എന്താണ് ജാമ്യം (Bail)?

കോടതി ആവശ്യപ്പെടുമ്പോൾ കോടതി ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയിൽ ഉറപ്പിന്മേൽ നിയമപരമായ കസ്റ്റഡിയിൽ നിന്നും ഒരാളെ മോചിപ്പിക്കുന്നതിനെ ജാമ്യം എന്ന് പറയാം.

ഏതൊക്കെ സാഹചര്യങ്ങളിൽ കേസുകളിൽ ഒരു പ്രതിക്ക് ജാമ്യം കൊടുക്കാമെന്നു നിയമത്തിൽ പറയുന്നുണ്ട്. സാഹചര്യങ്ങൾ കേസുകളുടെ സ്വഭാവം അനുസരിച്ചു പോലീസ് ഉദ്യോഗസ്ഥനോ കോടതിയ്‌ക്കോ ജാമ്യം കൊടുക്കാവുന്നതാണ്. സ്വന്തം ജാമ്യം, മറ്റാളുകളുടെ ജാമ്യം, ജാമ്യത്തുക എന്നിവയൊക്കെ കോടതി പരിഗണിക്കും.

ജാമ്യവ്യവസ്ഥ പാലിക്കാത്ത അവസരത്തിൽ ജാമ്യത്തുക കെട്ടിവയ്ക്കാമെന്നു ബോണ്ട് എഴുതിക്കൊടുത്ത വ്യക്തിക്കെതിരെ നടപടി എടുക്കുന്നതാണ്.

എന്താണ് വാറന്റ് (Warrant)?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കുകളാണ് സമൻസ് വാറന്റ് എന്നിവ.

ഒരു വ്യക്തി കോടതിയ്ക്ക് മുൻപാകെ നിശ്ചിത ദിവസം നിശ്ചിത സമയത്തു നിർബന്ധപൂർവ്വം എത്തിക്കാനുള്ള മാർഗ്ഗം ആണ് വാറന്റ്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാതിരിക്കുകയോ വിസമ്മതിക്കുകയോ ചെയ്താൽ കോടതി രേഖാമൂലം പോലീസിന് അയക്കുന്ന നോട്ടീസ് ആണ് വാറന്റ്. പ്രസ്തുത വ്യക്തിയെ കോടതിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോ മറ്റേതെങ്കിലും നീതിനിര്വഹണവിഭാഗത്തിനോ നൽകുന്ന ഉത്തരവാണ് വാറന്റ്. വാറന്റ് നടപ്പാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണ്.

എന്താണ് സമൻസ് (Summons) ?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കുകളിൽ ഒന്നാണ് സമൻസ്.
ഒരു വ്യക്തി കോടതിയ്ക്ക് മുൻപാകെ നിശ്ചിത ദിവസം നിശ്ചിത സമയത്തു ഹാജരാകണമെന്ന് പറഞ്ഞുകൊണ്ട് കോടതി രേഖാമൂലം അയക്കുന്ന നോട്ടീസ് ആണ് സമൻസ്.
സമൻസ് കൊണ്ടുക്കേണ്ട വ്യക്തിക്ക് നേരിട്ട് കൊടുക്കാം. ഇത് സാധ്യമായില്ലെങ്കിൽ ഒരുമിച്ചു താമസിക്കുന്ന വീട്ടിലെ പ്രായപൂർത്തിയായ പുരുഷന് ഏല്പ്പിക്കാം. ഇതും സാധ്യമായില്ലെങ്കിൽ വീടിന്റെ ശ്രെദ്ധിക്കപ്പെടുന്ന ഭാഗത്തു പതിപ്പിച്ചു വെക്കാം. രേജിസ്റെർഡ് തപാൽ മുഖേന സമൻസ് അയക്കാം!

എന്താണ് പോലീസ് കസ്റ്റഡി? എന്താണ് ജുഡീഷ്യൽ കസ്റ്റഡി?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കാണ് റിമാൻഡ്.
പ്രതിയെ കസ്റ്റഡിയിൽ എടുത്തു 24 മണിക്കൂർ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചില്ല എങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വെയ്ക്കാൻ നിർദേശിക്കുന്ന ഉത്തരവിനെയാണ് റിമാൻഡ് എന്നറിയപ്പെടുന്നത്.

അന്വേഷണത്തിന് വേണ്ടി പോലീസ് പ്രതിയെ ആവശ്യപ്പെടുകയെങ്കിൽ, കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ കൊടുക്കാം. ജുഡീഷ്യൽ കസ്റ്റഡി എന്നാൽ പ്രതിയെ കോടതിയുടെ നീയന്ത്രണത്തിൽ ജയിലിൽ സൂക്ഷിക്കുക എന്നതാണ്.

എന്താണ് റിമാൻഡ് (Remand)?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കാണ് റിമാൻഡ്.
പ്രതിയെ കസ്റ്റഡിയിൽ എടുത്തു 24 മണിക്കൂർ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചില്ല എങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വെയ്ക്കാൻ നിർദേശിക്കുന്ന ഉത്തരവിനെയാണ് റിമാൻഡ് എന്നറിയപ്പെടുന്നത്. 15 ദിവസത്തിൽ കവിയാതെ ആണ് കസ്റ്റഡിയിൽ വിടുന്നത്. 15 ദിവസത്തിന് ശേഷം കോടതിക്ക് വീണ്ടും നീട്ടാവുന്നതാണ്.

എല്ലാ റീമാൻഡും പോലീസ് കസ്റ്റഡിയിൽ ആയിരിക്കില്ല. മിക്കവാറും സന്ദർഭങ്ങളിൽ പ്രതിയെ കോടതിയുടെ നീയന്ത്രണത്തിൽ ജയിലിൽ സൂക്ഷിക്കുക ആണ് പതിവ്. എന്നാൽ അന്വേഷണത്തിന് ആവശ്യമെങ്കിൽ പോലീസിന് പ്രതിയെ പോലീസ് പ്രതിയെ ആവശ്യപ്പെടുകയെങ്കിൽ, കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ കൊടുക്കാം. ഇത് കോടതി തീരുമാനം ആണ്.