എന്താണ് ‘രണ്ടുവിരൽ പരിശോധന’? (Two-finger test?)

സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാല്‍ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന തുടര്‍ന്നു വരികയായിരുന്നു.

ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നത് വിലക്കി സുപ്രിം കോടതി (State of Jharkhand vs Shailendra Kumar Rai @ Pandav Rai | Justices DY Chandrachud and Hima Kohli ). ഇത്തരം പരിശോധന നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോളജുകളിലെ പാഠഭാഗങ്ങളിൽനിന്ന് ‘രണ്ടു വിരൽ’ പരിശോധനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടു വിരൽ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് 2013 ൽത്തന്നെ സുപ്രീ കോടതി വ്യക്തമാക്കിയതാണ്.
Referred to Lillu v. State of Haryana (2013) 14 SCC 643 – Directions issued to the Union Government as well as the State Governments – Ensure that the guidelines formulated by the Ministry of Health and Family Welfare are circulated to all government and private hospitals

ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമായാണ് ഈ പരിശോധനയെ കോടതി വിശേഷിപ്പിച്ചത്. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ പോലും, സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Reference: https://main.sci.gov.in/supremecourt/2018/36909/36909_2018_2_1501_39222_Judgement_31-Oct-2022.pdf