കുടിക്കടം (Encumbrance) എന്നാൽ എന്താണ്?

ഒരു വസ്തുവിന്റെ ആധാരതിനുമേൽ ഏതെങ്കിലും നിയമപരവും, സാമ്പത്തികവുമായ ബാദ്ധ്യതകൾ അവശേഷിക്കുന്നുണ്ടോ എന്ന് രേഖപ്പെടുത്തുന്നത് കുടിക്കടത്തിലാണ്. ആധാരപ്രകാരമുള്ള ഉടമസ്ഥന് സ്വതന്ത്രമായ ഉടമസ്ഥാവകാശം നിലനില്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കുടിക്കടം പരിശോധിക്കുന്നത് വഴി സാധിക്കും. വില്പ്പനയ്‌ക്കോ പണയത്തിനോ  സ്വീകരിക്കുന്ന വസ്തു, മറ്റെല്ലാ ബാദ്ധ്യതകളിൽ നിന്നും തീർത്തും മുക്തമാണെന്ന് ഉറപ്പാക്കേണ്ടത് പ്രസ്തുത വസ്തു വാങ്ങിക്കുന്നവൻ/പണയത്തിനു എടുക്കന്നവന്റെ ചുമതലയാണ്. പക്ഷെ രജിസ്ട്രാർ ഓഫീസിൽ രേഖപ്പെടുത്തിയ പണയങ്ങൾ മാത്രമേ കുടിക്കടത്തിൽ(Encumbrance) ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു Encumbrance മാത്രം നോക്കി ഇടപാട് നടത്തുന്നത് ബുദ്ധിപരമല്ല.

1908 ലെ രജിസ്ട്രഷൻ നിയമ പ്രകാരം ചില തരത്തിലുള്ള ബാധ്യതകൾ/പണങ്ങൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. അത്തരം ബാദ്ധ്യതകൾ കുടിക്കടം(Encumbrance) എന്ന രേഖയിൽ കാണില്ല. ഒരു ഉദാഹരണത്തിന് Equitable Mortgage നൽകുന്നത് മുഴുവൻ അസ്സൽ രേഖകളും പണയ സ്ഥാപനം കൈവശത്തിൽ വാങ്ങിച്ചിട്ടാണ്, എന്നാൽ ഇത് രജിസ്റ്റർ ചെയ്യാറില്ല ).

വസ്തു ഇടപാടുകൾ നടത്തുമ്പോൾ ഇത്തരം കാര്യങ്ങൾ വേണ്ടവിധം അന്വേഷിച്ചില്ല എങ്കിൽ അപകടത്തിൽ പെടാം.


Note: All the contents in this site are personal & strictly for information purpose only.
നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക

Author: Anil

Doing LLB at Govt. Law College, Ernakulam

3 thoughts on “കുടിക്കടം (Encumbrance) എന്നാൽ എന്താണ്?”

  1. 1124ൽ എഴുതിയ ആധാരത്തിൽ സഹോദരിമാർക്ക് 150രൂപ വീതം നൽകണമെന്ന് രേഖപ്പെടുത്തുകയും.പണം കൊടുത്ത ശേഷം കൈപ്പറ്റു രസീത് വാങ്ങുകയും ചെയ്യണമെന്ന് പറഞ്ഞിരുന്നു എങ്കിൽ കൂടി വാങ്ങിയിരുന്നില്ല. 1979ൽ ഒഴുകുറിയാധാര പ്രകാരം വല്യച്ഛൻ കൊച്ചുമകനു വസ്തു കൊടുക്കുകയും ചെയ്തു. പിന്നീട് കൊച്ചുമകനു ലഭിച്ച വസ്തു വില്പനക്ക് ശ്രമിച്ചപ്പോൾ 1124ലെ ആധാരത്തിൽ 150രൂപയുടെ ബാധ്യത നില നിൽക്കുന്നതിനാൽ വിൽക്കുവാൻ കഴിയുന്നില്ല. അതിന് എന്താണ് പരിഹാരം?.

  2. ഒരു വസ്തുവിന് അതിർത്തി തർക്കം, ഇതേ വസ്തുവിന് അവകാശം എന്നീ കേസുകൾ കോടതിയിൽ 30 വർഷമായി നടക്കുന്നു. ഇപ്പോൾ നമ്മൾ encomferance certificate എടുത്താൽ case വിവരം അതിൽ ഉണ്ടാകുമോ.

    1. Encumbrance certificate ൽ കേസ് വിവരം ഉണ്ടാകില്ല.
      എന്നാൽ കോടതി attach ചെയ്ത വസ്തു ആണെങ്കിൽ അത് certificate ൽ കാണും

Leave a Reply

Your email address will not be published. Required fields are marked *