റോഡിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന ഒരു പതിവ് കാഴ്ചയാണ് – സ്കൂളിൽ പോകുന്ന കുട്ടികൾ ഉൾപ്പടെ, ലിഫ്റ്റ് ചോദിക്കുന്നവർ. പലരും സൗമനസ്യം കൊണ്ട് അപരിചിതരായ ആളുകളെ കയറ്റിക്കൊണ്ടുപോകാറുണ്ട്.
കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം ലിഫ്റ്റ് ചോദിച്ചു കയറുക, വാഹനത്തിൽ കയറി കുറ്റകൃത്യത്തിൽ ഏർപ്പെടുക എന്ന വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്, അത് മറ്റൊരു വിഷയം.
എന്നാൽ നിയമപരമായി നമ്മുടെ സ്വകാര്യ വാഹനത്തിൽ അപരിചിതരെ യാത്ര ചെയ്യാൻ അനുവദിക്കാമോ?
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 66, സെക്ഷൻ 192, സെക്ഷൻ 39 വകുപ്പുകൾ പ്രകാരം ഇപ്രകാരം ചെയ്യുന്നത് കുറ്റകരമാണ്. സെക്ഷൻ 66 പ്രകാരം ഒരു വ്യക്തി തൻ്റെ സ്വകാര്യ വാഹനത്തിൽ അപരിചിതർക്ക് യാത്ര ചെയ്യുവാൻ അവസരമൊരുക്കുന്നത് കുറ്റകരമാണ്. ഇങ്ങനെ യാത്ര അനുവദിക്കണമെങ്കിൽ ടാക്സി പെർമിറ്റ് എടുക്കേണ്ടതായുണ്ട്. ഓരോ വാഹനവും അത് രജിസ്റ്റർ ചെയ്ത വിഭാഗത്തിൽ പെടുന്ന കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിന് ഇളവുണ്ട്.
എന്നാൽ പൊതുഗതാഗത സംവിധാനം അത്ര സൗകര്യപ്രദമല്ലാത്തതു കൊണ്ട് ഈ നിയമ ലംഘനം അധികാരികൾ കണ്ടതായി നടിക്കാറില്ല.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക