അറസ്റ്റിൽ ആകുന്നയാൾക്കു നിയമപ്രകാരം ലഭിക്കേണ്ട അവകാശങ്ങൾ എന്തൊക്കെയാണ്?

ഭരണഘടനയുടെ 22 (1) അനുച്ഛേദം അനുസരിച്ച് അറസ്റിന്റെ കാരണം അറിയാന്‍ പ്രതിക്ക് അവകാശമുണ്ട്. അറസ്റ്റിന്റെ കാരണം അറസ്റ്റ്ചെയ്യപ്പെടുന്ന പ്രതിയെ പൊലീസ് വ്യക്തമായി അറിയിക്കണം.

ഒരാളെ അറസ്റ്റ്ചെയ്യുമ്പോള്‍ അറസ്റ്റ്ചെയ്യപ്പെട്ടആളിന്റെ കുടുംബത്തിലെ ഒരംഗം അല്ലെങ്കില്‍ അറസ്റ്റ് നടത്തപ്പെട്ട പ്രദേശത്തെ ബഹുമാന്യനായ ഒരാളോ അറസ്റ്റ് സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഒരാളിനെഅറസ്റ്റ്ചെയ്യുമ്പോള്‍ തയ്യാറാക്കുന്ന സുപ്രധാന രേഖയായ അറസ്റ്റ് മെമ്മോയില്‍അയാളുടെ അറസ്റ്റിന്റെ സമയവും സ്ഥലവും കൃത്യമായി രേഖപ്പെടുത്തണം.

അറസ്റ്റ്ചെയ്യപ്പെട്ട ആള്‍ ഒപ്പുവച്ചു വേണം അറസ്റ്റ് മെമ്മോറാണ്ട നടപടിപൂര്‍ത്തിയാക്കേണ്ടത്.

കൂടാതെ അറസ്റ്റ്ചെയ്യപ്പെട്ട ആളിന് സുഹൃത്തിനെ അല്ലെങ്കില്‍ തന്റെ ബന്ധുവിനെ തന്റെ അറസ്റ്റ് അറിയിക്കാന്‍അവകാശമുണ്ട്.

അറസ്റ്റ്ചെയ്ത പ്രതിക്ക് ജാമ്യം കൊടുക്കാവുന്ന കുറ്റമാണെങ്കില്‍ ജാമ്യം ലഭിക്കുക എന്നത് പ്രതിയുടെ പരമമായ അവകാശമാണ്.
ഒരാളെ അറസ്റ്റ്ചെയ്ത് പൊലീസ്സ്റ്റേഷനില്‍ കൊണ്ടുവന്നാലുടന്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമുണ്ടെന്നും അതിന് ഏര്‍പ്പാട് ചെയ്യാവുന്നതാണെന്നും പ്രതിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ പറയേണ്ടതാണ്.

ക്രിമിനല്‍നടപടി നിയമം വകുപ്പ് 53 അനുസരിച്ച് ആവശ്യമെങ്കില്‍ അറസ്റ്റ്ചെയ്ത ആളിനെ വൈദ്യപരിശോധന നടത്തണം.

അറസ്റ്റ്ചെയ്ത വ്യക്തിക്ക് അയാൾക്ക്‌ ഇഷ്ടമുള്ള നീയമവിദഗ്ദ്ധനെ കൺസൾട് ചെയ്യാനുള്ള അവകാശം ഉണ്ട്.

അറസ്റ്റ്ചെയ്ത വ്യക്തി ദരിദ്രനാണെങ്കിൽ സൗജന്യ നിയമ സഹായത്തിനു അർഹതയുണ്ടെന്നുള്ള വിവരം അയാളെ അറിയിക്കേണ്ടതാണ്.

അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പ്രതിയെ പൊലീസിന് 24 മണിക്കൂര്‍ മാത്രമേ കസ്റ്റഡിയില്‍വയ്ക്കാന്‍ അധികാരമുള്ളൂ 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

അറസ്റ്റ്ചെയ്ത വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി, അത് അയാൾക്ക്‌ കൈമാറേണ്ടതാണ്.