കാന്താര – തൈക്കൂടം ബ്രിഡ്ജ് വിവാദം. എന്താണ് പകർപ്പവകാശ നിയമം (Copy Right Act)

പകർപ്പവകാശത്തെ (Copy right) പ്പറ്റി പറയുമ്പോൾ ബൗദ്ധികസ്വത്തവകാശം (Intellectual Property Rights (IPR)) എന്താണെന്ന് ചർച്ചചെയ്യേണ്ടി വരും. ഒരു വ്യക്തിയോ വ്യക്തികളുടെ കൂട്ടായ്മയോ സ്ഥാപനമോ അവരുടെ കഴിവുകൾ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന, രൂപപ്പെടുത്തുന്ന സൃഷ്ടിയുടെ മേൽ അവർക്കു നിയമപരമായി നൽകുന്ന അവകാശങ്ങൾ ആണ് ബൗദ്ധികസ്വത്തവകാശ നിയമങ്ങളുടെ പരിധിയിൽ വരുന്നത്. ഇതിൽ പലവിധ നീയമങ്ങൾ ഉണ്ട് – പകർപ്പവകാശ നിയമം (Copy Right Act),  വ്യാപാരമുദ്ര നിയമം  (Trade Marks Act, 1999) , The Patents Act, 1970 (amended in 2005).
ഉദാഹരണത്തിന്, പുതിയതായി ഗവേഷണം ചെയ്ത് കണ്ടുപിടിച്ച ഒരു മരുന്ന്, പുതിയ ഒരു സാങ്കേതിക വിദ്യ, സോഫ്റ്റ്‌വെയര്‍, കഥ, കവിത, വ്യാപാര രഹസ്യങ്ങള്‍ (KFC ചേരുവ), ട്രേഡ് മാര്‍ക്കുകള്‍, കമ്പനി അടയാളങ്ങള്‍, ( ഗൂഗിൾ /  ആപ്പിള്‍ ലോഗോ) ഇതെല്ലാം ബൗദ്ധിക സ്വത്തിന്റെ ഉദാഹരണങ്ങള്‍ ആണ്.

പകർപ്പവകാശ നിയമം ( Copy Right Act)

ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സംഘടനയോ സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിർമ്മിച്ച / രൂപപ്പെടുത്തിയ ഒരു സൃഷ്ടിയിൽ, ആ വ്യക്തിക്ക് ലഭിക്കുന്ന പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം നൽകുന്ന നിയമം ആണ് പകർപ്പവകാശ നിയമം ( Copy Right Act).
കഥ, കവിത തുടങ്ങി സാഹിത്യ സൃഷ്ടികൾ  പ്രസാധനം, സംഗീതം, കലകൾ, ചലച്ചിത്രം, ശബ്ദലേഖനം, വാർത്താ പ്രക്ഷേപണങ്ങൾ, പത്ര മാധ്യമ സൃഷ്ടികൾ, ഫോട്ടോകൾ, പെയിന്റിങ്ങുകൾ, ശില്പങ്ങൾ, വാസ്തുവിദ്യാരൂപാരേഖകൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, സോഫ്റ്റ്‌വെയർ എന്നീ വിഭാഗങ്ങളെക്കൂടി ഈ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരികയും ചെയ്തു. പകർപ്പവകാശം നേടിയവ, അതിന്റെ അവകാശിയുടെ  രേഖാമൂലമുള്ള അനുമതിയോടെ മറ്റുള്ളവർക്ക് ഉപയോഗിക്കാം, വിപണനം ചെയ്യാം, പരിഷ്കരിക്കാം.
സൃഷ്ടിയുടെ പുനർനിർമ്മാണം, പകർപ്പ്, ട്രാൻസ്ക്രിപ്റ്റ്, വിവർത്തനം എന്നിവ നടത്തുന്നതിന് യഥാർത്ഥ സൃഷ്ടിയുടെ ഉടമയ്ക്ക്, അഥവാ അനുമതിയുള്ളവർക്ക് ഇത് പ്രത്യേക അവകാശം നൽകുന്നു. സൃഷ്ടിപരമായ പ്രവർത്തനങ്ങളുടെ ഫലം മറ്റുള്ളവർക്ക് ആസ്വദിക്കുന്നതിനോടൊപ്പം, സൃഷ്ടാവിന് സൃഷ്ടിയുടെ മേൽ  പരിരക്ഷയും നൽകുന്നത്ക കൊണ്ട് സർഗ്ഗാത്മകതയ്ക്കായി സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം ആണ് പകർപ്പവകാശ നിയമം
പകർപ്പവകാശത്തിന്റെ പ്രാധാന്യം
സൃഷ്ടിയുടെ പുനർനിർമ്മാണം, പകർപ്പ്, ട്രാൻസ്ക്രിപ്റ്റ്, വിവർത്തനം എന്നിവ നടത്തുന്നതിന് യഥാർത്ഥ സൃഷ്ടിയുടെ ഉടമയ്ക്ക് അവകാശം നൽകുന്നു. സൃഷിയുടെ കർത്താവിനു  അവരുടെ സൃഷ്ടിയുടെ ദുരുപയോഗം തടയാനും നിയമ ലംഘനം നടന്നാൽ നിയമനടപടി സ്വീകരിക്കാനും കഴിയും. ഉടമയ്ക്ക് അവരുടെ സൃഷ്ടിയിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനുള്ള അവകാശവുമുണ്ട്.
പകർപ്പവകാശത്തിന്റെ കാലാവധി
ഒരു രചയിതാവിന്റെ ജീവിത കാലയളവ് + 60 വർഷം. റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങൾക്ക് പ്രക്ഷേപണ മാസം മുതൽ 25 വർഷം.

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന ഈ രീതിയിൽ ഉള്ള വിവാഹമോചനത്തിന് ഭർത്താവിന് ഏകപക്ഷീയമായുള്ള അവകാശമുണ്ട്.

എന്നാൽ മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ തലാഖിനു സമാനമായ അവകാശമില്ല എന്നും അഭിപ്രായമുണ്ട്. (Reference: Book “The question of protection of Muslim Personal Law” (Urdu) by Shri Mahamood Thahir).

പക്ഷെ, ഒരു മുസ്ലീം ഭാര്യ / സ്ത്രീ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവളുടെ ഭർത്താവുമായുള്ള അവളുടെ ദാമ്പത്യം യാന്ത്രികമായി പിരിയും. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ, സ്ത്രീകൾ ഇസ്‌ലാമിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്തു വിവാഹബന്ധം വേർപെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഖുറാൻ ആധാരമാക്കി,ചില പണ്ഡിതർ പറയുന്നത്, ഭർത്താക്കന്മാർ ഏകപക്ഷീയമായി തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നത്തിനു സമാനമായ അവകാശം (ഖുല) ഭാര്യമാർക്കും ഉണ്ടെന്നാണ്.

And women have rights similar to those against them in just manner.” (2 : 228) “Then if you fear that they cannot keep within the limits of Allah, there is no blame on them for what she gives up to become free thereby“. (2 : 229)

തലാഖിനു സമാനമായി, ഭാര്യക്ക് വിവാഹ ബന്ധം വേർപെടുത്താവാൻ ഖുല എന്ന രീതി ഉപയോഗിക്കാം. ഖുല ഉപയോഗിക്കുന്നതിന് ബന്ധം വേർപെടുത്താവാനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് നിരീക്ഷണം. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, ഒരു മുസ്ലീം ഭാര്യ, ഭർത്താവുമായുള്ള വിവാഹം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ തലാഖ് ആവശ്യപ്പെടണം. ഭർത്താവ് വിസമ്മതിച്ചാൽ അവൾ ഖാസിയെയോ കോടതിയെയോ സമീപിക്കണം. അതായത്, തലാഖിനു സമാനമല്ല എന്നർത്ഥം. ഇത് സ്ത്രീകളുടെ വിവാഹമോചനം കൂടുതൽ ബുദ്ദിമുട്ടുള്ളതാക്കുന്നു.

ഇങ്ങനെ പല വിധ വ്യത്യസ്ത സാഹചര്യങ്ങൾ നിലനിന്ന സന്ദർഭത്തിൽ ആണ് Dissolution of Muslim Marriage Act -1939 നിലവിൽ വന്നത്.

K.C.Moyin v. Nafeesa & Others [1972 KLT 785]

കോടതി ബാഹ്യമായി വിവാഹ മോചനം നേടാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശം പരിശോധിച്ച കേസ് ആണ് K.C.Moyin v. Nafeesa & Others.

Whether a Muslim woman can repudiate her marriage without the provisions of the Dissolution of Muslim Marriages Act 1939?

Judge V. Khalid: “My reply is in the negative. According to me, under no circumstances can a Muslim marriage be dissolved at the instance of the wife, except in accordance with the provisions of the Act.” (para 1)

“The only occasion when a wife can perhaps resort to repudiation without intervention of Court is while pronouncing Talak-i-Tafweez, which is a divorce effected by the wife on the strength of a delegation toy the husband contingent on the happening of an event or subject to other reasonable conditions not opposed to the principles of Muslim Law.”

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായ വിവാഹമോചനം തേടാനാവില്ലെന്ന വിധിയാണ് ഈ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ചത്. സാമാന്യ പൊതുബോധത്തിന് അനുസരിച്ചിട്ടുള്ള വിധിയായിരുന്നു – വിവാഹമോചന അവകാശത്തിൽ സ്ത്രീ പുരുഷ അസമത്വം സൃഷ്‌ടിച്ച ഒരു വിധിയായിരുന്നു..

ചരിത്ര വിധി – 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതി

മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ടു ചരിത്രപ്രധാനമായ വിധിയാണ് 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായത്. മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് ഏകപക്ഷീയമായി ഖുല ഉപയോഗിച്ച് (കോടതി മുഖേന അല്ലാതെ) വിവാഹമോചനം നേടാൻ സാധിക്കും. അതായത് ഭർത്താവ് തലാഖ് ഉപയോഗിച്ച് ഏകപക്ഷീയമായി പ്രത്യേക കാരണം ഒന്നും ബോധിപ്പിക്കാതെ, വിവാഹം മോചനം നേടുന്നതിന് സമാനമായ അവകാശം സ്ത്രീക്കും ഈ വിധിയിലൂടെ ലഭിക്കുന്നു.

ഹർജിക്കാരുടെ വാദം – ഹർജിക്കാർ തലാഖിന് സമാനമായി ഖുല ഉപയോഗിക്കുന്നതിനെ എതിർത്തു. ഖുല ഉപയോഗിച്ച് മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടണമെങ്കിൽ, ഭർത്താവിൽ നിന്നും തലാഖ് ആവശ്യപ്പെടുക. ഭർത്താവ് വിസമ്മതിച്ചാൽ അവർ ഖാസിയെ (qadi / qazi) കൊണ്ടോ കോടതി വഴിയോ വിവാഹമോചനം നേടണം. ഭാര്യക്ക് തലാഖ് ആവശ്യപെടാമെങ്കിലും, പുരുഷൻ തലാഖ് ഉപയോഗിക്കുന്നത് പോലെ ഏകപക്ഷീയമായി ഭാര്യയ്ക്ക് വിവാഹമോചനം (ഖുല) സാധ്യമല്ല.എന്നാണ് വാദിച്ചത്. വിശ്വാസ ആചാര വിഷയത്തിൽ പണ്ഡിതർ ആണ് തീർപ്പു കല്പിക്കേണ്ടതെന്നും, കോടതിക്ക് ഇടപെടാൻ പരിധിയുണ്ടെന്നും വാദിച്ചു. ലോകത്തൊരിടത്തും മുസ്ലിം ഭാര്യക്ക് ഇത്തരത്തിൽ ഏകപക്ഷീയമായി വിവാഹമോചനം സാധ്യമല്ലെന്ന് വാദം ഉണ്ടായി. എന്നാൽ ഈ വാദങ്ങൾ കോടതി സ്വീകരിച്ചില്ല.

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം തേടാനാവില്ലെന്ന K.C.Moyin v. Nafeesa & Others കേസിലെ വിധിയാണ് 49 വര്‍ഷമായി ഇവിടെ നിലനിന്നിരുന്നത് – .ഈ വിധിന്യായമാണ് കോടതി പുനഃ പരിശോധിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് തലാഖിനു സമാനമായ, ഖുല എന്ന വിവാഹമോചനം രീതി, കോടതിക്ക് പുറത്തു, ഭർത്താവിന്റെ സമ്മതം ഇല്ലാതെ തന്നെ – ഉപയോഗിച്ച് വിവാഹമോചനം നേടുന്നതിനു പൂർണ്ണമായ അവകാശം ലഭിക്കുന്നു.

കോടതി ഇപ്പോൾ പുതുതായി അനുവദിച്ചു നൽകിയ വിവാഹ മോചന രീതി മുസ്ലീം സമൂഹത്തിൽ പ്രചാരത്തിൽ ഉള്ളത് തന്നെയായിരുന്നു എന്നൊരു വാദമുണ്ട്. എന്നാൽ, ഭർത്താവിന്റെ സമ്മതം ഇല്ലാതെ, വിവാഹമോചനം സാധ്യമല്ല എന്നതായിരുന്നു ഇസ്ലാം പണ്ഡിതരുടെ നിലപാട്. അതുകൊണ്ടു തന്നെ സ്വീകാര്യത സംബന്ധിച്ചും നിയമപരമായ പ്രശ്‌നമുള്ളതിനാലും അത് മറികടക്കുന്നതിനു പരസ്പര സമ്മത പ്രകാരം വിവാഹ മോചനം ചെയ്തു എന്ന രീതിയിൽ രേഖയുണ്ടാക്കുകയാണ് ചെയ്തു പോന്നിരുന്നത്.

ഭാര്യക്ക് ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള വ്യവസ്ഥയാണിത്. ഭർത്താവിനു ത്വലാഖ് പോലെ തന്നെ ഭാര്യക്ക് ഏകപക്ഷീയമായുള്ള അവകാശമാണ് ഖുല എന്നു കോടതി വ്യക്തമാക്കുന്നുണ്ട്. ഇതു ഉപയോഗിക്കാൻ കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു.

എന്നാൽ ഭർത്താവ് അനുമതി നൽകാതെ ഭാര്യക്ക് ഖുൽഅ് ചെയ്യാൻ സാധിക്കാതെ വരുന്നത് ഈ രീതിയുടെ അടിസ്ഥാനത്തെ തന്നെ ബാധിക്കുമെന്നതിനാൽ ഭർത്താവിന്റെ സമ്മതം ഖുൽഇന് വേണ്ടതില്ല എന്ന നിഗമനത്തിലാണ് കോടതി എത്തിചേരുന്നത്. ഭാര്യക്ക് നൽകിയ മഹർ തിരികെ ലഭിക്കാൻ ഭർത്താവിന് അവകാശമുണ്ട്.

ഭാര്യ ചെയ്യേണ്ട നടപടി ക്രമങ്ങൾ

1) വിവാഹം റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം (Declaration).
2) വിവാഹ സമയത്തോ വിവാഹ ബന്ധത്തിനു ഇടയിലോ ഭർത്താവിൽ നിന്നും ലഭിച്ച നേട്ടങ്ങൾ (മഹർ) തിരിച്ചു നൽകാമെന്നുള്ള വാഗ്ദാനം. (Offer)
3) കൃത്യമായ അനുരജ്ഞന ചർച്ചകൾ (Reconciliation) നടന്നിട്ടുണ്ടാവണം.

റഫറൻസ്: https://www.livelaw.in/pdf_upload/2124000093620212-441727.pdf

അജ്ഞാതവാഹന അപകടത്തിൽ നഷ്ടപരിഹാരം? അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയാൽ?

അപകടമുണ്ടായശേഷം ശേഷം, ചില വാഹനങ്ങൾ നിർത്താതെ പോകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, അപകടത്തിൽ പെട്ടവർക്ക് നഷ്ടപരിഹാരം ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ചിലപ്പോൾ, അപകടശേഷം നിർത്താതെ പോയ വാഹനത്തിനു പകരം ഇൻഷുറൻസ് ഉള്ള, മറ്റൊരു വാഹനം കേസിൽ പെടുത്തി നഷ്ടപരിഹാര ബാധ്യത ആ വാഹനത്തിൽ ആരോപിക്കാറുണ്ട്.

എന്നാൽ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിനുള്ള വകുപ്പുകൾ നമ്മുടെ നിയമത്തിൽ ഉണ്ട്. വളരെ പരിമിതമായ നഷ്ടപരിഹാരമാണെങ്കിലും, ഇത് ഒരു ആശ്വാസമാണ്.

The Motor Vehicles Act, 1988 provides compensation for hit and run motor accidents. Sections 161 to 163 are the relevant provisions which deals with the compensation payable for hit and run accident cases.

അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനായില്ലെങ്കിലും അപകടത്തില്‍ പെട്ടവര്‍ക്കു നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഇതിനു നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. 2021 നവംബര്‍ 2 ന് കളമശേരിയില്‍ അപകടമുണ്ടാക്കിയ ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആലുവ സ്വദേശി വി.കെ.ഭാസി നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?

അജ്ഞാത വാഹനം ഇടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടത് അപകടം നടന്ന സ്ഥലത്തെ ആര്‍ഡിഒയ്ക്കാണ്.

നഷ്ടപരിഹാരത്തിനായി നിര്‍ദിഷ്ട ഫോമില്‍ (Form I, Form II, Form V. The procedure for making the claim application is mentioned in Clause 20 of the Solatium Scheme, 1989) രേഖകള്‍ സഹിതം അപേക്ഷ ലഭിച്ചാല്‍ അന്വേഷണം നടത്തി ക്ലെയിംസ് എന്‍ക്വയറി ഓഫിസറായ ആര്‍ഡിഒ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റില്‍മെന്റ് ഓഫിസര്‍ എന്ന നിലയില്‍ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ 25,000 രൂപയും ഗുരുതര പരുക്കാണെങ്കില്‍ 12500 രൂപയുമാണു നഷ്ടപരിഹാരം നല്‍കുന്നത്. സെറ്റില്‍മെന്റ് കമ്മിഷണര്‍ രേഖകള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ (General Insurance Corporation) നോമിനേറ്റഡ് ഓഫിസര്‍ക്കു നല്‍കണമെന്നും കോടതി വ്യക്തമാക്കി.


ഇത്തരം വാഹന അപകട കേസുകളിൽ കൃത്യമായ നടപടിക്രമവും നഷ്ടപരിഹാരം നൽകാൻ സമയപരിധിയുമുണ്ട്. നഷ്ടപരിഹാരത്തിനായി നിർദിഷ്ട ഫോമിൽ രേഖകൾ സഹിതം അപേക്ഷ ലഭിച്ചാൽ അന്വേഷണം നടത്തി ക്ലെയിംസ് എൻക്വയറി ഓഫിസറായ ആർഡിഒ റിപ്പോർട്ട് നൽകും. തുടർന്ന് ജില്ലാ കലക്ടറാണ് ക്ലെയിംസ് സെറ്റിൽമെന്റ് ഓഫിസർ എന്ന നിലയിൽ ഉത്തരവിടുന്നത്. അജ്ഞാത വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടായാൽ 25,000 രൂപയും ഗുരുതര പരുക്കാണെങ്കിൽ 12500 രൂപയുമാണു നഷ്ടപരിഹാരം നൽകുന്നത്. അപേക്ഷ ലഭിച്ചാൽ എഫ്ഐആർ, ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പരുക്കേറ്റ കേസുകളിലാണെങ്കിൽ പരുക്ക് സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കേണ്ടത് ക്ലെയിംസ് എൻക്വയറി ഓഫിസറുടെ ഉത്തരവാദിത്തമാണ്. ക്ലെയിംസ് എൻക്വയറി ഓഫിസറുടെ റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനകം ക്ലെയിംസ് സെറ്റിൽമെന്റ് കമ്മിഷണർ ഉത്തരവിടണം. സെറ്റിൽമെന്റ് കമ്മിഷണർ രേഖകൾ ഇൻഷുറൻസ് കമ്പനിയുടെ നോമിനേറ്റഡ് ഓഫിസർക്കു നൽകണമെന്നും കോടതി വ്യക്തമാക്കി.

റഫറൻസ്: WP(C) NO. 16367 OF 2022 THE HIGH COURT OF KERALA
പെറ്റിഷണർ വി.കെ.ഭാസി വേണ്ടി അഡ്വക്കേറ്റ്സ് P.SANJAY, A.PARVATHI MENON, BIJU MEENATTOOR, PAUL VARGHESE (PALLATH), P.A.MOHAMMED ASLAM, KIRAN NARAYANAN, PRASOON SUNNY, RAHUL RAJ P., AMRUTHA M. NAI എന്നിവർ ഹാജരായി.

സ്ത്രീധന നിരോധന നിയമം (Dowry Prohibition Act 1961 / 1984)

വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, കേന്ദ്ര സർക്കാറാണ് 1961-ൽ സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act ) പാസ്സാക്കിയത്.

ഈ നിയമം 1984-ൽ ഭേദഗതി ചെയ്തു. സ്ത്രീധനം എന്താണെന്നു ഈ നിയമത്തിൽ നിർവ്വചിച്ചത് – വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളൊ മറ്റാരങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. എന്നാല്‍ മുസ്ലിം വ്യക്തി നിയമപ്രകാരമുള്ള മെഹറും സ്ത്രീധനവും ഇതില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്. എന്നാല്‍ ആരുടെയും നിര്‍ബന്ധമില്ലാതെ വധുവരന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം നല്‍കുന്ന തുകകള്‍ സ്ത്രീധന നിരോധന നിയമത്തിന്റെ കീഴില്‍ വരുന്നതല്ല. ഭാവിയിൽ ഒരു വ്യവഹാരം ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വകകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പ് വച്ച് സൂക്ഷിക്കേണ്ടതാണ്.

സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കരാറുകൾ അസാധുവാണ്.

ശിക്ഷ

സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും വേണ്ടിയുള്ള കരാറുകളും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000/- രൂപയോ , സ്ത്രീധനതുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടാതാണ്.

കൂടാതെ 15,000 രൂപയോ സ്ത്രീധന തുകയോ ഏതാണോ കൂടുതല്‍ ആ സംഖ്യ പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇനി വധൂവരന്മാരുടെ മാതാപിതാക്കളാണ് സ്ത്രീധനം വാങ്ങാനും കൊടുക്കാനും പ്രേരിപ്പിക്കുന്നത് എങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം. കൂടാതെ 10,000 രൂപ പിഴയും അടയ്ക്കണം. സ്ത്രീധനനിരോധ നിയമപ്രകാരമുള്ള കേസുകള്‍ക്ക് ജാമ്യം ലഭിക്കാനും രാജിയാക്കാനും വ്യവസ്ഥയില്ല.

ആരോട് എവിടെപരാതിപ്പെടണം?

ഏതു വ്യക്തിയ്ക്കും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാം. കല്യാണം കഴിഞ്ഞ് പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യാം.
ഒരു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേറ്റിനോ, ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനോ,ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോ പോലീസ് റിപ്പോര്‍ട്ട് പ്രകാരമോ ,പരാതിപ്പെടുന്ന വ്യക്തി, രക്ഷകര്‍ത്താക്കള്‍, ബന്ധുക്കള്‍,അംഗീകരിക്കപ്പെട്ട സാമൂഹ്യ സേവക സംഘടനകള്‍ എന്നിവരുടെപരാതിയുടെ അടിസ്ഥാനത്തിലോ ഈ നിയമപ്രകാരം കേസെടുക്കാം.

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുവാന്‍, കേരളാ സത്രീധന നിരോധന ചട്ടം 2004 ഭേദഗതി വരുത്തി, വനിതാ ശിശു വികസന ഡയറക്ടറെ ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസറായും, 14 ജില്ലകളിലേയും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍മാരെ സ്ത്രീധന നിരോധന ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് സുപ്രിം കോടതി, ഗോവിന്ദസ്വാമിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്?

ഗോവിന്ദസ്വാമി സൗമ്യ വധക്കേസ് – കേസിന് ആധാരമായ സംഭവം

എറണാകുളത്തു ജോലി ചെയ്തുകൊണ്ടിരുന്ന 23 വയസ്സുള്ള സൗമ്യ, എന്ന യുവതി 2011 ഫെബ്രുവരി 1 നു വൈകിട്ട് 5.30 നു എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ സ്വന്തം വീട്ടിലേയ്ക്കു പോകവേ, ഗോവിന്ദസ്വാമി എന്നയാൾ ട്രെയിനിൽ വെച്ച് ആക്രമിക്കുകയും ശേഷം ബലാൽക്കാരമായി തന്റെ കാമപൂർത്തീകരണത്തിനു ഉപയോഗിക്കുകയും മൊബൈൽ ഫോണും പൈസയും അപഹരിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഏതാനും ദിവസങ്ങൾ കഴിഞ്ഞു സൗമ്യ മരിച്ചു.

ഗോവിന്ദസ്വാമിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ – ഐപിസി (IPC)
376. Punishment for rape –
302. Punishment for murder.—Whoever commits murder shall be punished with death, or 1[imprisonment for life], and shall also be liable to fine.
394. Voluntarily causing hurt in committing robbery
397. Robbery, or dacoity, with attempt to cause death or grievous hurt
447. Punishment for criminal trespass.—Whoever commits criminal trespass shall be punished with imprisonment of either descrip­tion for a term which may extend to three months, with fine or which may extend to five hundred rupees, or with both.

അതിവേഗ വിചാരണ കോടതി 11.11.2011 ൽ ഗോവിന്ദസ്വാമിയെ സെക്‌ഷൻ 302 IPC (കൊലപാതകം) പ്രകാരം വധശിക്ഷയും (Capital punishment) സെക്‌ഷൻ 376 IPC (ബലാൽക്കാരം) പ്രകാരം ജീവപര്യന്തം തടവും, 394 r/w 397 of IPC പ്രകാരം 7 വർഷം തടവും 447 IPC പ്രകാരം മൂന്നുമാസം തടവും വിധിച്ചു.

ഗോവിന്ദ്സ്വാമി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണ കോടതി വിധി ശെരിവെയ്ക്കുകയാണ് ഉണ്ടായത്.

പിന്നീട്, ഗോവിന്ദസ്വാമി സുപ്രിം കോടതിയിൽ അപ്പീൽ നൽകുകയും സുപ്രിം കോടതി വധശിക്ഷ റദ്ദാക്കുകയുമാണ് ഉണ്ടായത്. സുപ്രിം കോടതി വിധി വളരെയേറെ വിമർശിക്കപ്പെട്ടു.

ഒരു സാധാരണക്കാരൻ കോടതി വിധികൾ അറിയുക പത്രമാധ്യമങ്ങളിൽ നിന്നുമായിരിക്കും. ഇതുപോലെ അനേകം കേസുകൾ കോടതികൾ ശിക്ഷ കുറയ്ക്കുകയോ ഒഴിവാക്കുകയോ വർദ്ദിപ്പിക്കുകയോ ചെയ്യാറുണ്ട്. മാധ്യമങ്ങളും കോടതിവിധികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശിക്ഷ കുറഞ്ഞതിനോ വെറുതെ വിട്ടതിനോ ഉള്ള കൃത്യമായ കാരണം നൽകാറില്ല. ഇതൊക്കെ വായിച്ചു നമ്മൾ നീതിന്യായ വ്യവസ്ഥയെ വിലയിരുത്തുമ്പോൾ പാളിച്ചകൾ ഉണ്ടാകാറുണ്ട്.

സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചത്തിന്റെ കാരണം നമുക്കു പരിശോധിക്കാം.
(Ratio decidendi is a Latin phrase meaning “the reason” or “the rationale for the decision”)

കോടതികൾ പ്രവർത്തിക്കുന്നത് കൃത്യമായ നിയമ പരിധിയിൽ നിന്നാണ്. അതിൻപ്രകാരമുള്ള നടപടികളെ എടുക്കാൻ പറ്റൂ. പ്രോസിക്യൂഷൻ ആരോപിച്ചിട്ടുള്ള കുറ്റങ്ങൾ സംശയമില്ലാതെ തെളിയിച്ചാൽ മാത്രമേ ശിക്ഷിക്കാൻ കോടതിക്ക് സാധിക്കു. അല്ലെങ്കിൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് കിട്ടും. അതാണ് ഗോവിന്ദ ചാമിക്ക് ലഭിച്ചത്. ഒരാളെ വെറുതെ വിടുമ്പോൾ കോടതി പറയുക അയാൾ കുറ്റം ചെയ്തില്ല എന്നല്ല. ആരോപിച്ച കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നാണ്. (ചില സന്ദർഭങ്ങളിൽ കോടതികൾ അന്തസ്സുകെട്ട വിധികളും പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല)

എല്ലാ കേസുകളുടെയും ജഡ്ജ്മെന്റ് ലഭ്യമാണ്. വായിച്ചുനോക്കിയാൽ എന്തുകൊണ്ടാണ് ശിക്ഷിച്ചത് /വെറുതെ വിട്ടത് എന്ന് അതിൽ കാണാവുന്നതാണ്.

എന്തായിരുന്നു സുപ്രീം കോടതിയിൽ സംഭവിച്ചത്? സുപ്രീം കോടതി നിഗമനങ്ങൾ?
ഗോവിന്ദസ്വാമി സൗമ്യ കേസിൽ 83 സാക്ഷികൾ, 100 ൽ അധികം ഡോക്യൂമെന്റുകൾ എന്നിവ ഉണ്ടായിരുന്നു.

ഗോവിന്ദസ്വാമിയുടെ അപ്പീലിൽ, ഒരോ ചാർജിലും സുപ്രിം കോടതിയുടെ നിഗമനങ്ങൾ താഴെ കൊടുത്തിരിക്കുന്നു

376. Punishment for rape –
The evidence of P.W. 70 – Dr. R. Sreekumar, Joint Director (Research) holding charge of Assistant Director, D.N.A. in the Forensic Science Laboratory.
റേപ്പിനു തെളിവുകൾ ആയി vagina swabs & vagina smear , ലുങ്കി, പ്രതിയുടെ രക്തം, പാന്റിലും, അണ്ടർവിയറിലും കണ്ടെത്തിയത്. DNA profile തുടങ്ങി ബലാൽക്കാരം നടത്തിയത് സംശയരഹിതമായി തെളിയിക്കാൻ സാധിച്ചു. അതിനാൽ കീഴ്‌കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശെരിവെയ്ക്കുന്നു!

394 read with 397
394. Voluntarily causing hurt in committing robbery
397. Robbery, or dacoity, with attempt to cause death or grievous hurt
ബലാൽക്കാരശേഷം മോഷ്ടിച്ച മൊബൈൽ ഫോൺ PW 7 മണിയൻ PW 10 ബേബി വര്ഗീസിന് വിറ്റ നിലയിൽ പിടിച്ചെടുത്തിരുന്നു. ആയതിനാൽ മോക്ഷണം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

302. Punishment for murder -ഈ കുറ്റാരോപണത്തിനു പ്രസക്തമായ തെളിവുകൾ ആയി കോടതി പരിഗണിച്ചത്
തൊട്ടു മുന്നിലെ ബോഗിയിൽ യാത്ര ചെയ്തിരുന്ന P.Ws.4 (ടോമി ദേവസ്യ) PW 40 (അബ്ദുൽ ഷുക്കൂർ ) എന്നിവരുടെ മൊഴികളും (ലേഡീസ് കംപാർട്മെന്റിൽ നിന്നും കരച്ചിൽ കേട്ടത്)
PW 64 (ഷേർലി വാസു – Professor and Head of Department of Forensic Medicine, M.C.H. Thrissur) and PW 70 (Dr ശ്രീകുമാർ ) എന്നിവരുടെ മൊഴികളും റിപ്പോർട്ടുകളും ആയിരുന്നു.

P.W. 64 – ഷേർലി വാസു
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം മാരകമായ പരിക്കുകൾ
1. പിറകിൽ നിന്ന് മുടിക്ക് പിടിച്ചു 4 – 5 പ്രാവശ്യം ഒരു പരന്ന പ്രതലത്തിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന പരിക്ക്. ഇത് മാത്രം മരണകാരണം ആകണമെന്നില്ല. എന്നാൽ ചിന്താശേഷി / പ്രതികരണ ശേഷി നഷ്ടപ്പെടാം!

2. ഇടതു കണ്ണിനു താഴെ മുതൽ താടി എല്ലുവരെ ഉണ്ടായ പരിക്ക്. അതുപോലെ തന്നെ maxilla (മേൽത്താടി എല്ല്), mandible (കീഴ്താടി എല്ല്‌ strongest and lowest bone in the human face). 13 പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. ഗ്ലൈഡിങ് മാർക്ക് ലോവർ ചിന്നിൽ (chin) ൽ ഉണ്ടായിരുന്നു. ട്രെയിൻ നേരിയ സ്പീഡിൽ ആയിരുന്നു. എന്നാൽ injury No.1 കാരണം സ്വാഭാവിക പ്രതികരണം നഷ്ടപ്പെട്ടു (reflex) മുഖം ഇടിച്ചു വീണു. ബോധത്തോടെ വീണിരുന്നു എങ്കിൽ കൈ കുത്താൻ ശ്രെമിച്ചേനെ. എന്നാൽ കൈകൾ കുത്തിയതായി കാണുന്നില്ല. കൈമുട്ടിനോ കൈത്തണ്ടിനോ forearm നോ പരിക്കില്ല. റിഫ്ലക്സ്‌ ഇല്ലാതെയുള്ള വീഴ്ചയായിരുന്നു!

42 കിലോഗ്രാം ഭാരമുള്ളയാൾ 5-8 അടി മുകളിൽ നിന്നും വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ ആണിത്. ഇടതു cheek bone ഭാഗം ട്രെയിൻ ട്രാക്കിൽ ഇടിച്ചിരിക്കാൻ സാധ്യത. ട്രെയിൻ ട്രാക്കുകൾ ക്രോസ്സ് ചെയ്യുന്ന ഭാഗം ആയിരുന്നു.

3. അബോധാവസ്ഥയിൽ മലർത്തി കിടത്തിയതുകൊണ്ടു രക്തം ശ്വസനവ്യവസ്ഥയിൽ എത്തി anoxic brain damage (ഓക്സിജൻ തലയിൽ എത്താതെയുള്ള അവസ്ഥ).

ഇതിൽ ഒന്നാമത്തെ പരിക്ക് ഏല്പിച്ചതിനു പ്രതിക്കെതിരെ P.Ws.4, 40, 64 and 70 എന്നിവരുടെ വ്യക്തമായ തെളിവുണ്ട്. P.Ws.4, 40 എന്നിവർ ട്രെയിൻ കംപാർട്മെന്റിൽ നടന്ന സംഭവങ്ങൾക്കും PW 64 പോസ്റ്റ്മോർട്ടം റിപ്പോർട് വഴിയും. എന്നാൽ ഇത് മാത്രം മരണകാരണം ആകുന്നില്ല.

രണ്ടാമതായുള്ള പരിക്ക് സൗമ്യയെ പ്രതി ട്രെയിനിൽ നിന്നും തള്ളിയിട്ടതു മൂലം ആണ് എന്നുള്ളതിന് വ്യക്തമായ തെളിവുകളുടെ അഭാവം ഉണ്ട്. എന്നാൽ ഒന്നാമത്തെ പരിക്കുകൾ മൂലം സൗമ്യയുടെ റിഫ്ലക്സ്‌ നഷ്ടപ്പെട്ട അവസ്ഥയിൽ തനിയെ ചാടി എന്നത് സംഭവ്യം അല്ല പ്രോസിക്യൂട്ടർ വാദിച്ചു. പക്ഷെ PW 4 & 40 ഉം നൽകിയ മൊഴികൾ പ്രകാരം വാതിൽക്കൽ നിന്നിരുന്ന ഒരു മധ്യവയസ്‌കൻ “സൗമ്യ ചാടി രക്ഷപെട്ടു” എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു തള്ളിയിട്ടതിന് ഒരു conclusive evidence ഇല്ല എന്ന നിഗമനത്തിൽ കോടതി എത്തി! (Benefited Govindswami)

മൂന്നാമതായി, മരണകാരണം supine position ൽ കിടത്തിയത്. ഇത് പക്ഷെ ലൈംഗീക ബന്ധം നടത്തുവാൻ വേണ്ടിയായിരുന്നു. സെക്ഷൻ 302 അനുസരിച്ചു കൊല്ലുവാനുള്ള ഉദ്ദേശം / മരണപ്പെടാം എന്ന അറിവ് പ്രതിക്കു ഇല്ലായിരുന്നു എന്നതു കോടതി പരിഗണിച്ചു. (Importance of intention) ഇത് മെഡിക്കൽ പാരാമെഡിക്കൽ വിദ്യാഭ്യസം ലഭിച്ചവർക്കേ ഉണ്ടാവൂ. സൗമ്യ കുറച്ചു ദിവസം അതിജീവിച്ചത്, കൊല്ലണം എന്ന ലക്‌ഷ്യം പ്രതിക്കില്ലായിരുന്നു എന്ന നിഗമനത്തിൽ കോടതി എത്തി. (Benefited Govindswami)

എന്നാൽ ഈ കുറ്റകൃത്യങ്ങൾ ചെയ്തതുകൊണ്ട് ഐപിസി 325 പ്രകാരമുള്ള ശിക്ഷയ്ക്കു പ്രതി അർഹനാണ്. 7 വർഷം കഠിനതടവ് വിധിക്കുന്നു.

സൗമ്യക്ക് നേരെ ഗോവിന്ദസ്വാമി ട്രെയിനില്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് മരണം സംഭവിച്ചതെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.

ട്രെയിനില്‍ വെച്ച് സൗമ്യയുടെ തല പലതവണ ഭിത്തിയില്‍ ഇടിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സൗമ്യക്ക് ട്രെയിനില്‍ നിന്ന് സ്വയം പുറത്തേക്ക് ചാടാന്‍ സാധിക്കുമായിരുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസിലെ നാലാമത്തെയും നാല്‍പതാമത്തെയും സാക്ഷിമൊഴികള്‍ സൗമ്യ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. സൗമ്യയെ ഗോവിന്ദസ്വാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് സാക്ഷികള്‍ കണ്ടിട്ടില്ല. സൗമ്യ യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്‍റില്‍ ഗോവിന്ദസ്വാമിയെ കണ്ടവരും ഇല്ല. ഇടതുകൈപ്പത്തി ഇല്ലാത്ത ഗോവിന്ദസ്വാമിയുടെ ശാരീരിക ശേഷിയും കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ കേസില്‍ വീഴ്ചപറ്റിയത് പ്രോസിക്യൂഷനാണ്. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച സാക്ഷിമൊഴികള്‍ കണക്കിലെടുത്ത് തന്നെയാണ് ഗോവിന്ദസ്വാമിയെ കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴുവാക്കിയത്.

325. Punishment for voluntarily causing grievous hurt.
മേൽപ്പറഞ്ഞ കാരണങ്ങളാൽ പ്രതിയുടെ അപ്പീൽ ഭാഗീകമായി അനുവദിക്കുന്നു

എന്നാൽ ഐപിസി 302 പ്രകാരം നൽകിയ വധ ശിക്ഷ റദ്ദു ചെയ്തു ഐപിസി 325 പ്രകാരമുള്ള 7 വർഷം കഠിനതടവ് ശിക്ഷയാക്കി മാറ്റി. ബലാൽക്കാരം നടത്തിയത് സംശയരഹിതമായി തെളിയിക്കാൻ സാധിച്ചതിനാൽ, കീഴ്‌കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശെരിവെച്ചു!