എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code)? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നീയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെ?

ഇന്ത്യയിലെ മിക്കവാറും എല്ലാ നീയമങ്ങളും ( ക്രിമിനൽ, സിവിൽ, കോൺട്രാക്ട്, മോട്ടോർ വാഹന നിയമം….) ഏതൊരു മതസ്ഥർക്കും ഒരു പോലെ ആണ്. എന്നാൽ വ്യക്തി നിയമങ്ങൾ(Personal law) ഓരോ മതസ്ഥർക്കും വ്യത്യസ്തമാണ്. അതായതു വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ച നീയമങ്ങൾ ഓരോ മതസ്ഥർക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കു.

അതുപോലെ തന്നെ ഇത്തരം വ്യക്തി നിയമത്തിൽ ഒരുപാടു അപാകതകൾ ഉണ്ട്. ഹിന്ദു നീയമങ്ങൾ പല പ്രാവശ്യം പരിഷ്കരിക്കപ്പെടുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ഇനിയും പരിഷ്കരിക്കാൻ ഉണ്ട്. എന്നാൽ ഇസ്ലാം നീയമങ്ങളിൽ ഉള്ള പല പോരായ്മകളും പലവിധ പ്രശ്നങ്ങളാൽ യാതൊരു മാറ്റവും വരുത്താതെ തുടരുന്നു.

നിലവിലുള്ള നിയമത്തിൽ ഉള്ള ചില പോരായ്മകൾ

  1. ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ചു, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ഇത് മരിച്ചയാളുടെ അച്ഛന് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  2. ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും ഇല്ല. ഇത് മരിച്ചയാളുടെ അപ്പനും അമ്മയും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.
  3. ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്ക് ലഭിക്കും. ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്.


വ്യക്തിനിയമങ്ങളിലെ ചില പോരായ്മകൾ, വിവിധ പരിഷ്കരണത്തിലൂടെ തിരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്,THE HINDU SUCCESSION (KERALA AMENDMENT AMENDMENT BILL 2015, BILL NO: 333 ) ഹിന്ദു പിന്തുടർച്ച അവകാശത്തിലുണ്ടായിരുന്ന ഒരു തെറ്റ് തിരുത്തുവാൻ വേണ്ടിയുള്ള ഭേദഗതി ആണ്ഹിന്ദു നിയമ പ്രകാരം, മരിച്ച മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ഉണ്ടായിരുന്നു. അതായതു അമ്മയുടെ സ്വത്ത്‌ മക്കൾക്ക് ഭാഗം വെച്ചതിനു ശേഷം പോലും മകൻ മരിച്ചാൽ മകന്റെ സ്വത്തിൽ അമ്മയ്ക്ക് അവകാശം ലഭിക്കും. ഇപ്രകാരം അമ്മയ്ക്ക് ലഭിക്കുന്ന സ്വത്തിൽ സ്വാഭാവികമായും വീണ്ടും അമ്മയുടെ മറ്റു മക്കൾക്ക് (മരിച്ച ആളുടെ സഹോദര(രി)ങ്ങൾക്ക്) അവകാശം ഉണ്ടാകും. അത് വീണ്ടും പാർട്ടീഷൻ നടത്തേണ്ടി വരും. ഇത് മരിച്ച മകന്റെ ഭാര്യയുടെയും മക്കളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതു കൊണ്ടാണ് ഇങ്ങനെ ഒരു ഭേദഗതി വന്നത്


ഇതുപോലെ പല പ്രശ്നങ്ങളും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ജീവനാംശം, വിൽപത്രം, ദത്തെടുക്കൽ തുടങ്ങിയവയിൽ ഉണ്ട്. ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത എന്നതിനെ കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഏകീകൃത പൗരനിയമം എന്ന ആവശ്യം എപ്പോഴെല്ലാം ഉയർന്നു വന്നിട്ടുണ്ടോ അപ്പോഴെല്ലാം മുസ്‌ലിം യാഥാസ്ഥിതികവിഭാഗങ്ങൾ അതിനെ പ്രതിരോധിക്കാൻ ആശ്രയിച്ചുപോന്നിട്ടുള്ള (ഇപ്പോഴും ആശ്രയിക്കുന്ന) ചില വാദമുഖങ്ങളുണ്ട്‌. ഉദാഹരണത്തിന്: മുസ്‌ലിം വ്യക്തിനിയമങ്ങൾക്കുപകരം ഏകീകൃത സിവിൽകോഡ്‌ വരുമ്പോൾ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം ഇല്ലാതാകും, മുസ്‌ലിങ്ങളുടെ സാംസ്കാരികസ്വത്വം നഷ്ടപ്പെടും, മുസ്‌ലിങ്ങളിൽ ഹിന്ദുകോഡ്‌ അടിച്ചേല്പിക്കപ്പെടും, ഏകീകൃത പൗരനിയമം ബഹുസ്വരത തകർക്കും.

എന്നാൽ മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ്‌ സിവിൽകോഡ്‌ ലക്ഷ്യമിടുന്നത്‌. ഇസ്‌ലാമിന്റെ ഈശ്വരാരാധനമുറകളായ പ്രാർഥന (നമസ്കാരം), വ്രതം, സക്കാത്ത്‌, ഹജ്ജ്‌ എന്നീ മേഖലകളിലും പൊതുപൗരനിയമം കൈകടത്തുന്ന പ്രശ്നമുദിക്കുന്നില്ല. എന്നാൽ ഈ വസ്തുത മനസിലാക്കാതെ പൗരനിയമ ഏകീകരണം മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്ന്‌ പ്രചരിപ്പിക്കുന്നു.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

എല്ലാ വിവാഹങ്ങളും മുൻസിപ്പാലിറ്റി/പഞ്ചായത്ത് ൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പോലെ, ഏകീകൃത സിവിൽ കോഡ് വന്നാലും നിലവിൽ നടത്തുന്ന ആചാരങ്ങൾ അതുപോലെ തന്നെ നടത്താം.


Note: All the contents in this site are personal & strictly for information purpose only.
നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക

Author: Anil

Doing LLB at Govt. Law College, Ernakulam

21 thoughts on “എന്താണ് ഏകികൃത സിവിൽ കോഡ് (Uniform Civil Code)? അല്ലെങ്കിൽ പരിഷ്കരിച്ച വ്യക്തി നീയമങ്ങൾ? അതിന്റെ ഗുണ ദോഷങ്ങൾ എന്തൊക്കെ?”

  1. ഈ നോട്ടിൽ ഇതിൽ മുസ്ലീങ്ങലുടെ സ്വത്തിനെ കുറിച്ച് നിങ്ങൾ പറഞ്ഞിട്ടുള്ള ഭാഗം എവിടെനിന്നാണ് നിങ്ങൾക്ക് ലഭിച്ചത് അത് യഥാർത്ഥത്തിൽ പറഞ്ഞതുപോലെ ഇസ്ലാമിക നിയമം ഒരു മനുഷ്യൻ മരണപ്പെട്ടാൽ അദ്ദേഹത്തിൻറെ ജീവിച്ചിരിക്കുന്ന ഭാര്യ മക്കൾ പിതാവ് ഉണ്ടെങ്കിൽ പിതാവ് ഇവർക്കൊക്കെ ഓഹരി ലഭിക്കുന്ന ഒന്നാണ്

    1. താങ്കൾ പറയുന്നത് < << ഇസ്ലാമിക നിയമം ഒരു മനുഷ്യൻ മരണപ്പെട്ടാൽ അദ്ദേഹത്തിൻറെ ജീവിച്ചിരിക്കുന്ന ഭാര്യ മക്കൾ പിതാവ് ഉണ്ടെങ്കിൽ പിതാവ് ഇവർക്കൊക്കെ ഓഹരി ലഭിക്കുന്ന ഒന്നാണ്>>>
      ഇങ്ങനെയല്ല എന്ന് ഞാൻ എഴുതിയിട്ടില്ല!

      മൂന്നാമത്തെ പോയിന്റ് വായിക്കൂ
      [ഒരു മുസ്ലിം പുരുഷൻ മരിച്ചാൽ, ഒരു പെൺകുട്ടി മാത്രമെങ്കിൽ പിതാവിന്റെ സ്വത്തിന്റെ പകുതി മാത്രമേ കുട്ടിക്ക് ലഭിക്കു. (ഒന്നിൽ കൂടുതൽ പെൺ കുട്ടികൾ ഉണ്ടെങ്കിൽ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടു സ്വത്ത് എല്ലാ പെൺകുട്ടികൾക്കും.) ബാക്കി വസ്തുവകകൾ മരിച്ചയാളുടെ സഹോദരങ്ങൾക്ക് ലഭിക്കും. ഇനി മറ്റൊരു രീതിയിൽ ആണെങ്കിൽ, മകൻ അപ്പന് മുന്നേ മരിച്ചെങ്കിൽ, മകന്റെ ഭാര്യയ്ക്കും കുട്ടികൾക്കും മരിച്ചയാളുടെ അപ്പന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടാവില്ല. ഇത് മരിച്ചയാളുടെ ഭാര്യയ്ക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന നിയമമാണ്. ]

      1. അത് ആവശ്യമാണ് സുഹൃത്തേ ആ സഹോദരങ്ങളുടെ കടമയാണ് ആ പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കൽ അവരുടെ സംരക്ഷണവും സഹോദരങ്ങളുടെ മേൽ നിർബന്ധമാണ്

        1. കടമകളും അവകാശങ്ങളും കൃത്യമായി നിർവ്വചിക്കുകയും അതു പരിഹരിക്കുവാൻ അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. പിന്നെ ഓരോരുത്തർക്കും തുല്യവുമായി അവകാശങ്ങൾ വീതിച്ചു നൽകിയാൽ, കടമകൾ നിർവ്വഹിക്കാൻ സഹോദരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമോ?

          കൃത്യമായി നീതിയും ന്യായവും ധർമ്മവും പ്രവർത്തിക്കുന്ന ആളുകൾ മാത്രം ഉള്ളയിടത്ത് അനീതി ഉണ്ടാകില്ലെന്നും അവിടെ കടമയും അവകാശങ്ങളും പാലിക്കപ്പെടുമെന്നും വിചാരിക്കാം!

          1. താങ്കളുടെ പരാമർശം കേട്ടാൽ വിജാരിച്ച് പോകും ഓരോ വെക്തികളും മരണപ്പെടുമ്പോൾ കൂമ്പാരം ബാക്കി വെച്ചാണ് യാത്രയാകുന്നതെന്ന്.

            ചിന്തിക്കുമ്പോൾ പല വഴികളിൽ ചിന്തിക്കുക.

            ആകെ വരുന്ന 10 സെൻ്റ് ഉൾപ്രദേശ ഭൂമിയാണ് ഒരാൾ തൻ്റെ 3 പെൺ മക്കൾക്ക് നൽകുന്നതെങ്കിൽ അതുകൊണ്ടവർ എന്ത് ചെയ്യാൻ.

            മറിച്ച് മരിക്കുന്ന വെക്തി തൻ്റെ സഹോദരങ്ങൾക്ക് അൽപ്പം ബാക്കി വെക്കുമ്പോൾ സ്വാഭാവികമായും ഈ മൂന്ന് മക്കളെയും ഏറ്റെടുതേക്കാം.

            ഇസ്ലാമിനെ കുറിച്ച് പഠിച്ച് അത് വെക്തവും ന്വായവുമാണെന്ന് ഉറപ്പിച്ച് തന്നെയാണ് അതിന് പിന്നിൽ തണലു തേടിയത്.

          2. കൃത്യമായി നീതിയും ന്യായവും ധർമ്മവും പ്രവർത്തിക്കുന്ന ആളുകൾ മാത്രം ഉള്ളയിടത്ത്, നിയമമോ നീയമപാലകരോ കോടതിയോ പോലും വേണ്ടിവരില്ല. എന്നാൽ സമൂഹം അങ്ങനെയല്ലല്ലോ.

            അവകാശങ്ങൾ കൃത്യമായി നിർവ്വചിക്കുകയും അതു പരിഹരിക്കുവാൻ അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

            താങ്കൾ പറഞ്ഞത് പോലെ 10 സെന്റോ അതിലും താഴെയോ ഭൂമി ഉള്ളവരെയാണ് സ്വത്തുവിഭജനം കൂടുതൽ ബാധിക്കുക. അതിൽ വീടും ഉണ്ടെങ്കിൽ വീണ്ടും ബുദ്ദിമുട്ടും!

            സഹോദരങ്ങൾക്ക് അൽപ്പം സ്വത്തു കൊടുത്തു, ‘സ്വാഭാവികമായും’ സഹോദര പുത്രികളുടെ സംരക്ഷണം ഉറപ്പാക്കുന്ന സഹോദര സ്നേഹം എനിക്ക് മനസിലായി!

          3. സ്വത്തിന്റെ ഓഹരി അല്ല വേണ്ടത്. ആള് മരണപെട്ടാൽ ഭാര്യ, മക്കൾ അവരാണ് ആ സ്വത്തിന്റെ പൂർണ അവകാശികൾ. അല്ലാതെ ബാപ്പാന്റെ അനുജൻ, ഏട്ടൻ ഒന്നുമല്ല. ഈ നിയമം കൊണ്ട് പെൺകുട്ടികൾ മാത്രം ഉള്ള നങ്ങൽ കുറെ വിഷമിച്ചു. ഇപ്പോഴും ദുരിതം തീർന്നിട്ടില്ല.നിങ്ങേൾ പറഞ്ഞതാണ് ശരി നിയമം മാറി വരട്ടെ. ഉത്തരവാദിത്തം ഏറ്റെടുത്തിട്ട് നടക്കുന്നവർ, ആ ഭാഗത്തേക്ക്‌ ഒരു മനുഷ്യനെ പിന്നെ കാണാറില്ല. സ്വത്തിന്റെ അവകാശത്തിനല്ലാതെ.

        2. ഈ കടമ ചെയ്യാത്ത തിരിഞ്ഞു നോക്കാത്ത സ്ഹോദരന്മാർക്ക് കൊടുക്കണമെന്നാണോ പണ്ഡിതൻ പറയുന്നത്..

        3. ഇത് ഇപ്പോൾ ആരാണ് ചെയ്യുന്നത്. ബാപ്പ മരിച്ചിട്ട് ശരീഹത്ത് നിയമം മൂലം ബുദ്ധിമുട്ടുന്ന ഒരു മകളാണ് ഞാൻ. അത് കൊണ്ട് എകാവ്യക്തിത നിയമം വരണം.

      2. Athu anubavikkunna oru vidhavayanu.barthavinte oru sahodharan ennem makalem vallathey dhrohikkunu.njangalude jeevitha varumana margam thadasapeduthunu.mattu sahodharimarum sahodharanum ente ettavum valiya support.onnu undayal pore Ella samadhanavum kalayan.

    2. സ്വത്തിന്റെ ഓഹരി അല്ല വേണ്ടത്. ആള് മരണപെട്ടാൽ ഭാര്യ, മക്കൾ അവരാണ് ആ സ്വത്തിന്റെ പൂർണ അവകാശികൾ. അല്ലാതെ ബാപ്പാന്റെ അനുജൻ, ഏട്ടൻ ഒന്നുമല്ല. ഈ നിയമം കൊണ്ട് പെൺകുട്ടികൾ മാത്രം ഉള്ള നങ്ങൽ കുറെ വിഷമിച്ചു. ഇപ്പോഴും ദുരിതം തീർന്നിട്ടില്ല.

  2. ദൈവികമായ കൽപ്പനകൾ ആണ് നിയമങ്ങൾക്ക് ആധാരം .ഖുർആൻ നൽകിയ നിർദേശങ്ങൾ വിശ്വാസത്തിന്റെ അടിത്തറയായി കാണുന്ന മുസ്‌ലിം സമൂഹത്തിനു അതിൽ മാറ്റങ്ങൾ അംഗീകരിക്കാൻ
    ആവില്ല . ലോകം മുഴുവൻ വിശ്വാസികൾ പിന്തുടരുന്ന നിയമങ്ങൾ .അത് നമുക്ക് ബോധ്യമാകുന്നില്ല എന്ന കാരണത്താൽ മാറ്റം വരുത്തണം എന്ന് പറയുന്നത് അനീതി ആണ് .

    1. ഇസ്ലാം മതത്തിൽ ജനിച്ചു പോയവർക്കെല്ലാം ഇത് ബാധകമാണ് എന്നതിൽ ആണ് പ്രശ്നം. താൽപ്പര്യമുള്ളവർ സ്വീകരിക്കട്ടെ! അല്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള അവകാശം ഇല്ലേ? അവർ കോടതിയിൽ നിന്നും മാനുഷീക അവകാശങ്ങളിൽ അധിഷ്ഠിതമായ വിധികൾ സ്വീകരിക്കട്ടെ!

      1. ഇസ്ലാം ഒരോരുത്തർക്കും അവർക്ക് അർഹിക്കുന്നത് നൽകാൻ കൽപ്പിക്കുന്നുണ്ട്. ഇസ്ലാമിൽ ജനിച്ചു എന്നത് കൊണ്ടോ മുസ്ലിമായി എന്നത് കൊണ്ടോ ആർക്കും ഒന്നും നഷ്ടപ്പെടുന്നില്ല. ഇസ്ലാമിന്റെ നിയമങ്ങൾ വ്യക്തമായി പടിച്ചാൽ നിങ്ങൾക്ക് അത് വ്യക്തമാകും. നിങ്ങൾ വ്യക്തമായി പടിച്ച ശേഷം മാത്രം വിലയിരുത്തുക.അതിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം എടുക്കുക യും അതിനെ വിലയിരുത്തുകയും ചെയ്യുന്നത് ശരിയല്ല……………..

  3. ലോകം മുഴുവനുംഉള്ള ഇസ്ലാമിൽ ഇത്തരത്തിൽ ആണോ സ്വത്തു നിയമം??

    1. ലോകം മുഴുവൻ ഇസ്ലാം ന്ന് ഒരു നിയമം മമെ ഒള്ളു. പിന്നെ ചിലർ നാട്ടിലെ നാട്ടുനിയമങ്ങൾ. ഇസ്ലാം ഇൻ്റെ നിയമമായി തെറ്റിദ്ധരിചിട്ട് .. ഉദാഹരണം( ഇസ്ലാം ഇല്ലു ഇല്ലാത്ത കാര്യം അന്ന് നബി ദിന റാലി യും അക്കെ)

  4. ശരീഹത്ത് നിയമം കൊണ്ട് ബാപ്പ മരിച്ചു പോയാൽ അവീട്ടിലെ പെൺകുട്ടികളുടെ ദുരിതം. പുറത്തു നിന്നു നിയമം നല്ലതാണ് എന്ന് പറയുന്നവർക്ക് ഒന്നുമില്ല. അനുഭവിച്ചവർ ഒരിക്കലും ശരീഹത്ത് നിയമത്തിനു അനുകൂലിക്കില്ല. പത്തു പൈസ യുടെ സഹായം ഉണ്ടാവില്ല ആരുടെ ഭാഗത്തു നിന്നും. ബാപ്പമരിച്ചാൽ സ്വത്തിന് അവകാശം. നല്ല നിയമം. ഈ നിയമം മാറണം

  5. ഇസ്‌ലാമിലെ സ്വത്ത് ഓഹരി ചെയ്യൽ ഇവിടെ പറഞ്ഞത് ശരിയല്ല

  6. Islamile oro niyamangalum nibandhanakalum valareyadhikam sukshmathayodu kudiyavayaan. Vishudha Quran il prathipaadhikkunna oro vasthuthakalum vyakathamaya karanagalkkatheethamayavayaan. Athe kurich vyakthamayi padhichoralk (Hindu, muslim, Cristian,etc,ethu mathasdharaanenkil polum) ava orikkalum budhimuttundakkunnavayalla. Sheriyaya reethiyil Islamika niyamangalum vilakkukalum avayude karanangalum manassilakkathe varumbozhan ava valare thettayathum budhimuttundakkunnavayumanenn thonnippokunnath.
    Mathramalla, Islamika niyamangal ella musliminum oree pole bhadhyshamayavayaan. Ettavum pradhaanappetta islaamika kalppanakalil onnu, vyavasthaapitha adhikaarikalodum (constituted authority ) samuhathile nethakkalodum ( leaders in the society) (nanmayode) anusarikkuka ennathu thanneyanu (Quanil paramarshikappetathadakkamulla Niyamangalil mattam varuthan bharanadhikarikal parayathidatholam). Aayathinal
    Thalparyangalkanusarich Islamika niyamangalil mattam varuthanulla avakasham ethoralkumilla. ☺

  7. ഈ നിയമം എന്റെ ചിന്താഗതിയിൽ നല്ലതാണെന്നെനിക്കു തോനുന്നു. എല്ലാ മതസ്ഥർക്കും ഒരേ നിയമം തന്നെ പ്രാബല്യത്തിൽ വരേണ്ടത് നല്ലതാണ് മതം എന്നുള്ളത് എല്ലാവരുടേയും ഒരു വിശ്വാസവും ആരധനയും ആണെന്ന നിലക്ക് സമൂഹത്തിലെ എല്ലാ പൗരന്മാർക്കും ഒരു തുല്യ അവകാശങ്ങളും നിലനിൽക്കുമ്പോൾ മത നിയമപ്രകാരമുള്ള കാര്യങ്ങളെ എടുത്തുകളഞ്ഞു കൊണ്ട് ഒരേ നിയമം വരുന്നതാണു നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *