False Promise of Marriage – Section 69 of the BNS punishes men who make a false promise of marriage to a woman and have consensual sex with her. The punishment for this offense is up to 10 years in prison and a fine.
Category: Criminal Law
The section focus on the criminal justice system in India
ദിലീപ് കേസ് – മഞ്‍ജു വാര്യരെ വീണ്ടും വിസ്തരിക്കുമോ? വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാമോ? എന്താണ് നിയമം?
അട്ടപ്പാടി മധു കൊലക്കേസിലും സാക്ഷികളുടെ പുനർ വിസ്താരം സംബന്ധിച്ച നടപടികൾ ഉണ്ടായിരുന്നു. മഞ്ജു വാര്യർ, പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൺ എന്നിവരെ ആദ്യം വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് ദിലീപ് ഭാഗം!
സാക്ഷി വിസ്താരം പോലെയുള്ള കോടതി നടപടികൾ ക്രിമിനൽ നടപടി ചട്ടം, 1973 (The Code Of Criminal Procedure, 1973) അനുസരിച്ചാണ് നടത്തപ്പെടുന്നത്. സാക്ഷിയുടെ പുനർ വിസ്താരം സംബന്ധിച്ച് എന്താണ് ചട്ടം?
ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 311 പ്രകാരം – കോടതിയുടെ കീഴിലുള്ള ഏതെങ്കിലും അന്വേഷണത്തിന്റെയോ വിചാരണയുടെയോ മറ്റ് നടപടികളുടെയോ ഏത് ഘട്ടത്തിലും കോടതിക്ക്, സാക്ഷിയായി ഏതു വ്യക്തിയെ വേണമെങ്കിലും വിളിക്കാം, സാക്ഷിയായി സമൻസ് അയച്ചില്ലെങ്കിലും ഹാജരായ ഏതെങ്കിലും വ്യക്തിയെ വിസ്തരിക്കാം. ഇതിനകം പരിശോധിച്ച കഴിഞ്ഞ ഏതെങ്കിലും വ്യക്തിയെ തിരിച്ചുവിളിക്കുകയും വീണ്ടും പരിശോധിക്കുകയും ചെയ്യുക; കേസിന്റെ ന്യായമായ തീരുമാനത്തിന് അയാളുടെ തെളിവുകൾ അത്യന്താപേക്ഷിതമാണെന്ന് തോന്നുകയാണെങ്കിൽ, കോടതി അത്തരത്തിലുള്ള ആരെയെങ്കിലും വിളിച്ചുവരുത്തുകയും പരിശോധിക്കുകയും അല്ലെങ്കിൽ തിരിച്ചുവിളിക്കുകയും വീണ്ടും പരിശോധിക്കുകയും ചെയ്യാവുന്നതാണ്.
Section 311 – Power to summon material witness, or examine person present. Any Court may, at any stage of any inquiry, trial or other proceeding under this Code, summon any person as a witness, or examine any person in attendance, though not summoned as a witness, or. recall and re- examine any person already examined; and the Court shall summon and examine or recall and re- examine any such person if his evidence appears to it to be essential to the just decision of the case.
എന്തുകൊണ്ടാണ് സുപ്രിം കോടതി, ഗോവിന്ദസ്വാമിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്?
ഗോവിന്ദസ്വാമി സൗമ്യ വധക്കേസ് – കേസിന് ആധാരമായ സംഭവം
എറണാകുളത്തു ജോലി ചെയ്തുകൊണ്ടിരുന്ന 23 വയസ്സുള്ള സൗമ്യ, എന്ന യുവതി 2011 ഫെബ്രുവരി 1 നു വൈകിട്ട് 5.30 നു എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ സ്വന്തം വീട്ടിലേയ്ക്കു പോകവേ, ഗോവിന്ദസ്വാമി എന്നയാൾ ട്രെയിനിൽ വെച്ച് ആക്രമിക്കുകയും ശേഷം ബലാൽക്കാരമായി തന്റെ കാമപൂർത്തീകരണത്തിനു ഉപയോഗിക്കുകയും മൊബൈൽ ഫോണും പൈസയും അപഹരിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഏതാനും ദിവസങ്ങൾ കഴിഞ്ഞു സൗമ്യ മരിച്ചു.
ഗോവിന്ദസ്വാമിക്കെതിരെ ആരോപിച്ച കുറ്റകൃത്യങ്ങൾ – ഐപിസി (IPC)
376. Punishment for rape –
302. Punishment for murder.—Whoever commits murder shall be punished with death, or 1[imprisonment for life], and shall also be liable to fine.
394. Voluntarily causing hurt in committing robbery
397. Robbery, or dacoity, with attempt to cause death or grievous hurt
447. Punishment for criminal trespass.—Whoever commits criminal trespass shall be punished with imprisonment of either description for a term which may extend to three months, with fine or which may extend to five hundred rupees, or with both.
അതിവേഗ വിചാരണ കോടതി 11.11.2011 ൽ ഗോവിന്ദസ്വാമിയെ സെക്‌ഷൻ 302 IPC (കൊലപാതകം) പ്രകാരം വധശിക്ഷയും (Capital punishment) സെക്‌ഷൻ 376 IPC (ബലാൽക്കാരം) പ്രകാരം ജീവപര്യന്തം തടവും, 394 r/w 397 of IPC പ്രകാരം 7 വർഷം തടവും 447 IPC പ്രകാരം മൂന്നുമാസം തടവും വിധിച്ചു.
ഗോവിന്ദ്സ്വാമി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും വിചാരണ കോടതി വിധി ശെരിവെയ്ക്കുകയാണ് ഉണ്ടായത്.
പിന്നീട്, ഗോവിന്ദസ്വാമി സുപ്രിം കോടതിയിൽ അപ്പീൽ നൽകുകയും സുപ്രിം കോടതി വധശിക്ഷ റദ്ദാക്കുകയുമാണ് ഉണ്ടായത്. സുപ്രിം കോടതി വിധി വളരെയേറെ വിമർശിക്കപ്പെട്ടു.
ഒരു സാധാരണക്കാരൻ കോടതി വിധികൾ അറിയുക പത്രമാധ്യമങ്ങളിൽ നിന്നുമായിരിക്കും. ഇതുപോലെ അനേകം കേസുകൾ കോടതികൾ ശിക്ഷ കുറയ്ക്കുകയോ ഒഴിവാക്കുകയോ വർദ്ദിപ്പിക്കുകയോ ചെയ്യാറുണ്ട്. മാധ്യമങ്ങളും കോടതിവിധികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശിക്ഷ കുറഞ്ഞതിനോ വെറുതെ വിട്ടതിനോ ഉള്ള കൃത്യമായ കാരണം നൽകാറില്ല. ഇതൊക്കെ വായിച്ചു നമ്മൾ നീതിന്യായ വ്യവസ്ഥയെ വിലയിരുത്തുമ്പോൾ പാളിച്ചകൾ ഉണ്ടാകാറുണ്ട്.
സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചത്തിന്റെ കാരണം നമുക്കു പരിശോധിക്കാം.
(Ratio decidendi is a Latin phrase meaning “the reason” or “the rationale for the decision”)
കോടതികൾ പ്രവർത്തിക്കുന്നത് കൃത്യമായ നിയമ പരിധിയിൽ നിന്നാണ്. അതിൻപ്രകാരമുള്ള നടപടികളെ എടുക്കാൻ പറ്റൂ. പ്രോസിക്യൂഷൻ ആരോപിച്ചിട്ടുള്ള കുറ്റങ്ങൾ സംശയമില്ലാതെ തെളിയിച്ചാൽ മാത്രമേ ശിക്ഷിക്കാൻ കോടതിക്ക് സാധിക്കു. അല്ലെങ്കിൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് കിട്ടും. അതാണ് ഗോവിന്ദ ചാമിക്ക് ലഭിച്ചത്. ഒരാളെ വെറുതെ വിടുമ്പോൾ കോടതി പറയുക അയാൾ കുറ്റം ചെയ്തില്ല എന്നല്ല. ആരോപിച്ച കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നാണ്. (ചില സന്ദർഭങ്ങളിൽ കോടതികൾ അന്തസ്സുകെട്ട വിധികളും പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല)
എല്ലാ കേസുകളുടെയും ജഡ്ജ്മെന്റ് ലഭ്യമാണ്. വായിച്ചുനോക്കിയാൽ എന്തുകൊണ്ടാണ് ശിക്ഷിച്ചത് /വെറുതെ വിട്ടത് എന്ന് അതിൽ കാണാവുന്നതാണ്.
എന്തായിരുന്നു സുപ്രീം കോടതിയിൽ സംഭവിച്ചത്? സുപ്രീം കോടതി നിഗമനങ്ങൾ?
ഗോവിന്ദസ്വാമി സൗമ്യ കേസിൽ 83 സാക്ഷികൾ, 100 ൽ അധികം ഡോക്യൂമെന്റുകൾ എന്നിവ ഉണ്ടായിരുന്നു.
ഗോവിന്ദസ്വാമിയുടെ അപ്പീലിൽ, ഒരോ ചാർജിലും സുപ്രിം കോടതിയുടെ നിഗമനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
376. Punishment for rape –
The evidence of P.W. 70 – Dr. R. Sreekumar, Joint Director (Research) holding charge of Assistant Director, D.N.A. in the Forensic Science Laboratory.
റേപ്പിനു തെളിവുകൾ ആയി vagina swabs & vagina smear , ലുങ്കി, പ്രതിയുടെ രക്തം, പാന്റിലും, അണ്ടർവിയറിലും കണ്ടെത്തിയത്. DNA profile തുടങ്ങി ബലാൽക്കാരം നടത്തിയത് സംശയരഹിതമായി തെളിയിക്കാൻ സാധിച്ചു. അതിനാൽ കീഴ്‌കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശെരിവെയ്ക്കുന്നു!
394 read with 397
394. Voluntarily causing hurt in committing robbery
397. Robbery, or dacoity, with attempt to cause death or grievous hurt
ബലാൽക്കാരശേഷം മോഷ്ടിച്ച മൊബൈൽ ഫോൺ PW 7 മണിയൻ PW 10 ബേബി വര്ഗീസിന് വിറ്റ നിലയിൽ പിടിച്ചെടുത്തിരുന്നു. ആയതിനാൽ മോക്ഷണം സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
302. Punishment for murder -ഈ കുറ്റാരോപണത്തിനു പ്രസക്തമായ തെളിവുകൾ ആയി കോടതി പരിഗണിച്ചത്
തൊട്ടു മുന്നിലെ ബോഗിയിൽ യാത്ര ചെയ്തിരുന്ന P.Ws.4 (ടോമി ദേവസ്യ) PW 40 (അബ്ദുൽ ഷുക്കൂർ ) എന്നിവരുടെ മൊഴികളും (ലേഡീസ് കംപാർട്മെന്റിൽ നിന്നും കരച്ചിൽ കേട്ടത്)
PW 64 (ഷേർലി വാസു – Professor and Head of Department of Forensic Medicine, M.C.H. Thrissur) and PW 70 (Dr ശ്രീകുമാർ ) എന്നിവരുടെ മൊഴികളും റിപ്പോർട്ടുകളും ആയിരുന്നു.
P.W. 64 – ഷേർലി വാസു
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം മാരകമായ പരിക്കുകൾ
1. പിറകിൽ നിന്ന് മുടിക്ക് പിടിച്ചു 4 – 5 പ്രാവശ്യം ഒരു പരന്ന പ്രതലത്തിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന പരിക്ക്. ഇത് മാത്രം മരണകാരണം ആകണമെന്നില്ല. എന്നാൽ ചിന്താശേഷി / പ്രതികരണ ശേഷി നഷ്ടപ്പെടാം!
2. ഇടതു കണ്ണിനു താഴെ മുതൽ താടി എല്ലുവരെ ഉണ്ടായ പരിക്ക്. അതുപോലെ തന്നെ maxilla (മേൽത്താടി എല്ല്), mandible (കീഴ്താടി എല്ല് strongest and lowest bone in the human face). 13 പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. ഗ്ലൈഡിങ് മാർക്ക് ലോവർ ചിന്നിൽ (chin) ൽ ഉണ്ടായിരുന്നു. ട്രെയിൻ നേരിയ സ്പീഡിൽ ആയിരുന്നു. എന്നാൽ injury No.1 കാരണം സ്വാഭാവിക പ്രതികരണം നഷ്ടപ്പെട്ടു (reflex) മുഖം ഇടിച്ചു വീണു. ബോധത്തോടെ വീണിരുന്നു എങ്കിൽ കൈ കുത്താൻ ശ്രെമിച്ചേനെ. എന്നാൽ കൈകൾ കുത്തിയതായി കാണുന്നില്ല. കൈമുട്ടിനോ കൈത്തണ്ടിനോ forearm നോ പരിക്കില്ല. റിഫ്ലക്സ് ഇല്ലാതെയുള്ള വീഴ്ചയായിരുന്നു!
42 കിലോഗ്രാം ഭാരമുള്ളയാൾ 5-8 അടി മുകളിൽ നിന്നും വീഴുമ്പോൾ ഉണ്ടാകുന്ന പരിക്കുകൾ ആണിത്. ഇടതു cheek bone ഭാഗം ട്രെയിൻ ട്രാക്കിൽ ഇടിച്ചിരിക്കാൻ സാധ്യത. ട്രെയിൻ ട്രാക്കുകൾ ക്രോസ്സ് ചെയ്യുന്ന ഭാഗം ആയിരുന്നു.
3. അബോധാവസ്ഥയിൽ മലർത്തി കിടത്തിയതുകൊണ്ടു രക്തം ശ്വസനവ്യവസ്ഥയിൽ എത്തി anoxic brain damage (ഓക്സിജൻ തലയിൽ എത്താതെയുള്ള അവസ്ഥ).
ഇതിൽ ഒന്നാമത്തെ പരിക്ക് ഏല്പിച്ചതിനു പ്രതിക്കെതിരെ P.Ws.4, 40, 64 and 70 എന്നിവരുടെ വ്യക്തമായ തെളിവുണ്ട്. P.Ws.4, 40 എന്നിവർ ട്രെയിൻ കംപാർട്മെന്റിൽ നടന്ന സംഭവങ്ങൾക്കും PW 64 പോസ്റ്റ്മോർട്ടം റിപ്പോർട് വഴിയും. എന്നാൽ ഇത് മാത്രം മരണകാരണം ആകുന്നില്ല.
രണ്ടാമതായുള്ള പരിക്ക് സൗമ്യയെ പ്രതി ട്രെയിനിൽ നിന്നും തള്ളിയിട്ടതു മൂലം ആണ് എന്നുള്ളതിന് വ്യക്തമായ തെളിവുകളുടെ അഭാവം ഉണ്ട്. എന്നാൽ ഒന്നാമത്തെ പരിക്കുകൾ മൂലം സൗമ്യയുടെ റിഫ്ലക്സ് നഷ്ടപ്പെട്ട അവസ്ഥയിൽ തനിയെ ചാടി എന്നത് സംഭവ്യം അല്ല പ്രോസിക്യൂട്ടർ വാദിച്ചു. പക്ഷെ PW 4 & 40 ഉം നൽകിയ മൊഴികൾ പ്രകാരം വാതിൽക്കൽ നിന്നിരുന്ന ഒരു മധ്യവയസ്‌കൻ “സൗമ്യ ചാടി രക്ഷപെട്ടു” എന്ന് പറഞ്ഞിരുന്നു. അതുകൊണ്ടു തള്ളിയിട്ടതിന് ഒരു conclusive evidence ഇല്ല എന്ന നിഗമനത്തിൽ കോടതി എത്തി! (Benefited Govindswami)
മൂന്നാമതായി, മരണകാരണം supine position ൽ കിടത്തിയത്. ഇത് പക്ഷെ ലൈംഗീക ബന്ധം നടത്തുവാൻ വേണ്ടിയായിരുന്നു. സെക്ഷൻ 302 അനുസരിച്ചു കൊല്ലുവാനുള്ള ഉദ്ദേശം / മരണപ്പെടാം എന്ന അറിവ് പ്രതിക്കു ഇല്ലായിരുന്നു എന്നതു കോടതി പരിഗണിച്ചു. (Importance of intention) ഇത് മെഡിക്കൽ പാരാമെഡിക്കൽ വിദ്യാഭ്യസം ലഭിച്ചവർക്കേ ഉണ്ടാവൂ. സൗമ്യ കുറച്ചു ദിവസം അതിജീവിച്ചത്, കൊല്ലണം എന്ന ലക്‌ഷ്യം പ്രതിക്കില്ലായിരുന്നു എന്ന നിഗമനത്തിൽ കോടതി എത്തി. (Benefited Govindswami)
എന്നാൽ ഈ കുറ്റകൃത്യങ്ങൾ ചെയ്തതുകൊണ്ട് ഐപിസി 325 പ്രകാരമുള്ള ശിക്ഷയ്ക്കു പ്രതി അർഹനാണ്. 7 വർഷം കഠിനതടവ് വിധിക്കുന്നു.
സൗമ്യക്ക് നേരെ ഗോവിന്ദസ്വാമി ട്രെയിനില്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് മരണം സംഭവിച്ചതെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്.
ട്രെയിനില്‍ വെച്ച് സൗമ്യയുടെ തല പലതവണ ഭിത്തിയില്‍ ഇടിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ സൗമ്യക്ക് ട്രെയിനില്‍ നിന്ന് സ്വയം പുറത്തേക്ക് ചാടാന്‍ സാധിക്കുമായിരുന്നില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസിലെ നാലാമത്തെയും നാല്‍പതാമത്തെയും സാക്ഷിമൊഴികള്‍ സൗമ്യ ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്. സൗമ്യയെ ഗോവിന്ദസ്വാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് സാക്ഷികള്‍ കണ്ടിട്ടില്ല. സൗമ്യ യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്‍റില്‍ ഗോവിന്ദസ്വാമിയെ കണ്ടവരും ഇല്ല. ഇടതുകൈപ്പത്തി ഇല്ലാത്ത ഗോവിന്ദസ്വാമിയുടെ ശാരീരിക ശേഷിയും കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ഈ കേസില്‍ വീഴ്ചപറ്റിയത് പ്രോസിക്യൂഷനാണ്. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച സാക്ഷിമൊഴികള്‍ കണക്കിലെടുത്ത് തന്നെയാണ് ഗോവിന്ദസ്വാമിയെ കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴുവാക്കിയത്.
325. Punishment for voluntarily causing grievous hurt.
മേൽപ്പറഞ്ഞ കാരണങ്ങളാൽ പ്രതിയുടെ അപ്പീൽ ഭാഗീകമായി അനുവദിക്കുന്നു
എന്നാൽ ഐപിസി 302 പ്രകാരം നൽകിയ വധ ശിക്ഷ റദ്ദു ചെയ്തു ഐപിസി 325 പ്രകാരമുള്ള 7 വർഷം കഠിനതടവ് ശിക്ഷയാക്കി മാറ്റി. ബലാൽക്കാരം നടത്തിയത് സംശയരഹിതമായി തെളിയിക്കാൻ സാധിച്ചതിനാൽ, കീഴ്‌കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ സുപ്രിം കോടതി ശെരിവെച്ചു!
എന്താണ് ‘രണ്ടുവിരൽ പരിശോധന’? (Two-finger test?)
സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന തുടര്‍ന്നു വരികയായിരുന്നു.
ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രിം കോടതി (State of Jharkhand vs Shailendra Kumar Rai @ Pandav Rai | Justices DY Chandrachud and Hima Kohli ). ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജുകളിലെ പാഠഭാഗങ്ങളിൽനിന്ന് ‘രണ്ടു വിരൽ’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരൽ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013 ൽത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്.
Referred to Lillu v. State of Haryana (2013) 14 SCC 643 – Directions issued to the Union Government as well as the State Governments – Ensure that the guidelines formulated by the Ministry of Health and Family Welfare are circulated to all government and private hospitals
ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Reference: https://main.sci.gov.in/supremecourt/2018/36909/36909_2018_2_1501_39222_Judgement_31-Oct-2022.pdf
എന്താണ് മരണമൊഴി (Dying declaration) ?
മരണമൊഴിക്കു അടിസ്ഥാനമായത് ഒരു ലാറ്റിൻ തത്വം – Nemo moriturud praesumitur mentire – അതായത് No one at the point of death is presumed to lie – As per this maxim, a man will not meet his creator with a lie in his mouth. A dying declaration given by a person on the verge of his demise has a certain sanctity, because, at the sacred moment, a person is most reluctant to make some incorrect claims. മരണത്തിനു മുന്നിൽ ഒരു മനുഷ്യൻ അസത്യം പറയില്ല, എന്ന അനുമാനത്തിൽ ആണ് മരണമൊഴിക്ക് ഇത്ര പ്രാധാന്യം / വിശുദ്ധി കൈവന്നത്.
വ്യക്തിക്കോ രേഖപ്പെടുത്താവുന്നതാണ്. എന്നാല്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്ന മരണമൊഴിക്ക് തെളിവ് മൂല്യം കൂടുതലാണ്.
- മരണമൊഴി മൊഴി നല്‍കുന്നത് സ്വമേധയാ ആയിരിക്കണം.
- മൊഴി നല്‍കുന്നയാളിന്റെ അതേ വാക്കുകളില്‍ തന്നെയാണ് മൊഴി രേഖപ്പെടുത്തേത്.
- മരണമൊഴി നല്‍കുന്ന ആളിനോട് സൂചക ചോദ്യങ്ങള്‍ (Leading Questions ) ചോദിക്കാന്‍ പാടില്ല.
മരണമൊഴി നല്‍കിയ ആളിന് തല്‍സമയം ബോധം ഉള്ളതായി ഡോക്ടറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങേതാണ്. - മൊഴി കൃത്യവും പൂര്‍ണ്ണവും ആയിരിക്കേതാണ്. അതായത് സംഭവത്തെക്കുറിച്ചുള വിശദമായ പ്രതിപാദനം ആവശ്യമാണ്.
സംഭവത്തിന് ശേഷം എത്രയും പെട്ടെന്ന് മൊഴി രേഖപ്പെടുത്തേതാണ്. - മൊഴി നല്‍കുന്നയാളിന്റെ ഒപ്പോ വിരലട്രയാളമോ, വാങ്ങേതാണ്. മൊഴിയില്‍ ഒപ്പോ വിരലടയാളമോ കിട്ടിയിട്ടില്ലായെങ്കില്‍ ആയതിന്റെ
കാരണം രേഖപ്പെടുത്തിയിരിക്കേതാണ്. - മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തു മൊഴി നല്‍കുന്നയാളിന്റെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിവുളളവരെ സ്ഥലത്ത്
നില്‍ക്കാന്‍ അനുവദിക്കാന്‍ പാടില്ല. - മരണമൊഴി രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ആ സമയത്ത് അവിടെയുളള മാന്യന്‍മാരായ൪ സാക്ഷികളെക്കൊണ്ടു ഒപ്പ് വാങ്ങേതാണ്.
- മൊഴി രേഖപ്പെടുത്തേത് ചോദ്യോത്തര രീതിയില്‍ ആയിരിക്കണം.എന്നാല്‍ ചോദ്യോത്തര രീതിയില്‍ അല്ല മൊഴി രേഖപ്പെടുത്തിയത് എന്നതു കൊണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല എന്നും പിന്നീട് ഒരു കേസിൽ സുപ്രിം കോടതി പറഞ്ഞു.
- മൊഴി നല്‍കുന്നതിനിടയില്‍ അത്,നല്‍കുന്നയാള്‍ക്ക് മരണം സംഭവിച്ചാല്‍ ലഭിച്ചിടത്തോളം വിവരങ്ങള്‍ രേഖപ്പെടുത്തേ താണ്.
- പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്നതിനിടയ്ക്ക് അയാള്‍ക്ക് മരണം സംഭവിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാല്‍ സ്വതന്ത്രസാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ മരണമൊഴി രേഖപ്പെടുത്താവുന്നതാണ്.
മരണമൊഴിയുടെ തെളിവ് മൂല്യം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍
മരണമൊഴിയിലെ വസ്തുതകളും, മറ്റ് സാക്ഷി മൊഴികളിലെ വസ്തുതകളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുന്ന
സാഹചര്യം.
മരണമൊഴിയുടെ പല ഭാഗങ്ങളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുന്ന സാഹചര്യം. (അർദ്ധബോധ / അബോധാവസ്ഥയിൽ മൊഴിയെടുത്താൽ ഇത്തരത്തിൽ സംഭവിക്കാൻ സാധ്യതയുണ്ട്.)
മരണമൊഴി നല്‍കുന്നയാളെ സ്വാധ്വീനിക്കത്തക്ക വിധത്തില്‍ അയാളുടെ ബന്ധുക്കളോ മറ്റാരെങ്കിലോ മൊഴി നല്‍കുന്ന സമയത്ത് അയാളുടെ ഒപ്പം ഉണ്ടായിരിക്കുക.
മരണമൊഴി നല്‍കുന്നയാള്‍ ആ സമയം അബോധാവസ്ഥയിലോ അര്‍ദ്ധ ബോധാവസ്ഥയിലോ ആയിരുന്നു എന്ന് തെളിയുക.