൂർ രേഖപ്പെടുത്തുന്ന ഒരു ആധാരം(document) ആണ് വിൽപത്രം. ( എന്താണ് വിൽപത്രം?  ) വിൽപത്രം എഴുതിയ വ്യക്തിയുടെ മരണശേഷം മാത്രമേ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാബല്യത്തിൽ വരികയുള്ളു. ഒരാളുടെ വിൽപത്രം പ്രാബല്യത്തിൽ വരുമ്പോൾ വസ്തുവിന് / മറ്റു സ്വത്തിനും ഉള്ള അവകാശി വിൽപ്പത്രത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവകാശി ആയിരിക്കും.

പോക്കുവരവിനായി സമർപ്പിക്കുന്ന വില്‍പത്രം രജ്സ്ട്രേഡ് വില്‍പത്രമോ, അണ്‍ രജിസ്ട്രേഡ് വില്‍പത്രമോ ആകാം. ഇവ രണ്ടുംം നിയമപരമായി സാധ്യുത ഉള്ളതാണ്, രജിസ്റ്റര്‍ ചെയ്തില്ല എന്നത് പോക്കുവരവ് നിരസിക്കാനല്ല കാരണമല്ല.

തർക്കങ്ങളോ മറ്റു നിയമ തടസ്സങ്ങളോ ഇല്ലാത്ത കേസുകളിൽ പോക്കുവരവ് അന്വേഷണമോ മറ്റു നടപടിക്രമങ്ങളോ കൂടാതെ ഉടൻതന്നെ പോക്കുവരവ് ചെയ്ത് നൽകാൻ വില്ലേജ് ഓഫീസർക്ക് ഉത്തരവാദിത്വം ഉണ്ട്.

തർക്കമുള്ള കേസുകളിലാണ് അതിലെ കക്ഷികളെ കേൾക്കേണ്ടത്. നിയമാനുസൃത സ്വാഭാവിക അവകാശികൾ ആയതുകൊണ്ട് മാത്രം ഒരാൾ തർക്ക കക്ഷി ആകുന്നില്ല. വില്ലേജ്‌ / റവന്യൂ ഓഫീസർ പോക്കുവരവ് തീരുമാനമെടുക്കുന്നതിനു മുമ്പ് ആരെങ്കിലും ഒരു അവകാശത്തർക്കം ഉള്ളതായി അറിയിച്ചു ഒരു സിവിൽ സ്യൂട്ട് (Civil suit ) പകർപ്പും സത്യവാങ്മൂലവും സഹിതം വില്ലേജ് ഓഫീസറുടെ മുൻപാകെ ഹാജരായാൽ, അത് ഒരു തർക്ക വിഷയമായി പരിഗണിക്കാം. ഇത്തരം സന്ദർഭത്തിൽ വിൽപത്രത്തിൻറെ പോക്കുവരവ് അപേക്ഷയിൽ തുടർ അന്വേഷണവും ഹിയറിങ്ങും ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസ് മാനുവൽ (Village office manual), 1966-ലെ പോക്കുവരവ് ചട്ടങ്ങൾ (Transfer of registry Rules , 1966) പരിശോധിക്കുക.