എന്താണ് മുൻകൂർ ജാമ്യം എന്നത് അറിയുവാൻ ഇവിടെ നോക്കുക
ജാമ്യം ലഭിക്കാൻ സാധ്യത ഇല്ലാത്ത ഒരു കുറ്റകൃത്യത്തിനു, ഒരാൾ അറസ്റ്റിൽ ആകുമെന്ന് സംശയിക്കുന്ന അവസ്ഥയിൽ ആണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കേണ്ടത്. എന്നാൽ കസ്റ്റംസ് ഡിപ്പാർട്മെന്റിന് പോലീസിന്റേതായ അധികാരമില്ല. അതുകൊണ്ടു പോലീസ് ചെയ്യുന്നത് പോലെ ആരെയെങ്കിലും അറസ്റ്റുചെയ്യാനോ തടവിൽ സൂക്ഷിക്കാനോ കഴിയില്ലെന്നാണ് നിയമം
കസ്റ്റംസ് ഒരാളെ വിളിക്കുന്നത് അവർക്ക് കള്ളക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അറിയാൻ മാത്രമാണ്. കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചാൽത്തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ കസ്റ്റംസിന് നിയമ നടപടികളുണ്ട്. ഇതിനായി കസ്റ്റംസ് കമ്മിഷണർ കസ്റ്റംസ് ആക്ട് സെക്ഷൻസ് 104 പ്രകാരം ഉത്തരവിടണം.
എന്നാൽ ഇത്തരം നിയമ നടപടികൾ സി.ആർ.പി.സി (CrPC) യിൽ ഇല്ല. അതാണ് പോലീസ് അന്വേഷിക്കുന്നുവെന്ന സംശയത്തിന്റെ പേരിൽ പോലും മുൻകൂർ ജാമ്യം തേടാനാകുന്നത്.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക