RASHEED PARAKKAL vs THE SECRETARY, KOTTILANGADI GRAMA PANCHAYATH
WP(C) NO. 21191 OF 2020 HIGH COURT OF KERALA
A place to promote legal consciousness
ശക്തിയേറിയ ശബ്ദം പുറപ്പെടുവിക്കുന്ന എയർ ഹോണുകൾ ജീവികളുടെ ശാരീരിക മാനസീക ആരോഗ്യത്തെ ബാധിക്കുന്നതായി കോടതി കണ്ടെത്തി, “എയർ പൊല്യൂഷൻ” തടയുന്നതിനുവേണ്ടി , വാഹനങ്ങളിൽ എയർ ഹോണുകളുടെ ഉപയോഗം കേരള ഹൈക്കോടതി നിരോധിച്ചു.
വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി ശബ്ദം
ഒരു വ്യക്തി തന്റെ മരണശേഷം നടപ്പിലാക്കേണ്ട കാര്യങ്ങൾ മുൻകൂർ രേഖപ്പെടുത്തുന്ന ഒരു ആധാരം(document) ആണ് വിൽപത്രം. ( എന്താണ് വിൽപത്രം? ) വിൽപത്രം എഴുതിയ വ്യക്തിയുടെ മരണശേഷം മാത്രമേ വിൽപത്രത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാബല്യത്തിൽ വരികയുള്ളു. ഒരാളുടെ വിൽപത്രം പ്രാബല്യത്തിൽ വരുമ്പോൾ വസ്തുവിന് / മറ്റു സ്വത്തിനും ഉള്ള അവകാശി വിൽപ്പത്രത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവകാശി ആയിരിക്കും.
പോക്കുവരവിനായി സമർപ്പിക്കുന്ന വില്‍പത്രം രജ്സ്ട്രേഡ് വില്‍പത്രമോ, അണ്‍ രജിസ്ട്രേഡ് വില്‍പത്രമോ ആകാം. ഇവ രണ്ടുംം നിയമപരമായി സാധ്യുത ഉള്ളതാണ്, രജിസ്റ്റര്‍ ചെയ്തില്ല എന്നത് പോക്കുവരവ് നിരസിക്കാനല്ല കാരണമല്ല.
തർക്കങ്ങളോ മറ്റു നിയമ തടസ്സങ്ങളോ ഇല്ലാത്ത കേസുകളിൽ പോക്കുവരവ് അന്വേഷണമോ മറ്റു നടപടിക്രമങ്ങളോ കൂടാതെ ഉടൻതന്നെ പോക്കുവരവ് ചെയ്ത് നൽകാൻ വില്ലേജ് ഓഫീസർക്ക് ഉത്തരവാദിത്വം ഉണ്ട്.
തർക്കമുള്ള കേസുകളിലാണ് അതിലെ കക്ഷികളെ കേൾക്കേണ്ടത്. നിയമാനുസൃത സ്വാഭാവിക അവകാശികൾ ആയതുകൊണ്ട് മാത്രം ഒരാൾ തർക്ക കക്ഷി ആകുന്നില്ല. വില്ലേജ് / റവന്യൂ ഓഫീസർ പോക്കുവരവ് തീരുമാനമെടുക്കുന്നതിനു മുമ്പ് ആരെങ്കിലും ഒരു അവകാശത്തർക്കം ഉള്ളതായി അറിയിച്ചു ഒരു സിവിൽ സ്യൂട്ട് (Civil suit ) പകർപ്പും സത്യവാങ്മൂലവും സഹിതം വില്ലേജ് ഓഫീസറുടെ മുൻപാകെ ഹാജരായാൽ, അത് ഒരു തർക്ക വിഷയമായി പരിഗണിക്കാം. ഇത്തരം സന്ദർഭത്തിൽ വിൽപത്രത്തിൻറെ പോക്കുവരവ് അപേക്ഷയിൽ തുടർ അന്വേഷണവും ഹിയറിങ്ങും ആവശ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസ് മാനുവൽ (Village office manual), 1966-ലെ പോക്കുവരവ് ചട്ടങ്ങൾ (Transfer of registry Rules , 1966) പരിശോധിക്കുക.
Corpus Delicti എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ‘body of the crime’ എന്നാണ്. അതായത് കുറ്റകൃത്യം നടന്നു തെളിയിച്ചാൽ മാത്രമേ (“the fact of a crime having been actually committed”) ആ കുറ്റത്തിന് ഒരാളെ ശിക്ഷിക്കാൻ സാധിക്കൂ. The crime must be proved to have occurred before a person can be convicted of committing that crime.
ഉദാഹരണത്തിന് കൊല്ലപ്പെട്ടു എന്ന് കരുതുന്ന ആളുടെ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മരിച്ചു എന്നതിന് സമാനമായ തെളിവുകൾ കണ്ടെത്തിയാൽ മാത്രമേ ഒരാൾക്കെതിരെ ഈ കുറ്റം ആരോപിക്കാനും ശിക്ഷിക്കാനും സാധിക്കൂ.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും (Integrity & Sovereignty) തകർക്കാനായി നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും സംഘടനകളെ തടയുക എന്നതായിരുന്നു 2019 വരെ UAPA യുടെ ലക്ഷ്യം. എന്നാൽ, 2019 ൽ ഈ നിയമത്തിൽ ഒരു ഭേദഗതി (The Unlawful Activities Prevention Amendment Act, 2019) നടത്തികൊണ്ട് വ്യക്തികളെ കൂടി ഇതിലേക്ക് ചേർത്തുകയുണ്ടായി.
മാത്രമല്ല UAPA സെക്ഷൻ 43A, സെക്ഷൻ 43B പ്രകാരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയെ വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും, വസ്തുവകകൾ കണ്ടു കെട്ടാനുമെല്ലാം അധികാരമുണ്ട്. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. സെക്ഷൻ 43D പ്രകാരം ചാർജ്ഷീറ്റ് സമർപ്പിക്കാതെ പോലീസിന് ഒരു വ്യക്തിയെ 180 ദിവസം വരെ കസ്റ്റഡിയിൽ വെക്കാനും കഴിയും. സാധാരണ കേസുകളിൽ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെന്ന് കൂടി ഓർക്കണം! ഇനി കുറ്റപത്രം സമർപ്പിച്ചാലോ, അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീളും. ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. UAPA പ്രകാരം മുൻകൂർ ജാമ്യത്തിനുള്ള അവസരവും നിഷേധിക്കപ്പെടും.
ഇതിലെ മറ്റൊരു വിരോധാഭാസം എന്തെന്ന് വെച്ചാൽ UAPA പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ പകുതിയാളുകൾ പോലും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ്