എന്താണ് (റദ്ദാക്കിയ) ആർട്ടിക്കിൾ 370? 35എ?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്‍ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവയുടെ ഭരണഘടനാ സാധുത നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ആര്‍ട്ടിക്കിള്‍ 35A?
ജമ്മു കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സര്‍ക്കാരുദ്യോഗങ്ങളില്‍ സംവരണം, പഠനത്തിനുള്ള സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു.
രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ ആര്‍ട്ടിക്കിള്‍ 35A വര്‍ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് 1954 ല്‍ ആര്‍ട്ടിക്കിള്‍ 35A ഭരണഘടയില്‍ ഉള്‍പ്പെടുത്തിയത്. 370-ാം വകുപ്പുമായി ബന്ധപ്പെടുത്തി് ഈ പ്രത്യേകവകുപ്പ് കൂടി ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കായി ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഈ വകുപ്പും സ്വാഭാവികമായി ഇല്ലാതാവും.

ആര്‍ട്ടിക്കിള്‍ 35A നിയമനിര്‍മാണത്തിന് പിന്നില്‍

സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്റെ തുടര്‍ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947 ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു. കരാര്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം വാര്‍ത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ജമ്മു കശ്മീരിന് ബാധകമാകണണെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

ചരിത്രം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി.

പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി.

ജമ്മു കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവിൽ നിന്നും ഭരണം ഏറ്റെടുക്കുകയായിരുന്നു. അതിന്ശേഷം 1949ൽ ന്യൂഡൽഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചതിന്‍റെ ഫലമായാണ് ഭരണഘടനയിൽ മുന്നൂറ്റിയെഴുപതാം വകുപ്പ് ഉണ്ടാവുന്നത്

ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്.

ജീവപര്യന്തമെന്നാൽ 14 വർഷം തടവ് ശിക്ഷ എന്നാണോ? എന്താണ് ജീവപര്യന്തം (life sentence)ശിക്ഷ?

ജീവപര്യന്തമെന്നാൽ 14 വർഷമാണ് എന്നത് പൊതുവിൽ ഉള്ള ഒരു തെറ്റിധാരണയാണ്.

ജീവപര്യന്തമെന്നാൽ 14 വർഷമല്ല, മരണം വരെ ജയിലിൽ, എന്നാണ് നിയമം. ഇത് പല സുപ്രധാന വിധികളിലൂടെയും സുപ്രിം കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്.

കോടതി കുറ്റക്കാരൻ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവൻ അഥവാമരണം വരെ ജയിലിൽ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

14 വർഷത്തെ തടവ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ശിക്ഷിക്കപ്പെട്ട പ്രതിക്ക് അവകാശമുണ്ടോ? യാതൊരു തരത്തിലുള്ള അവകാശമോ, ഏതെങ്കിലും നിയമമോ ഇല്ല.
CrPC Section 432 പ്രകാരം തടവ് പള്ളികൾക്ക് അതാത് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് ശിക്ഷ ഇളവുകൾ നൽകാനുള്ള അധികാരമുണ്ട്. എന്നാൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കിൽ CrPC 433 – A പ്രകാരം അയാൾ ചുരുങ്ങിയത് 14 വർഷക്കാലമെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കണം. ഈ 14 വർഷത്തെയാണ് ജീവപര്യന്തം കാലയളവായി തെറ്റിദ്ധരിച്ചിട്ടുള്ളത്.

എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനോ (Executive Magistrate) സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോ (Sub-Divisional Magistrate) പോലീസിനോട് FIR രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കാൻ അധികാരമുണ്ടോ?

CrPC പ്രകാരം, സ്വകാര്യ പരാതിയിൽ (private complaint) എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനു പോലീസിനോട് FIR രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കാൻ അധികാരം ഇല്ല.

തനിക്ക് മുൻപാകെ വരുന്ന പ്രൈവറ്റ് കംപ്ലൈന്റിൽ ഭരണപരമായ അധികാരം മാത്രമേ ഉള്ളു. അദ്ദേഹത്തിന് അഡ്മിനിസ്‌ട്രേറ്റീവ് അന്വേഷണത്തിന് ഉത്തരവിടാവുന്നതാണ്.

CrPC Section 156, Section 190, Section 200 പ്രകാരമുള്ള അധികാരങ്ങൾ ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു മാത്രമേ നിർവ്വഹിക്കാൻ സാധിക്കൂ.

Reference: Magistrate can’t order FIR on private complaint: SC

എന്താണ് സമന്‍സ് കേസ് (Summons case), വാറണ്ട് കേസ് (Warrant case)?

പൊതുവേ കേസുകളെ നമുക്ക് മൂന്നായി വിഭജിക്കാം – സമന്‍സ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ്.

വാറണ്ട് കേസ് എന്നാല്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതാണ്. സാധാരണ വാറണ്ട് കേസുകളിലാണ് കുറ്റവാളികളെ തടവിൽ ഇടാൻ വിധിക്കുന്നത്.

അതില്‍ താഴെ ശിക്ഷ കിട്ടാന്‍ ഇടയുള്ള കേസുകളെ സമന്‍സ് കേസുകള്‍ എന്നാണ് വിളിക്കുന്നത്.

സമന്‍സ് കേസുകളില്‍ പരാതിക്കാരന് എപ്പോള്‍ വേണമെങ്കിലും പരാതി പിന്‍വലിക്കാം. എന്നാല്‍ വാറണ്ട് കേസുകളില്‍ പരാതിക്കാരന് പരാതി പിന്‍വലിക്കാന്‍ സാധിക്കുകയില്ല. ക്രിമിനല്‍ കേസ് ഒരിക്കൽ രജിസ്റ്റര്‍ ചെയ്താല്‍ അത് ഒത്തു തീര്‍പ്പായി തീര്‍ക്കുക സാധ്യമല്ല.
ചില കേസുകൾ കോമ്പൗണ്ടബിൾ (Compoundable offence) എന്ന് CrPC യിൽ വിശേഷിപ്പിച്ചിരുന്ന കേസുകള്‍ കോടതിയുടെ അറിവോടുകൂടി ഒത്തു തീര്‍ക്കാം.

പെറ്റിക്കേസുകളാകട്ടെ അപ്പോള്‍ തന്നെ പിഴയടച്ച്‌ പുറത്ത് വിടുന്ന കേസുകളാണ്. ഓരോ തരം കേസുകൾക്കും വ്യത്യസ്തമായ നടപടിക്രമം ആണ് കോടതികൾക്കുള്ളത്.

Petty എന്ന വാക്കിന്റെ അർത്ഥം ‘നിസാരമായ’, ‘അപ്രധാനമായ’ (Trivial) എന്നൊക്കെയാണ്. അപ്പോൾ പെറ്റി കേസെന്നാൽ നിസാരമായ കേസ് എന്ന് അർത്ഥം.

ആയിരം രൂപയിൽ കവിയാത്ത പിഴ ശിക്ഷ നൽകുന്ന കേസുകൾ ആണ് പെറ്റി കേസുകൾ. ഇതിൽ മോട്ടോർ വാഹന നിയമം (Motor Vehicles Act, 1939) അനുസരിച്ചുള്ള കുറ്റങ്ങൾ പെടുന്നില്ല.

പെറ്റി കേസുകളിൽ പ്രതികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ കുറ്റസമ്മതം നടത്തി പിഴയടച്ചു കോടതി നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Section 206 of CrPc പരിശോധിക്കാവുന്നതാണ്.

സമന്‍സ് കേസും വാറണ്ട് കേസും കേസുകളെ തരം തിരിച്ചിട്ടുള്ള രണ്ട് പദങ്ങളാണ്. എന്നാൽ സമന്‍സും വാറണ്ടും ഇതുമായി യാതൊരു ബന്ധവുമില്ല.

എന്താണ് വാറന്റ് (Warrant)?
എന്താണ് സമൻസ് (Summons) ?

എന്താണ് പെറ്റി കേസ് (Petty case)?

Petty എന്ന വാക്കിന്റെ അർത്ഥം ‘നിസാരമായ’, ‘അപ്രധാനമായ’ (Trivial) എന്നൊക്കെയാണ്. അപ്പോൾ പെറ്റി കേസെന്നാൽ നിസാരമായ കേസ് എന്ന് അർത്ഥം.

പൊതുവേ കേസുകളെ നമുക്ക് മൂന്നായി വിഭജിക്കാം – സമന്‍സ് കേസ്, വാറണ്ട് കേസ്, പെറ്റി കേസ്. വാറണ്ട് കേസ് എന്നാല്‍ രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നതാണ്. അതില്‍ താഴെ ശിക്ഷ കിട്ടാന്‍ ഇടയുള്ള കേസുകളെ സമന്‍സ് കേസുകള്‍ എന്നാണ് വിളിക്കുന്നത്.
പെറ്റിക്കേസുകളാകട്ടെ അപ്പോള്‍ തന്നെ പിഴയടച്ച്‌ പുറത്ത് വിടുന്ന കേസുകളാണ്. ഓരോ തരം കേസുകൾക്കും വ്യത്യസ്തമായ നടപടിക്രമം ആണ് കോടതികൾക്കുള്ളത്.

ആയിരം രൂപയിൽ കവിയാത്ത പിഴ ശിക്ഷ നൽകുന്ന കേസുകൾ ആണ് പെറ്റി കേസുകൾ. ഇതിൽ മോട്ടോർ വാഹന നിയമം (Motor Vehicles Act, 1939) അനുസരിച്ചുള്ള കുറ്റങ്ങൾ പെടുന്നില്ല.

പെറ്റി കേസുകളിൽ പ്രതികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ കുറ്റസമ്മതം നടത്തി പിഴയടച്ചു കോടതി നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് Section 206 of CrPc പരിശോധിക്കാവുന്നതാണ്.