ഒഴിമുറി ആധാരം
വസ്തുവിന്മേലുള്ള ഒരു പണയം/മറ്റേതെങ്കിലും ബാധ്യതകൾ രജിസ്റ്റർ ഓഫീസിൽ രേഖപ്പെടുത്തി കഴിഞ്ഞാൽ അത് കുടിക്കടത്തിൽ(Encumbrance) ഒരു ആധാരം നമ്പർ സഹിതം അടയാളപ്പെടുതുന്നതാണ്. കടത്തിന്റെ സ്വഭാവം, ഇത് ആര് എഴുതി നൽകി, ആർക്ക് എഴുതി നൽകി എന്നും കുടിക്കടരേഖയിൽ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ ഒരു കടം തീരുമ്പോൾ, കടം കൊടുത്തയാൾ പ്രസ്തുത കടം തീർന്നു എന്ന് ബോധ്യപ്പെട്ടു ആ വസ്തു തിരിച്ച് ഉടമസ്ഥന് എഴുതി നല്കുന്നതാണ് ഒഴിമുറി ആധാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?
ഒന്നിൽ കൂടുതൽ അവകാശികൾ ഉള്ള വസ്തുവിൽ നിന്നും ഒരാളുടെ അവകാശം പ്രതിഫലം വാങ്ങി ഒഴിഞ്ഞു കൊടുക്കുന്നു ഒഴിഞ്ഞു പോകുന്ന ആളും ഒഴിഞ്ഞു കിട്ടുന്ന ആളും മേൽ പ്രകാരമുള്ള വസ്തുവിൽ അവകാശി ആയിരിക്കണം.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക
സർ
എന്റെ അച്ഛന്റെ അമ്മക്കും അവരുടെ സഹോദരിക്കും കൂടി കൂട്ടായി 18 സെന്റ് സ്ഥലം ഉണ്ടായിരുന്നു അതിൽ പിന്നെ അച്ഛമ്മയുടെ സഹോദരി നാടുവിട്ടു പോവുകയും തിരിച്ചു വന്നു സ്ഥലം വിറ്റു പോവുകയും ചെയ്തു എന്നു പറയുന്നു. പക്ഷേ അതിൽ 1978 ൽ 61/4 സെന്റ് സ്ഥലം വിൽക്കുകയും ബാക്കി വരുന്ന സ്ഥലത്തിൽ 3 സെന്റ് സ്ഥലം എന്റെ അച്ഛനുള്ള ഓഹരി സ്ഥലമായി എഴുതിത്തരുകയും ചെയ്തു. മുമ്പ് വിറ്റു എന്ന് പറയുന്ന 61/4 സെന്റ് സ്ഥലത്തിന് ആധാരത്തിൽ എന്റെ വല്ലൃച്ചനും കൂടെ സാക്ഷികളും മാത്റമാണ് ഒപ്പിട്ടിരിക്കുന്നത് ആ ആധാരത്തിൽ 300 രൂപ കൊടുത്ത് ഓഹരി ഒഴിവാക്കി എന്നു പറയുന്നു. ഒഴിമുറി ആധാരമോ മറ്റു അനുബന്ധ രേഖകളോ ഒന്നും തന്നെ ഇല്ല.അച്ചൻ മരിച്ച ശേഷമാണ് ഞങ്ങളുടെ ഭാഗപത്റം
ആധാരം എഴുതിയത് ആ സമയത്ത് ഞങ്ങൾ രണ്ടു മക്കളും മൈനർമാരാണ് 3 സെന്റ് സ്ഥലം കഴിച്ച് സ്ഥലം അവരുടെ പേരിലും വെച്ചു .അമ്മയുടെയും ഞങ്ങളുടെയും പേരിലാണ് ഇപ്പോൾ 3 സെന്റ് സ്ഥലം.വല്ലൃച്ചൻ മരിച്ചു , ആധാരം എഴുതിയിട്ട് 25 വർഷം കഴിഞ്ഞു. എനിക്ക് ഇനി എതിർപ്പുകൾ ഉണ്ടെങ്കിൽ കൂടുതൽ സ്ഥലം ചോദിച്ചു വാങ്ങാൻ അവകാശം ഉണ്ടോ ? ഈ സ്ഥലത്തിന് അവകാശികളായ അച്ചമ്മക്ക് 3 മക്കളാണ് നാടുവിട്ടു പോയ ഇവരുടെ സഹോദരിക്ക് മക്കളില്ല വിവാഹവും കഴിഞ്ഞിട്ടില്ല. സഹോദരൻമിരുണ്ട്.
വിവരങ്ങൾ പൂർണ്ണമല്ല. സിവിൽ നടപടികളിൽ പരിചയമുള്ള ഒരു വക്കീലുമായി ബന്ധപ്പെടുക
സർ എന്റെ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന 17 സെന്റ് ഭൂമിയിൽ 11 സെന്റ് എന്റെ പെങ്ങൾക്ക് അവളുടെ വിവാഹ സമയത്തു എഴുതി കൊടുത്തു. ബാക്കി ഉണ്ടായിരുന്ന 6സെന്റ് ഭൂമി അമ്മയുടെ കലശേഷം
എനിക്ക് എന്ന് വില്പത്രം എഴുതി വച്ചിരിക്കെ തന്നെ അമ്മ ആ ഭൂമിയും സഹോദരിയുടെ പേരിൽ എഴുതി കൊടുത്തു . എനിക്ക് ഇപ്പോൾ ഭൂമി ഒന്നും തന്നെ ഇല്ല . എന്താണ് ചെയ്യേണ്ടത്
വില്പത്രം എഴുതി വച്ചിരിക്കെ തന്നെ അമ്മയ്ക്ക് സ്വന്തം ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കും. വിൽപത്രം എഴുതിയ ആൾക്ക് അത് റദ്ദാക്കാനും സാധിക്കും.
ഒഴിമുറി ആധാരം ലഭിക്കുന്നതിന് ബാങ്കിൽ (സഹകരണ ബാങ്ക്) പ്രത്യക ചാർജ് ഉണ്ടോ
രജിസ്റ്റർ ഓഫീസിൽ ഫീസ് അടക്കണം
നിങ്ങളുടെ സഹകരണ ബാങ്ക്മായി ബന്ധപ്പെടുക. നിശ്ചിത ഫീസ് ഇല്ല എന്നാണ് അറിവ്
സർ
എന്റെ അപ്നിൽ നിന്ന് കുറച്ച് പണം ഞാൻ വാങ്ങിയിരുന്നു. അതിൽ പകുതിയോളം ഞാൻ കണക്ക് േനാക്കിയാൽ പണ്ട് കുടുംബത്തിന് ചിലവാക്കിയതാണ്. ഇപ്പോൾ അപ്പൻ പറയുന്നു ആ പണം നിന്റെ ഓഹരിയാണ് വീട് ചേട്ടനാണ്. പക്ഷേ അപ്പൻ പണം തന്നതിന് ഞാൻ ഒന്നും ഒപ്പിട്ട് നല്കിയിട്ടില്ല. ശരിക്ക് വീടിന് എനിക്കും തുല്യ അവകാശമില്ലേ
ഒഴിമുറി ഉണ്ടെങ്കിൽ അത് വിറ്റ ആളിന് ബാധ്യത എങ്ങനെ?
സാർ
എന്റേ വാപ്പ മരിച്ചു
വാപ്പാടേ പേരിൽ ഉള്ള സ്ഥലവും വീടും ഇപ്പോ അവഘാശികൾ ആയി ഉമ്മ,മകൻ,മകൾ, വാപ്പാടേ ഉമ്മാടെ ആണ്.
വാപ്പാടേ ഉമ്മാടെ ആ അവഘാഷം കിട്ടാൻ അന്തുച്ചേയണം
മരിച്ചുപോയ എന്‍റെ പിതാവ് വില്‍പ്പത്രം എഴുതിയിട്ടില്ല. അമ്മയും ഞാനും സഹോദരങ്ങളുമാണ് അനന്തരാവകാശികള്‍. പിതാവിന്‍റെ പേരിലുള്ള ഭൂമി എനിക്ക് നല്‍കാന്‍ മറ്റ് അനന്തരാവകാശികള്‍ക്ക് സമ്മതമാണ്. ഭൂമി എന്‍റെ പേരിലാക്കാനുള്ള നടപടികള്‍ എന്തൊക്കെയാണ് ?.
അനന്തരാവകാശികള്‍ എല്ലാവരും ചേർന്ന് താങ്കൾക്ക് എഴുതി തന്നു രജിസ്റ്റർ ചെയ്യുക. നടപടി ക്രമങ്ങൾ രെജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ ഉണ്ടാകും. അല്ലേൽ ആധാരം എഴുതുന്ന ആളുമായി ബന്ധപ്പെടുക
ഒരു ലോൺ അവസാനിപ്പിച്ചാൽ ഒഴിമുറി കൊടുകണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തം അല്ലേ.അതെയോ നമ്മൾ അവരുടെ പുറകെ നടന്നു വാങ്ങി എടുകണ്ടത് അന്നോ.എത്ര ദിവസം എടുക്കും ഒഴിമുറി തയാറാക്കി ലഭിക്കുവാൻ
ബാങ്കിൻ്റെ ഉത്തരവാദിത്തം ആണ്, അതിനുവേണ്ടുന്ന അപേക്ഷ കൊടുക്കുക. ബാക്കി കാര്യങ്ങൾ അവർ ചെയ്തുതരും. കൃത്യമായി എത്ര ദിവസം എടുക്കും എന്ന് പറയുക സാധ്യമല്ല – ഓരോ ബാങ്കിലെയും നടപടിക്രമങ്ങൾ വ്യത്യസ്ത സമയം എടുക്കും
സർ എന്റെ വസ്തുവിൽ മുമ്പുണ്ടായിരുന്ന ഉടമയുടെ ഒരു ബാധ്യത, ബാധ്യത സർട്ടിഫിക്കറ്റ് എടുത്തപ്പോൾ കാണുകയുണ്ടായി. അയാളുമായി സംസാരിച്ചപ്പോൾ പഞ്ചായത്തിൽ നിന്നും EMS ഭാവന പദ്ധതി വഴി വീടുപണിയാൻ ക്യാഷ് കിട്ടിയപ്പോൾ പഞ്ചായത്തു സെക്രട്ടറിയുടെ പേരിൽ ഉടമ്പടി ആധാരം ചെയ്തതിന്റെ ആണെന്ന് മനസ്സിലായി. ഇപ്പോൾ അയാൾ അത് പഞ്ചായത്തിൽ നിന്നും ബാധ്യത തീർന്നതായി NOC അല്ലെങ്കിൽ ബാധ്യത രഹിത സർട്ടിഫിക്കറ്റ് വാങ്ങി തന്നു , എങ്ങനെയാണു ബാധ്യത സർട്ടിഫിക്കറ്റിൽ നിന്നും ബാധ്യത ഒഴിവാക്കി കിട്ടുക , പഞ്ചായത്തു ഒഴിമുറി ചെയ്തു തരുമോ, അതോ റെജിസ്ട്രേഷൻ വകുപ്പിൽ അപേക്ഷ വയ്ക്കണോ , ദയവായി മറുപടി തരുമോ
ഇതുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
പഞ്ചായത്തിൽ നിന്നുള്ള NOC (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) / ബാധ്യത രഹിത സർട്ടിഫിക്കറ്റ്:
പഴയ ഉടമസ്ഥൻ പഞ്ചായത്തിൽ നിന്നും ബാധ്യത തീർന്നതായി വാങ്ങിയ NOC അല്ലെങ്കിൽ ബാധ്യത രഹിത സർട്ടിഫിക്കറ്റ് (Liability Free Certificate) വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്.
ഈ സർട്ടിഫിക്കറ്റിൽ, പ്രസ്തുത വസ്തുവിൽ ഇ.എം.എസ്. ഭവന പദ്ധതി പ്രകാരമുള്ള ബാധ്യത പൂർണ്ണമായി തീർപ്പാക്കി എന്നും, ഇനി പഞ്ചായത്തിന് യാതൊരു അവകാശവാദവും ഇല്ല എന്നും വ്യക്തമാക്കിയിരിക്കണം.
പഞ്ചായത്ത് ചെയ്യേണ്ട നടപടി – ‘ഒഴിമുറി ആധാരം’ (Release Deed) അല്ലെങ്കിൽ ‘കൺസെന്റ് ഡീഡ്’ (Consent Deed):
സാധാരണയായി, ഒരു വസ്തുവിൽ സ്ഥാപിച്ചിട്ടുള്ള ബാധ്യത (Encumbrance) ഒഴിവാക്കുന്നതിന്, ആ ബാധ്യതക്ക് ആധാരമായ കക്ഷി (ഇവിടെ പഞ്ചായത്ത് സെക്രട്ടറി) രജിസ്ട്രേഷൻ വകുപ്പ് മുൻപാകെ ഒരു ഒഴിമുറി ആധാരം (Release Deed) അല്ലെങ്കിൽ ബാധ്യത ഒഴിവാക്കൽ ആധാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ഈ ആധാരം വഴിയാണ് വസ്തുവിലെ ബാധ്യത (മുൻ ഉടമയുമായി പഞ്ചായത്ത് സെക്രട്ടറി ചെയ്ത ഉടമ്പടി ആധാരം) ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്.
നിങ്ങൾ മുൻ ഉടമയിൽ നിന്നും കൈപ്പറ്റിയ NOC/ബാധ്യത രഹിത സർട്ടിഫിക്കറ്റ് ഒരു ആഭ്യന്തര രേഖ മാത്രമായിരിക്കാം. എന്നാൽ നിയമപരമായി ബാധ്യത ഒഴിവാക്കി കിട്ടാൻ, പഞ്ചായത്ത് സെക്രട്ടറി രജിസ്ട്രേഷൻ വകുപ്പിൽ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യണം.
നിങ്ങൾ ചെയ്യേണ്ടത്:
നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്, പഴയ ഉടമ വാങ്ങിത്തന്ന NOC/ബാധ്യത രഹിത സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കുക.
ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുക. കാരണം, പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് ഉടമ്പടി ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആയതിനാൽ അദ്ദേഹത്തിനാണ് അത് ‘റിലീസ്’ ചെയ്യാനുള്ള അധികാരം.
ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, അത് രജിസ്ട്രേഷൻ വകുപ്പിന്റെ രേഖകളിൽ ഉൾപ്പെടുത്തുകയും അടുത്ത തവണ നിങ്ങൾ ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ ആ ബാധ്യത അതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
ചുരുക്കത്തിൽ:
പഞ്ചായത്ത് NOC നൽകി എന്നത് ഒരു ആദ്യഘട്ടം മാത്രമാണ്.
പഞ്ചായത്ത് സെക്രട്ടറിയാണ് (അല്ലെങ്കിൽ പഞ്ചായത്ത് നോമിനേറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥൻ) രജിസ്ട്രേഷൻ വകുപ്പ് മുൻപാകെ ‘ഒഴിമുറി ആധാരം’ (Release Deed) രജിസ്റ്റർ ചെയ്ത് നൽകേണ്ടത്.
നിങ്ങൾ രജിസ്ട്രേഷൻ വകുപ്പിൽ നേരിട്ട് അപേക്ഷ നൽകുന്നതിന് പകരം, പഞ്ചായത്തിനെക്കൊണ്ട് ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യിക്കുന്നതാണ് ശരിയായ നടപടി.
കൂടുതൽ വിവരങ്ങൾക്കും നടപടിക്രമങ്ങൾക്കും, പഞ്ചായത്തുമായും അടുത്തുള്ള സബ് രജിസ്ട്രാർ ഓഫീസുമായും ബന്ധപ്പെടുന്നത് നന്നായിരിക്കും.
എഗ്രിമെന്റ് എഴുതിയ ആധാരം എഴുത്തുകാരൻ ഇപ്പോൾ ഇല്ല. അതിനാൽ ഒഴിമുറി ആധാരം വേറെ ഒരാളെ കൊണ്ട് എഴുതിക്കാൻ സാധിക്കില്ലേ.. ഒഴിമുറി ആധാരം എഴുതുന്നത് പ്രയാസം ഉള്ള കാര്യം ആണോ..?
ഒഴിമുറി ആധാരം എഴുതുന്നത് പ്രയാസം ഉള്ള കാര്യം അല്ല. നിങ്ങൾക്കോ മറ്റൊരു ആധാരം എഴുത്തുകാരനോ സാധിക്കും
ഞാൻ സഹകരണ ബാങ്കിൽ ഒരു ലക്ഷം രൂപയുടെ സ്ഥലം ഈടു വെച്ചിട്ടുണ്ട് അത് തിരികെ എഴുതി എടുക്കുവാൻ എത്ര രൂപ ചിലവ് വരും
അച്ഛന് അച്ഛമ്മ വസ്തുക്കൾ എല്ലാ അധികാരത്തോടെ നൽകി
അച്ഛൻ മരണപെട്ടു ഇനി അച്ഛമ്മക്ക് അവകാശം ഉണ്ടോ….
ഉണ്ടെങ്കിൽ അച്ഛമ്മയുടെ മരണശേഷം ആ അവകാശം അമ്മയ്ക്കും എനിക്കും മാത്രമാണോ അതോ അച്ഛമ്മയുടെ ബാക്കി മക്കൾക്കും ഉണ്ടാകുമോ…..
Sir ente ammaku njaan oru makal mathrame ullu achan 15 varsham munp upekshichu poyathaanu ,eppo ammak cancer aanu bodhamillathe kidakkukayaanu ,ethu vare Amma vasthu kaala sheshamo eshttadhanamo ezhuthi vechittilla eppol enthekkilum cheyaan pattumo,enik vere onnum ella aake ulla sthalam ethu mathramaanu marupadi tharumallo🙏🙏🙏🙏🙏
അമ്മയുടെ പേരിലുള്ളആധാരം ബാങ്കിൽ പണയം ആയിരുന്നു ഇപ്പോൾ എടുത്തു അമ്മ മരിച്ചു ആധാരം തിരിച്ചു കിട്ടാൻ മക്കൾ എല്ലാവരും(7) വരണമെന്ന് പറയുന്നു എന്ത് ചെയ്യണം
അവകാശികൾ എല്ലാവരും വേണ്ടിവരും. അല്ലെങ്കിൽ ബാങ്കിൽ സ്വീകാര്യമായ എല്ലാ അവകാശികളുടെയും സമ്മതപത്രം. മാനേജരുമായി സംസാരിച്ചു പരിഹരിക്കുക!
കൂട്ടവകാശ ഒഴിമുറി ആധാരത്തെ കുറിച് ചില കാര്യങ്ങൾ കൂടതൽ അറിയാൻ ആഗ്രഹിക്കുന്നു ദയവായി വാട്സ്ആപ് നമ്പർ തരുമോ 🙏 ബുദ്ധിമുട്ടിക്കില്ല
സർ, എന്റെ അച്ചനും അമ്മയും ഒരുമിച്ചെഴുതിയ വിൽപ്പത്രത്തിൽ അച്ചന്റെ പേരിലുള്ള വീട്എനിക്കാണ് എഴുതിയത്. അച്ചൻ മരിച്ചു പോയി. ആ വീട്ടിൽ അമ്മയ്ക്ക് അവകാശം ഉണ്ടോ? വിൽപ്പത്രത്തിൽ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.
സാർ,
10 ൽ അധികം വീടുകൾ ഒരു ആധാരത്തിലുള്ളപ്പോൾ,ഒരു വീടിന് separate ആധാരം കിട്ടാൻ എന്തുചെയ്യണം?
എന്താണ് ഭാഗപത്രം (Partition Deed)?
https://dailylaw.in/2018/07/15/what-is-partition-deed/
തൃശ്ശൂർ ജില്ലയിൽ ഞങ്ങളുടെ കുടുംബ സ്വത്തായ കുറച്ച് ഭൂമിയും അതിലൊരു പഴയ വീടുമുണ്ട്, ഇതുവരെയായി ഭാഗം ചെയ്ത് ആർക്കും വീതിച്ചു കൊടുത്തിട്ടില്ല. അച്ഛൻ ജീവിച്ചിരിപ്പില്ല.
മുംബൈ നിവാസിയായ എനിക്ക് ഈ കുടുംബസ്വത്തിൽ താൽപര്യമില്ലാത്തതുകൊണ്ട് എൻ്റെ ഒഴിമുറി മറ്റുള്ളവരെല്ലാവർക്കുമായോ അല്ലെങ്കിൽ ഒരാൾക്ക് മാത്രമായോ കൊടുക്കാൻ ആഗ്രഹിക്കുന്നു.. അതിലേക്ക് പക്ഷേ എൻ്റെ കൈയ്യിൽ ഈ സ്വത്തിൻ്റെ വിവരങ്ങളൊന്നുമില്ല.
സ്വത്ത് വിവരങ്ങളൊന്നുമില്ലാതെ മരിച്ചു പോയ അച്ച്ചൻ്റെയും ജീവിച്ചിരിക്കുന്ന അമ്മയുടെയും സ്വത്തിൽ എനിക്ക് ആഗ്രഹമില്ലാത്തതിനാൽ എൻ്റെ ഒഴിമുറി എൻ്റെ അമ്മയ്ക്കും സഹോദരി സഹോദരങ്ങൾക്കുമായി നൽകുന്നു എന്ന രീതിയിലുള്ള ഒഴിമുറിക്ക് നിയമസാധുതയുണ്ടോ ?
മറുപടി കാത്തിരിക്കുന്നു ….
തീർച്ചയായും, സ്വത്ത് വിവരങ്ങൾ (സർവ്വേ നമ്പർ, വിസ്തീർണ്ണം, അതിർത്തികൾ) കൃത്യമായി രേഖപ്പെടുത്താതെ ഒരു ഒഴിമുറി ആധാരം (Release Deed) നൽകുന്നതിൻ്റെ നിയമസാധുതയെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
ഒഴിമുറി ആധാരത്തിൻ്റെ (Release Deed) പ്രാധാന്യം:
ഒരു വസ്തുവിലെ ഒരാളുടെ അവകാശം മറ്റൊരാൾക്ക് പൂർണ്ണമായി കൈമാറ്റം ചെയ്യുന്ന നിയമപരമായ രേഖയാണ് ഒഴിമുറി ആധാരം.
ഈ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ, പ്രസ്തുത വസ്തുവിൽ അവകാശം ഒഴിഞ്ഞുകൊടുക്കുന്ന വ്യക്തിക്ക് പിന്നീട് യാതൊരു അവകാശവും ഉന്നയിക്കാൻ കഴിയില്ല.
സ്വത്തുവിവരങ്ങൾ (Schedule of Property) നിർബന്ധമാണ്:
ഒഴിമുറി ആധാരം നിയമപരമായി സാധുവാകണമെങ്കിൽ, നിങ്ങൾ അവകാശം ഒഴിഞ്ഞു കൊടുക്കുന്ന വസ്തുവിൻ്റെ കൃത്യമായ വിവരങ്ങൾ (തൃശ്ശൂർ ജില്ലയിലെ സർവ്വേ നമ്പറുകൾ, വിസ്തീർണ്ണം, അതിരുകൾ തുടങ്ങിയവ) ആധാരത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
‘അച്ഛൻ്റെയും അമ്മയുടെയും സ്വത്തിൽ എനിക്ക് ആഗ്രഹമില്ലാത്തതുകൊണ്ട് ഒഴിമുറി നൽകുന്നു’ എന്ന് മാത്രം രേഖപ്പെടുത്തിയാൽ, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ കഴിയില്ല. ഒരു രജിസ്ട്രാർ ഓഫീസിലും കൃത്യമായ വസ്തുവിവരങ്ങൾ ഇല്ലാത്ത ആധാരം രജിസ്റ്റർ ചെയ്യാൻ സാധ്യതയില്ല.
നിങ്ങൾക്ക് സ്വത്ത് വിവരങ്ങൾ ലഭിക്കാൻ ചെയ്യേണ്ടത്:
കുടുംബത്തിലുള്ള മറ്റൊരാളുമായി ബന്ധപ്പെടുക: ഭാഗം ചെയ്യാത്ത കുടുംബ സ്വത്തിൻ്റെ ആധാരങ്ങൾ (പഴയ ആധാരം, കരമടച്ച രസീത്) കുടുംബത്തിലെ മറ്റാരുടെയെങ്കിലും കൈവശം ഉണ്ടാകും. അതിലൂടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുക.
വില്ലേജ് ഓഫീസിൽ അന്വേഷിക്കുക: വസ്തുവിൻ്റെ ഉടമസ്ഥാവകാശം, കരമടച്ച രസീതുകൾ എന്നിവയുടെ വിവരങ്ങൾ തൃശ്ശൂരിലെ വില്ലേജ് ഓഫീസിൽ നിന്ന് എടുക്കാൻ സാധിക്കും.
ബാധ്യത സർട്ടിഫിക്കറ്റ് (Encumbrance Certificate – EC): വസ്തു ഏത് സബ് രജിസ്ട്രാർ പരിധിയിൽ വരുന്നു എന്നറിയാമെങ്കിൽ, ഉടമസ്ഥരുടെ പേര് വെച്ച് ഒരു ബാധ്യത സർട്ടിഫിക്കറ്റിന് അപേക്ഷിക്കുക. അതിൽ വസ്തുവിൻ്റെ വിവരങ്ങൾ ഉണ്ടാകും.
നിയമപരമായി ചെയ്യാവുന്ന രീതി:
സ്വത്ത് വിവരങ്ങൾ ശേഖരിക്കുക: ആദ്യം കൃത്യമായ വസ്തു വിവരങ്ങൾ (സർവ്വേ നമ്പർ ഉൾപ്പെടെ) സംഘടിപ്പിക്കുക.
ഒഴിമുറി ആധാരം തയ്യാറാക്കുക: വസ്തു വിവരങ്ങൾ ഉൾപ്പെടുത്തി, നിങ്ങൾക്ക് അവകാശമുള്ള ഓഹരി, അമ്മയ്ക്കും സഹോദരി സഹോദരങ്ങൾക്കുമായി (അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് മാത്രമായി) ഒഴിഞ്ഞു നൽകുന്നു എന്ന രീതിയിൽ ആധാരം തയ്യാറാക്കുക.
രജിസ്റ്റർ ചെയ്യുക: നിങ്ങൾ മുംബൈയിൽ ആണെങ്കിൽ, തൃശ്ശൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ സൗകര്യാർത്ഥം, ഇന്ത്യയിൽ രജിസ്ട്രേഷൻ നിയമം നിലവിലുള്ള എവിടെ നിന്നും ഈ ആധാരം രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തശേഷം തൃശ്ശൂരിലെ രജിസ്ട്രാർ ഓഫീസിലേക്ക് അയച്ച് കൊടുക്കുകയാണ് ചെയ്യുക.
ശ്രദ്ധിക്കുക: മരിച്ച അച്ഛൻ്റെ സ്വത്തിൽ നിങ്ങൾക്കുള്ള അവകാശം ഒഴിഞ്ഞു കൊടുക്കുന്നതാണ് ഈ ആധാരം. അമ്മയുടെ പേരിൽ നിലവിലുള്ള സ്വത്തിൽ അമ്മ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾക്ക് നിയമപരമായി അവകാശം ലഭിക്കുന്നില്ല. എന്നാൽ അമ്മയുടെ പേരിലുള്ള സ്വത്തിൽ അമ്മയ്ക്ക് ശേഷം കിട്ടാനുള്ള അവകാശം ഒഴിവാക്കുന്നു എന്ന രീതിയിൽ ആധാരം തയ്യാറാക്കാവുന്നതാണ്. പാരമ്പര്യമായി കിട്ടിയതോ കിട്ടാനുള്ളതോ ആയ സ്വത്ത് എന്ന രീതിയിൽ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതാണ് ഏറ്റവും ഉചിതം.
ഉപദേശം: ഒരു അഭിഭാഷകൻ്റെയോ അല്ലെങ്കിൽ ലൈസൻസുള്ള ആധാരമെഴുത്തുകാരൻ്റെയോ സഹായത്തോടെ മാത്രം ഒഴിമുറി ആധാരം തയ്യാറാക്കുക. കാരണം, ചെറിയ പിഴവുകൾ പോലും ഭാവിയിൽ വലിയ തർക്കങ്ങൾക്ക് കാരണമാകും.