(a) all public roads, streets, lanes pathways, the bridges, ditches, dykes and fences on or beside the same;
(b) the beds and banks of rivers, irrigation and drainage channels, traffic canals, tanks, lakes, back-waters and water courses;
(c) markets, burial grounds, landing ghauts; and
(d) all other property which the Government may, for the purpose of this Act, from time to time, declare to be poramboke.
എന്നാൽ കേരള പഞ്ചായത്തുരാജ് ആക്ട്, മുനിസിപ്പാലിറ്റീസ് ആക്ട് എന്നിവ വന്നതോടുകൂടി സർക്കാർഭൂമിയുടെ അവകാശത്തിൽ ചില വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. എല്ലാ പൊതു ജലമാർഗങ്ങളും നദീതടങ്ങളും തീരങ്ങളും ചെറുപുഴകളും ചാലുകളും തോടുകളും കായലുകളും ജലമാർഗങ്ങളും കെട്ടിനിൽക്കുന്നതും ഒഴുകിപ്പോകുന്നതുമായ എല്ലാ ജലവും നീരുറവുകളും ജലസംഭരണികളും കുളങ്ങളും നീർത്തടങ്ങളും ജലധാരകളും കേരള പഞ്ചായത്തുരാജ് ആക്ട് 218–ാം വകുപ്പ് അനുസരിച്ച് അതതു പഞ്ചായത്തിലും (Section 218. Vesting of watercourse, springs, reservoirs, etc., in Village Panchayats THE KERALA PANCHAYAT RAJ ACT 1994) മുനിസിപ്പാലിറ്റിയിലും ( Section 208A. Transfer of water courses, springs, reservoirs, etc, to Municipalities. THE KERALA MUNICIPALITY ACT, 1994) നിക്ഷിപ്തമാണ്.
മേൽപറഞ്ഞവയോടു ചേർന്നു കിടക്കുന്ന സ്വകാര്യവസ്തു അല്ലാത്ത വസ്തുവാണെങ്കിൽ അത് ആറ്റുപുറമ്പോക്കാണ്. ആറ്റുപുറമ്പോക്ക് പഞ്ചായത്തിൽ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയിൽ നിക്ഷിപ്തമാണ്. പഞ്ചായത്ത് നിയമവും മുൻസിപ്പാലിറ്റി നിയമവും വന്നതോടെ, ആറ്റുപുറമ്പോക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക