എന്താണ് സമൻസ് (Summons) ?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കുകളിൽ ഒന്നാണ് സമൻസ്.
ഒരു വ്യക്തി കോടതിയ്ക്ക് മുൻപാകെ നിശ്ചിത ദിവസം നിശ്ചിത സമയത്തു ഹാജരാകണമെന്ന് പറഞ്ഞുകൊണ്ട് കോടതി രേഖാമൂലം അയക്കുന്ന നോട്ടീസ് ആണ് സമൻസ്.
സമൻസ് കൊണ്ടുക്കേണ്ട വ്യക്തിക്ക് നേരിട്ട് കൊടുക്കാം. ഇത് സാധ്യമായില്ലെങ്കിൽ ഒരുമിച്ചു താമസിക്കുന്ന വീട്ടിലെ പ്രായപൂർത്തിയായ പുരുഷന് ഏല്പ്പിക്കാം. ഇതും സാധ്യമായില്ലെങ്കിൽ വീടിന്റെ ശ്രെദ്ധിക്കപ്പെടുന്ന ഭാഗത്തു പതിപ്പിച്ചു വെക്കാം. രേജിസ്റെർഡ് തപാൽ മുഖേന സമൻസ് അയക്കാം!

എന്താണ് പോലീസ് കസ്റ്റഡി? എന്താണ് ജുഡീഷ്യൽ കസ്റ്റഡി?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കാണ് റിമാൻഡ്.
പ്രതിയെ കസ്റ്റഡിയിൽ എടുത്തു 24 മണിക്കൂർ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചില്ല എങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വെയ്ക്കാൻ നിർദേശിക്കുന്ന ഉത്തരവിനെയാണ് റിമാൻഡ് എന്നറിയപ്പെടുന്നത്.

അന്വേഷണത്തിന് വേണ്ടി പോലീസ് പ്രതിയെ ആവശ്യപ്പെടുകയെങ്കിൽ, കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ കൊടുക്കാം. ജുഡീഷ്യൽ കസ്റ്റഡി എന്നാൽ പ്രതിയെ കോടതിയുടെ നീയന്ത്രണത്തിൽ ജയിലിൽ സൂക്ഷിക്കുക എന്നതാണ്.

എന്താണ് റിമാൻഡ് (Remand)?

വളരെ സാധാരണമായി കേൾക്കാറുള്ള വാക്കാണ് റിമാൻഡ്.
പ്രതിയെ കസ്റ്റഡിയിൽ എടുത്തു 24 മണിക്കൂർ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചില്ല എങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വെയ്ക്കാൻ നിർദേശിക്കുന്ന ഉത്തരവിനെയാണ് റിമാൻഡ് എന്നറിയപ്പെടുന്നത്. 15 ദിവസത്തിൽ കവിയാതെ ആണ് കസ്റ്റഡിയിൽ വിടുന്നത്. 15 ദിവസത്തിന് ശേഷം കോടതിക്ക് വീണ്ടും നീട്ടാവുന്നതാണ്.

എല്ലാ റീമാൻഡും പോലീസ് കസ്റ്റഡിയിൽ ആയിരിക്കില്ല. മിക്കവാറും സന്ദർഭങ്ങളിൽ പ്രതിയെ കോടതിയുടെ നീയന്ത്രണത്തിൽ ജയിലിൽ സൂക്ഷിക്കുക ആണ് പതിവ്. എന്നാൽ അന്വേഷണത്തിന് ആവശ്യമെങ്കിൽ പോലീസിന് പ്രതിയെ പോലീസ് പ്രതിയെ ആവശ്യപ്പെടുകയെങ്കിൽ, കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ കൊടുക്കാം. ഇത് കോടതി തീരുമാനം ആണ്.

നമുക്ക് (സ്വകാര്യ വ്യക്തികൾക്ക്) ഒരാളെ അറസ്റ്റ് ചെയ്യാൻ സാധിക്കുമോ?

ചില സന്ദർഭങ്ങളിൽ സ്വകാര്യ വ്യക്തികൾക്കും കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നിയമം തരുന്നുണ്ട്.

ജാമ്യം കിട്ടുന്നതിന് പ്രഥമ ദൃഷ്ട്യാ സാധ്യത ഇല്ലാത്തതും പോലീസിന് നേരിട്ട് അന്വേഷിക്കാൻ സാധിക്കുന്നതുമായ (non-bailable and cognizable offence) ഒരു കുട്ടാ കൃത്യം തന്റെ മുന്നിൽ വെച്ച് ചെയ്താൽ അയാളെ അറസ്റ്റ് ചെയ്യാൻ ഏതൊരു വ്യക്തിക്കും അധികാരമുണ്ട്.

പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഏതൊരു വ്യക്തിക്കും അധികാരമുണ്ട്.

കുറ്റവാളികളെ അറസ്റ്റ് ചെയ്താൽ ഉടനെ പോലീസിൽ എത്തിക്കേണ്ടതാണ്/അറിയിക്കേണ്ടതാണ്.

സ്ത്രീകളെ എപ്പോഴും അറസ്റ്റ് ചെയ്യാമോ? സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ ആവശ്യം പാലിച്ചിരിക്കേണ്ട നീയമങ്ങൾ?

അസാധാരണമായ സന്ദർഭങ്ങളിൽ അല്ലാതെ സ്ത്രീകളെ സൂര്യാസ്തമനത്തിനു ശേഷമോ സൂര്യോദയത്തിനു മുൻപോ അറസ്റ്റ് ചെയ്യാൻ പാടില്ല. ഇത്തരം അസാധാരണമായ സന്ദർഭങ്ങളിൽ വനിതാ പോലീസ് ഓഫീസർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നൽകിയ എഴുതപ്പെട്ട റിപ്പോർട്ട് പ്രകാരം ലഭിച്ച മുൻ‌കൂർ അനുമതിയോടു കൂടി മാത്രമേ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ നിയമം അനുശാസിക്കുന്നുള്ളു.

സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യം തീര്‍ച്ചയായും വേണം.

ജാമ്യംനല്‍കാവുന്ന കേസാണെങ്കില്‍ എത്രയും വേഗം സ്ത്രീകള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കണം. മേലുദ്യോഗസ്ഥന്മാരുടെ ഉത്തരവില്ലാതെ സ്ത്രീകളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍പാടില്ല.

ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സാഹചര്യത്തിലല്ലാതെ രാത്രിയില്‍ വനിതകളെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടില്ല.

ഒരു വനിതയെ പൊലീസ്സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉണ്ടാകണം.

ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം അവരുടെ പരിചരണത്തിലുള്ള കുട്ടിക്ക് (നേഴ്സിങ് ബേബി) സ്ത്രീയോടൊപ്പം കഴിയാന്‍ അനുമതി നല്‍കണം

ഒരു സ്ത്രീയുടെ അറസ്റ്റിനുശേഷം മെഡിക്കല്‍ പരിശോധന വേണ്ടിവന്നാല്‍ അവരെ കോടതിയില്‍ ഹാജരാക്കി കോടതിയുടെ അനുമതിയും സ്ത്രീയുടെ സമ്മതവും വാങ്ങണം. മൈനറായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മെഡിക്കല്‍പരിശോധന വേണ്ടിവന്നാല്‍ മാതാപിതാക്കളുടെ സമ്മതവും വേണം.

1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ ക്വാളിഫിക്കേഷനുള്ള ലേഡി മെഡിക്കല്‍ ഓഫീസര്‍ക്കു മാത്രമേ പ്രതികളായ സ്ത്രീകളെ പരിശോധിക്കാന്‍ അവകാശമുള്ളൂ.