കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിൽ എത്തിയ ഒരു കുടുംബത്തിലെ ചിലർക്ക് ഇറ്റലിയിൽ നിന്നും കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നു. കൊറോണ വൈറസ് ബാധ സ്ഥിതികരിച്ച രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്നവർ ആ വിവരം ആരോഗ്യപ്രവർത്തകരെ അറിയിച്ചു രോഗബാധ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം എന്ന് സർക്കാർ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഈ കുടുംബം ഈ നിർദേശം കാര്യമായി എടുത്തില്ല. തന്മൂലം അവരുമായി ഇടപെട്ട ചിലർക്കും വൈറസ് ബാധ ഉണ്ടായി. ഇവർ ഇപ്പോൾ ആശുപത്രിയിൽ ഐസൊലേറ്റഡ് വാർഡിൽ കഴിയുന്നതായി വാർത്തകളിൽ കാണുന്നു.
സർക്കാർ നിർദേശം അവഗണിച്ചു വേണ്ട മുന്‍കരുതൽ എടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർ നിയമപ്രകാരം കുറ്റവാളികൾ ആണോ? അതേ! IPC സെക്ഷൻ 269 പ്രകാരം നിയമം അനുശാസിക്കുന്ന മുൻകരുതലുകൾ എടുക്കാതെ വേണ്ടത്ര ശ്രദ്ധകൊടുക്കാതെ ഇത്തരം പകർച്ചവ്യാധികൾ പടർത്തുന്നവർക്ക്, പടർത്തുവാൻ കാരണമായാൽ 6 മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക