എന്താണ് ഒഴിമുറി ആധാരം? എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?

ഒഴിമുറി ആധാരം
വസ്തുവിന്മേലുള്ള ഒരു പണയം/മറ്റേതെങ്കിലും ബാധ്യതകൾ രജിസ്റ്റർ ഓഫീസിൽ രേഖപ്പെടുത്തി കഴിഞ്ഞാൽ അത് കുടിക്കടത്തിൽ(Encumbrance) ഒരു ആധാരം നമ്പർ സഹിതം അടയാളപ്പെടുതുന്നതാണ്. കടത്തിന്റെ സ്വഭാവം, ഇത് ആര് എഴുതി നൽകി, ആർക്ക് എഴുതി നൽകി എന്നും കുടിക്കടരേഖയിൽ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ ഒരു കടം തീരുമ്പോൾ, കടം കൊടുത്തയാൾ പ്രസ്തുത കടം തീർന്നു എന്ന് ബോധ്യപ്പെട്ടു ആ വസ്തു തിരിച്ച് ഉടമസ്ഥന് എഴുതി നല്കുന്നതാണ് ഒഴിമുറി ആധാരം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്.

എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?
ഒന്നിൽ കൂടുതൽ അവകാശികൾ ഉള്ള വസ്തുവിൽ നിന്നും ഒരാളുടെ അവകാശം പ്രതിഫലം വാങ്ങി ഒഴിഞ്ഞു കൊടുക്കുന്നു ഒഴിഞ്ഞു പോകുന്ന ആളും ഒഴിഞ്ഞു കിട്ടുന്ന ആളും മേൽ പ്രകാരമുള്ള വസ്തുവിൽ അവകാശി ആയിരിക്കണം.


Note: All the contents in this site are personal & strictly for information purpose only.
നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക

Author: Anil

Doing LLB at Govt. Law College, Ernakulam

24 thoughts on “എന്താണ് ഒഴിമുറി ആധാരം? എന്താണ് അവകാശ/കൂട്ടവകാശ ഒഴിമുറി?”

  1. സർ
    എന്റെ അച്ഛന്റെ അമ്മക്കും അവരുടെ സഹോദരിക്കും കൂടി കൂട്ടായി 18 സെന്റ് സ്ഥലം ഉണ്ടായിരുന്നു അതിൽ പിന്നെ അച്ഛമ്മയുടെ സഹോദരി നാടുവിട്ടു പോവുകയും തിരിച്ചു വന്നു സ്ഥലം വിറ്റു പോവുകയും ചെയ്തു എന്നു പറയുന്നു. പക്ഷേ അതിൽ 1978 ൽ 61/4 സെന്റ് സ്ഥലം വിൽക്കുകയും ബാക്കി വരുന്ന സ്ഥലത്തിൽ 3 സെന്റ് സ്ഥലം എന്റെ അച്ഛനുള്ള ഓഹരി സ്ഥലമായി എഴുതിത്തരുകയും ചെയ്തു. മുമ്പ് വിറ്റു എന്ന് പറയുന്ന 61/4 സെന്റ് സ്ഥലത്തിന് ആധാരത്തിൽ എന്റെ വല്ലൃച്ചനും കൂടെ സാക്ഷികളും മാത്റമാണ് ഒപ്പിട്ടിരിക്കുന്നത് ആ ആധാരത്തിൽ 300 രൂപ കൊടുത്ത് ഓഹരി ഒഴിവാക്കി എന്നു പറയുന്നു. ഒഴിമുറി ആധാരമോ മറ്റു അനുബന്ധ രേഖകളോ ഒന്നും തന്നെ ഇല്ല.അച്ചൻ മരിച്ച ശേഷമാണ് ഞങ്ങളുടെ ഭാഗപത്റം
    ആധാരം എഴുതിയത് ആ സമയത്ത് ഞങ്ങൾ രണ്ടു മക്കളും മൈനർമാരാണ് 3 സെന്റ് സ്ഥലം കഴിച്ച് സ്ഥലം അവരുടെ പേരിലും വെച്ചു .അമ്മയുടെയും ഞങ്ങളുടെയും പേരിലാണ് ഇപ്പോൾ 3 സെന്റ് സ്ഥലം.വല്ലൃച്ചൻ മരിച്ചു , ആധാരം എഴുതിയിട്ട് 25 വർഷം കഴിഞ്ഞു. എനിക്ക് ഇനി എതിർപ്പുകൾ ഉണ്ടെങ്കിൽ കൂടുതൽ സ്ഥലം ചോദിച്ചു വാങ്ങാൻ അവകാശം ഉണ്ടോ ? ഈ സ്ഥലത്തിന് അവകാശികളായ അച്ചമ്മക്ക് 3 മക്കളാണ് നാടുവിട്ടു പോയ ഇവരുടെ സഹോദരിക്ക് മക്കളില്ല വിവാഹവും കഴിഞ്ഞിട്ടില്ല. സഹോദരൻമിരുണ്ട്.

    1. വിവരങ്ങൾ പൂർണ്ണമല്ല. സിവിൽ നടപടികളിൽ പരിചയമുള്ള ഒരു വക്കീലുമായി ബന്ധപ്പെടുക

  2. സർ എന്റെ അമ്മയുടെ പേരിൽ ഉണ്ടായിരുന്ന 17 സെന്റ് ഭൂമിയിൽ 11 സെന്റ് എന്റെ പെങ്ങൾക്ക് അവളുടെ വിവാഹ സമയത്തു എഴുതി കൊടുത്തു. ബാക്കി ഉണ്ടായിരുന്ന 6സെന്റ് ഭൂമി അമ്മയുടെ കലശേഷം
    എനിക്ക് എന്ന് വില്പത്രം എഴുതി വച്ചിരിക്കെ തന്നെ അമ്മ ആ ഭൂമിയും സഹോദരിയുടെ പേരിൽ എഴുതി കൊടുത്തു . എനിക്ക് ഇപ്പോൾ ഭൂമി ഒന്നും തന്നെ ഇല്ല . എന്താണ് ചെയ്യേണ്ടത്

    1. വില്പത്രം എഴുതി വച്ചിരിക്കെ തന്നെ അമ്മയ്ക്ക് സ്വന്തം ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കും. വിൽപത്രം എഴുതിയ ആൾക്ക് അത് റദ്ദാക്കാനും സാധിക്കും.

  3. ഒഴിമുറി ആധാരം ലഭിക്കുന്നതിന് ബാങ്കിൽ (സഹകരണ ബാങ്ക്) പ്രത്യക ചാർജ് ഉണ്ടോ

    1. രജിസ്റ്റർ ഓഫീസിൽ ഫീസ് അടക്കണം
      നിങ്ങളുടെ സഹകരണ ബാങ്ക്മായി ബന്ധപ്പെടുക. നിശ്ചിത ഫീസ് ഇല്ല എന്നാണ് അറിവ്

  4. സർ
    എന്റെ അപ്നിൽ നിന്ന് കുറച്ച് പണം ഞാൻ വാങ്ങിയിരുന്നു. അതിൽ പകുതിയോളം ഞാൻ കണക്ക് േനാക്കിയാൽ പണ്ട് കുടുംബത്തിന് ചിലവാക്കിയതാണ്. ഇപ്പോൾ അപ്പൻ പറയുന്നു ആ പണം നിന്റെ ഓഹരിയാണ് വീട് ചേട്ടനാണ്. പക്ഷേ അപ്പൻ പണം തന്നതിന് ഞാൻ ഒന്നും ഒപ്പിട്ട് നല്കിയിട്ടില്ല. ശരിക്ക് വീടിന് എനിക്കും തുല്യ അവകാശമില്ലേ

  5. ഒഴിമുറി ഉണ്ടെങ്കിൽ അത് വിറ്റ ആളിന് ബാധ്യത എങ്ങനെ?

  6. സാർ

    എന്റേ വാപ്പ മരിച്ചു

    വാപ്പാടേ പേരിൽ ഉള്ള സ്ഥലവും വീടും ഇപ്പോ അവഘാശികൾ ആയി ഉമ്മ,മകൻ,മകൾ, വാപ്പാടേ ഉമ്മാടെ ആണ്.

    വാപ്പാടേ ഉമ്മാടെ ആ അവഘാഷം കിട്ടാൻ അന്തുച്ചേയണം

  7. മരിച്ചുപോയ എന്‍റെ പിതാവ് വില്‍പ്പത്രം എഴുതിയിട്ടില്ല. അമ്മയും ഞാനും സഹോദരങ്ങളുമാണ് അനന്തരാവകാശികള്‍. പിതാവിന്‍റെ പേരിലുള്ള ഭൂമി എനിക്ക് നല്‍കാന്‍ മറ്റ് അനന്തരാവകാശികള്‍ക്ക് സമ്മതമാണ്. ഭൂമി എന്‍റെ പേരിലാക്കാനുള്ള നടപടികള്‍ എന്തൊക്കെയാണ് ?.

    1. അനന്തരാവകാശികള്‍ എല്ലാവരും ചേർന്ന് താങ്കൾക്ക് എഴുതി തന്നു രജിസ്റ്റർ ചെയ്യുക. നടപടി ക്രമങ്ങൾ രെജിസ്ട്രേഷൻ വകുപ്പിന്റെ വെബ് സൈറ്റിൽ ഉണ്ടാകും. അല്ലേൽ ആധാരം എഴുതുന്ന ആളുമായി ബന്ധപ്പെടുക

  8. ഒരു ലോൺ അവസാനിപ്പിച്ചാൽ ഒഴിമുറി കൊടുകണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തം അല്ലേ.അതെയോ നമ്മൾ അവരുടെ പുറകെ നടന്നു വാങ്ങി എടുകണ്ടത് അന്നോ.എത്ര ദിവസം എടുക്കും ഒഴിമുറി തയാറാക്കി ലഭിക്കുവാൻ

    1. ബാങ്കിൻ്റെ ഉത്തരവാദിത്തം ആണ്, അതിനുവേണ്ടുന്ന അപേക്ഷ കൊടുക്കുക. ബാക്കി കാര്യങ്ങൾ അവർ ചെയ്തുതരും. കൃത്യമായി എത്ര ദിവസം എടുക്കും എന്ന് പറയുക സാധ്യമല്ല – ഓരോ ബാങ്കിലെയും നടപടിക്രമങ്ങൾ വ്യത്യസ്ത സമയം എടുക്കും

  9. എഗ്രിമെന്റ് എഴുതിയ ആധാരം എഴുത്തുകാരൻ ഇപ്പോൾ ഇല്ല. അതിനാൽ ഒഴിമുറി ആധാരം വേറെ ഒരാളെ കൊണ്ട് എഴുതിക്കാൻ സാധിക്കില്ലേ.. ഒഴിമുറി ആധാരം എഴുതുന്നത് പ്രയാസം ഉള്ള കാര്യം ആണോ..?

    1. ഒഴിമുറി ആധാരം എഴുതുന്നത് പ്രയാസം ഉള്ള കാര്യം അല്ല. നിങ്ങൾക്കോ മറ്റൊരു ആധാരം എഴുത്തുകാരനോ സാധിക്കും

  10. ഞാൻ സഹകരണ ബാങ്കിൽ ഒരു ലക്ഷം രൂപയുടെ സ്ഥലം ഈടു വെച്ചിട്ടുണ്ട് അത് തിരികെ എഴുതി എടുക്കുവാൻ എത്ര രൂപ ചിലവ് വരും

  11. അച്ഛന് അച്ഛമ്മ വസ്തുക്കൾ എല്ലാ അധികാരത്തോടെ നൽകി
    അച്ഛൻ മരണപെട്ടു ഇനി അച്ഛമ്മക്ക് അവകാശം ഉണ്ടോ….
    ഉണ്ടെങ്കിൽ അച്ഛമ്മയുടെ മരണശേഷം ആ അവകാശം അമ്മയ്ക്കും എനിക്കും മാത്രമാണോ അതോ അച്ഛമ്മയുടെ ബാക്കി മക്കൾക്കും ഉണ്ടാകുമോ…..

  12. Sir ente ammaku njaan oru makal mathrame ullu achan 15 varsham munp upekshichu poyathaanu ,eppo ammak cancer aanu bodhamillathe kidakkukayaanu ,ethu vare Amma vasthu kaala sheshamo eshttadhanamo ezhuthi vechittilla eppol enthekkilum cheyaan pattumo,enik vere onnum ella aake ulla sthalam ethu mathramaanu marupadi tharumallo🙏🙏🙏🙏🙏

  13. അമ്മയുടെ പേരിലുള്ളആധാരം ബാങ്കിൽ പണയം ആയിരുന്നു ഇപ്പോൾ എടുത്തു അമ്മ മരിച്ചു ആധാരം തിരിച്ചു കിട്ടാൻ മക്കൾ എല്ലാവരും(7) വരണമെന്ന് പറയുന്നു എന്ത് ചെയ്യണം

    1. അവകാശികൾ എല്ലാവരും വേണ്ടിവരും. അല്ലെങ്കിൽ ബാങ്കിൽ സ്വീകാര്യമായ എല്ലാ അവകാശികളുടെയും സമ്മതപത്രം. മാനേജരുമായി സംസാരിച്ചു പരിഹരിക്കുക!

  14. കൂട്ടവകാശ ഒഴിമുറി ആധാരത്തെ കുറിച് ചില കാര്യങ്ങൾ കൂടതൽ അറിയാൻ ആഗ്രഹിക്കുന്നു ദയവായി വാട്സ്ആപ് നമ്പർ തരുമോ 🙏 ബുദ്ധിമുട്ടിക്കില്ല

  15. സർ, എന്റെ അച്ചനും അമ്മയും ഒരുമിച്ചെഴുതിയ വിൽപ്പത്രത്തിൽ അച്ചന്റെ പേരിലുള്ള വീട്എനിക്കാണ് എഴുതിയത്. അച്ചൻ മരിച്ചു പോയി. ആ വീട്ടിൽ അമ്മയ്ക്ക് അവകാശം ഉണ്ടോ? വിൽപ്പത്രത്തിൽ ഇതിനെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.

  16. സാർ,
    10 ൽ അധികം വീടുകൾ ഒരു ആധാരത്തിലുള്ളപ്പോൾ,ഒരു വീടിന് separate ആധാരം കിട്ടാൻ എന്തുചെയ്യണം?

Leave a Reply

Your email address will not be published. Required fields are marked *