എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

എന്താണ് അനന്തരാവകാശ സർട്ടിഫിക്കറ്റ് (Legal Heir Certificate)?

ഒരാൾ മരിച്ചു പോയാൽ അയാളുടെ സ്വത്തിന്മേലുള്ള അവകാശം ആർക്കൊക്കെയാണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റാണ് അനന്തരാവകാശ സർട്ടിഫിക്കറ്റ്.

കുടുംബത്തിൽ ആര് മരണപ്പെട്ടാലും അത് തദ്ദേശ സ്ഥാപനത്തിൽ അറിയിച്ച് അവിടെ നിന്നും മരണ സർട്ടിഫിക്കറ്റ്  വാങ്ങേണ്ടതുണ്ട്.

5 രൂപയുടെ കോര്‍ട്ട്ഫീസ്റ്റാംപ് പതിപ്പിച്ച്, മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം താലൂക്ക് തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയില്‍ അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം ഉണ്ടായിരിക്കണം. മരണപ്പെട്ടയാളുടെ അവകാശികളുടെ പേര്, വയസ്സ്, ബന്ധം എന്നിവ ചേര്‍ക്കണം. പരേതന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നും, ടിയാന്‍ വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കേണ്ടതാണ്.

തഹസില്‍ദാര്‍ക്ക് നൽകിയ, അപേക്ഷ അന്വേഷണത്തിനായ് വില്ലേജ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍ നല്‍കുന്നു.  അവകാശികളെ നിശ്ചയിക്കാനുള്ള വില്ലേജ് ഓഫീസറുടെ പ്രാദേശികാന്വേഷണമാണ് ഏറ്റവും പ്രധാനം.   മരണപ്പെട്ടിട്ടുള്ള ആളെയും കുടംബ/വൈവാഹിക ബന്ധങ്ങളെയും കുറിച്ച് അറിവുള്ള 2 ബന്ധുക്കളുടെയും, അയല്‍വാസികളുടെയും മൊഴിരേഖപ്പെടുത്തി അവകാശികളെ വിചാരണ ചെയ്ത് മൊഴിരേഖപ്പെടുത്തി യഥാര്‍ത്ഥ അവകാശികളെ നിശ്ചയിച്ച് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. അവകാശികളെ നിശ്ചയിച്ചിരിക്കുന്നതില്‍ പ്രഥമികമായി തര്‍ക്കങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ പരിശോധനാര്‍ത്ഥം ഗസറ്റ് വിജ്ഞാപനം തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിന് തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ് സൂപ്രണ്ടിന് അയച്ചു നല്‍കുന്നു.  ഗസറ്റ് വിജ്ഞാപനം വന്ന് 30 ദിവസത്തിനകം ആക്ഷേപങ്ങള്‍ ലഭിച്ചിട്ടില്ലയെങ്കില്‍ അവകാശികളെ നിശ്ചയിച്ച് സാക്ഷ്യപത്രം നല്‍കുന്നതാണ്.

താഴെപ്പറയുന്ന കാര്യങ്ങളിൽ ആണ് അന്വേഷണം നടത്തിയാണ് തഹസിൽദാർ തീരുമാനങ്ങൾ എടുക്കുന്നത്. ഹാജരാക്കുവാൻ തയ്യാറാക്കി വെയ്ക്കുക.
1. മരണ സർട്ടിഫിക്കറ്റ്
2. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട്
3. മരിച്ചയാളുടെ അവകാശികളായ (ഭാര്യ, ഭർത്താവ്, മക്കൾ) മൊഴി
4. അവിവാഹിതരായ സഹോദരീ സഹോദരന്മാർ, മാതാപിതാക്കൾ, മരിച്ച വ്യക്തിയുടെ വിവാഹിതരായ മക്കൾ ഇവരിൽ ആരെങ്കിലും മരണമടഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ അവകാശികളുടെയും രണ്ട് അയൽക്കാരുടെയും മൊഴി.

എന്താണ് മുന്നാറിൽ കുപ്രസിദ്ധമായ രവീന്ദ്രൻ പട്ടയം?

മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999 ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുന്നതും 

കടകൾക്ക് മുന്നിലെ ഓട്ടോ – ടാക്സി പാർക്കിങ് ? റോഡതിര് വസ്തു – ഉടമയുടെ പ്രത്യേക അവകാശമെന്ത്?

നമ്മുടെ നാട്ടിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഓട്ടോ ടാക്സി പാർക്കിംഗ് സ്ഥലങ്ങൾ. കടയുടെ മുന്നിലുള്ള ഓട്ടോ പാർക്കിംഗ് കടയുടമയ്ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ചില്ലറയല്ല. പഞ്ചായത്തുകളും മുൻസിപ്പാലിറ്റി / പഞ്ചായത്ത് / കോർപറേഷൻ ആണ് അനുയോജ്യമായ ഓട്ടോ ടാക്സി പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തേണ്ടത്.
ഇത്തരത്തിൽ വസ്തുവിന്റെ ഒരതിര് പൊതു റോഡായ ഒരു വസ്തുവിൽ ഉടമസ്ഥൻ വസ്തുവിൽ വാണിജ്യാവശ്യത്തിനായി കെട്ടിടം നിർമ്മിച്ചു. എന്നാൽ വർഷങളായി അതിരിനോട് ചേർന്ന് നിലവിലുള്ള ഓട്ടോ സ്റ്റാൻഡിൽ നിരവധി ഓട്ടോകൾ നിരന്ന് കിടക്കുന്നതിനാൽ വസ്തുവിന്റെ റോഡതിര് ഭാഗം മുഴുവനായി ഉടമസ്ഥന് ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടായി, വിഷയം കോടതിയിൽ എത്തുകയും ചെയ്തു.
വസ്തു ഉടമസ്ഥന് സ്വന്തം വസ്തുവിൽ നിന്നും  റോഡിൻറെ ഏത് ഭാഗത്ത് കൂടിയും പൊതു റോഡിലേക്ക് ഇറങ്ങാം എന്നുള്ളത് ഉടമസ്ഥാവകാശത്തിൻറെ ഭാഗമായിട്ടുള്ളതാണ്. 25 വർഷമായി പ്രസ്തുത സ്ഥലം ഓട്ടോറിക്ഷ പാർക്കിങ്ങിന് ഉപയോഗിക്കുന്നു എന്നത്, ഈ അവകാശം നിഷേധിക്കാനുള്ള കാരണം ആകുന്നില്ല. വസ്തു ഉടമസ്ഥന് റോഡിലേക്ക് ഇറങ്ങാൻ ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ ഉത്തരവാദിത്വം അധികാരികൾക്കാണ് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചു. 3 മാസത്തിനുള്ളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തദ്ദേശ ഭരണകൂടത്തോട് ഉത്തരവിട്ടു.
Reference:
RASHEED PARAKKAL vs THE SECRETARY, KOTTILANGADI GRAMA PANCHAYATH
WP(C) NO. 21191 OF 2020 HIGH COURT OF KERALA

വാഹനങ്ങളിൽ എയർ ഹോൺ ഉപയോഗിക്കാമോ?

മോട്ടോർ വാഹന നിയമങ്ങളിലോ മറ്റു നീയമങ്ങളിലോ എയർ ഹോൺ ഉപയോഗത്തെപ്പറ്റി പ്രത്യേകമായി പറയുന്നില്ല. അതുകൊണ്ടു  എയർ ഹോൺ ഉപയോഗിച്ചത്തിനു നടപടികൾക്ക് വിധേയമായ ചില വാഹന ഉടമകൾ (Malayath vs State Of Kerala on 6 April, 2005), ഇത് നിയമപ്രകാരം നിരോധിച്ചില്ല എന്ന കാര്യം പറഞ്ഞുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.
എന്നാൽ Rule 119 of the Central Motor Vehicles Rules പ്രകാരം വാഹനങ്ങളിൽ Multi toned horn ന്റെ ഉപയോഗവും ഉച്ചത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ നിയന്ത്രിക്കുന്നതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. അതുപോലെ തന്നെ Environment (Protection) Act, 1986 സെക്‌ഷൻ 2(a) പ്രകാരം  “Environment” includes water, air and land and the inter-relationship which exists among and between water, air and land and property”. ആയതിനാൽ, പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടുന്ന ചട്ടങ്ങൾ നിർമ്മിക്കാൻ സർക്കാരിന് അധികാരമുണ്ട് എന്ന് Malayath vs State Of Kerala on 6 April, 2005 (Equivalent citations: III (2005) ACC 617, 2005 (3) KLT 190 ) കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതി judgment ൽ പറയുകയുണ്ടായി.

ശക്തിയേറിയ ശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോണുകൾ ജീവികളുടെ ശാരീരിക മാനസീക ആരോഗ്യത്തെ ബാധിക്കുന്നതായി കോടതി കണ്ടെത്തി, “എയർ പൊല്യൂഷൻ” തടയുന്നതിനുവേണ്ടി ,  വാഹനങ്ങളിൽ എയർ ഹോണുകളുടെ ഉപയോഗം കേരള ഹൈക്കോടതി നിരോധിച്ചു.

വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി ശബ്ദം

  1. Two wheelers (Petrol driven) : 80 dB (A)
  2. All passenger cars/ all Petrol driven three- wheelers and diesel driven two wheelers: 82 dB (A)
  3. Passenger of Light Commercial Vehicles including three wheeled vehicles fitted with diesel engine with gross vehicles weight up to 4000 Kgs: 85 dB (A)
  4. Passenger or Commercial Vehicles with gross vehicle weight above 4000 kgs and up to 12000 Kgs: 89 dB(A)
  5. Passenger or Commercial Vehicles with gross vehicle weight above 12000 Kgs: 91 dB(A)
References:
Malayath vs State Of Kerala on 6 April, 2005 ( https://indiankanoon.org/doc/910604/)
Environment (Protection) Act, 1986
Noise Pollution (Regulation and Control) Rules, 2000
Motor Vehicle Act, 1988
Central Motor Vehicles Rules, 1989

വിൽ പത്രങ്ങൾ പോക്കുവരവ് ചെയ്യേണ്ട വിധം (Mutation of will)

ഒരു വ്യക്തി തന്റെ മരണശേഷം നടപ്പിലാക്കേണ്ട കാര്യങ്ങൾ മുൻ‌കൂർ രേഖപ്പെടുത്തുന്ന ഒരു ആധാരം(document) ആണ് വിൽപത്രം. ( എന്താണ് വിൽപത്രം?  ) വിൽപത്രം എഴുതിയ വ്യക്തിയുടെ മരണശേഷം മാത്രമേ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാബല്യത്തിൽ വരികയുള്ളു. ഒരാളുടെ വിൽപത്രം പ്രാബല്യത്തിൽ വരുമ്പോൾ വസ്തുവിന് / മറ്റു സ്വത്തിനും ഉള്ള അവകാശി വിൽപ്പത്രത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവകാശി ആയിരിക്കും.

പോക്കുവരവിനായി സമർപ്പിക്കുന്ന വില്‍പത്രം രജ്സ്ട്രേഡ് വില്‍പത്രമോ, അണ്‍ രജിസ്ട്രേഡ് വില്‍പത്രമോ ആകാം. ഇവ രണ്ടുംം നിയമപരമായി സാധ്യുത ഉള്ളതാണ്, രജിസ്റ്റര്‍ ചെയ്തില്ല എന്നത് പോക്കുവരവ് നിരസിക്കാനല്ല കാരണമല്ല.

തർക്കങ്ങളോ മറ്റു നിയമ തടസ്സങ്ങളോ ഇല്ലാത്ത കേസുകളിൽ പോക്കുവരവ് അന്വേഷണമോ മറ്റു നടപടിക്രമങ്ങളോ കൂടാതെ ഉടൻതന്നെ പോക്കുവരവ് ചെയ്ത് നൽകാൻ വില്ലേജ് ഓഫീസർക്ക് ഉത്തരവാദിത്വം ഉണ്ട്.

തർക്കമുള്ള കേസുകളിലാണ് അതിലെ കക്ഷികളെ കേൾക്കേണ്ടത്. നിയമാനുസൃത സ്വാഭാവിക അവകാശികൾ ആയതുകൊണ്ട് മാത്രം ഒരാൾ തർക്ക കക്ഷി ആകുന്നില്ല. വില്ലേജ്‌ / റവന്യൂ ഓഫീസർ പോക്കുവരവ് തീരുമാനമെടുക്കുന്നതിനു മുമ്പ് ആരെങ്കിലും ഒരു അവകാശത്തർക്കം ഉള്ളതായി അറിയിച്ചു ഒരു സിവിൽ സ്യൂട്ട് (Civil suit ) പകർപ്പും സത്യവാങ്മൂലവും സഹിതം വില്ലേജ് ഓഫീസറുടെ മുൻപാകെ ഹാജരായാൽ, അത് ഒരു തർക്ക വിഷയമായി പരിഗണിക്കാം. ഇത്തരം സന്ദർഭത്തിൽ വിൽപത്രത്തിൻറെ പോക്കുവരവ് അപേക്ഷയിൽ തുടർ അന്വേഷണവും ഹിയറിങ്ങും ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസ് മാനുവൽ (Village office manual), 1966-ലെ പോക്കുവരവ് ചട്ടങ്ങൾ (Transfer of registry Rules , 1966) പരിശോധിക്കുക.