എന്താണ് മുക്ത്യാർ (Power of Attorney)

ഒരാൾ, തനിക്കു വേണ്ടി കാര്യങ്ങൾ ചെയ്യാൻ മറ്റൊരാളെ ചുമതലപ്പെടുത്തി എഴുതി കൊടുക്കുന്ന ആധീകരിക സമ്മത പത്രം ആണ് മുക്ത്യാർ. പൊതുവായ എല്ലാ കാര്യങ്ങളും ചെയ്യാൻ ചുമതലപ്പെടുത്തുന്നതിനെ സാധാരണ മുക്ത്യാർ(General Power of Attorney) എന്നു പറയുന്നു. ചില പ്രത്യേക കാര്യങ്ങൾ മാത്രം ചുമതലപ്പെടുത്തി മുക്ത്യാർ എഴുതാം. വസ്തു സംബന്ധമായ ഏതൊരു മുക്ത്യറും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുഈ അടുത്ത് ഒരു സുപ്രിം കോടതി വിധിയോടെ ( Rajni Tandon vs Dulal Ranjan Ghosh Dastidar & Anr)  ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഡോക്യുമെന്റ് എക്സിക്യൂട്ട് ചെയ്യുന്നയാളും രജിസ്റ്റർ ചെയ്യുന്ന ആളും ഒരാൾ തന്നെ ആണെങ്കിൽ, രെജിസ്ട്രേഷൻ നിർബന്ധം ഇല്ല.  രജിസ്റ്റർ ചെയ്യുന്നതിന്  സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടതാണ്. കേരളത്തിലെ ഏതു റജിസ്ട്രാർ ഓഫിസിലും മുക്ത്യാർ രജിസ്ട്രർ ചെയ്യാം.അവശ്യമെങ്കിൽ റദ്ദാക്കുകയും ആവാം.

സാധാരണ / പൊതുവായ മുക്ത്യാർ (General Power of Attorney) മുഖേന നടത്തിയ ഒരു കൈമാറ്റത്തിലൂടെ, വസ്തു വാങ്ങിയ വ്യക്തിക്ക് ജന്മാവകാശം സിദ്ധിക്കില്ല എന്നൊരു വിധി സുപ്രീം കോടതി ഒക്ടോബർ 2011 ൽ നടത്തിയിട്ടുണ്ട് (Suraj Lamp and Pvt. Ltd. v/s State of Haryana and another). ഈ വിധിയിൽ General Power of Attorney എന്നത് വസ്തു കൈമാറ്റത്തിനുള്ള ഒരു അംഗീകൃത രീതിയല്ല എന്നും കോടതി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു മുക്ത്യാർ അവകാശം സിദ്ധിച്ച വ്യക്തികൾ നടത്തിയ ഭൂമി കൈമാറ്റ ആധാരങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.

ഭാരതത്തിന് വെളിയിലുള്ള വ്യക്തിക്കു വേണ്ടിയാണ് മുക്ത്യാർ ഒപ്പിടുന്നതെങ്കിൽ ആ രാജ്യത്തിന്റെ എംബസി മുക്ത്യാർ സാക്ഷ്യപ്പെടുത്തിയ ആൾ വേണം ആധാരത്തിന്റെ ഒപ്പം എഴുതി കൊടുക്കുവാൻ.


Note: All the contents in this site are personal & strictly for information purpose only.
നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക

Author: Anil

Doing LLB at Govt. Law College, Ernakulam

3 thoughts on “എന്താണ് മുക്ത്യാർ (Power of Attorney)”

  1. സർ, എന്റെ അച്ഛൻ ഗൾഫിൽ ആയിരിക്കുന്ന സമയത്ത് അച്ഛന്റെ വിഹിതം അമ്മയുടെ പേരിൽ ആണ് മുക്തിയാർ ചെയ്തത്, ശേഷം അച്ഛൻ അവിടെ വെച്ചു തന്നെ മരണമടഞ്ഞു, ഇപ്പോളും അത് അമ്മയുടെ പേരിൽ ഉള്ള മുക്തിയാർ ആണ്, ഈ അടുത്ത എന്റെ അച്ഛന്റെ അമ്മയുടെ (മരണപ്പെട്ടു ) പേരിൽ ഉണ്ടായിരുന്ന 4 സെന്റ് സ്ഥലം വിറ്റു വീതിക്കാൻ അച്ഛന്റെ സഹോദരന്മാർ തീരുമാനിച്ചു,( അവര് വിൽക്കുന്ന സ്ഥലവും അമ്മയുടെ പേരിലുള്ള സ്ഥലവും 2ഉം 2 അറ്റത്താണ് ) ഇപ്പോൾ അച്ഛന്റ്റെ സഹോദരൻമാർ ഈ മുക്തിയാർ ആവശ്യപ്ലെടുന്നുണ്ട് , ഇത് കീഴധാരം ആണ് ഇത് ഇല്ലാതെ രജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്നൊക്കെയാണ് പറയുന്നത്, (ആധാരത്തിന്റെ മുമ്പിൽ ഭാഗധാരം എന്നാണ് എഴുതിയിരിക്കുന്നത് )
    ഇത് കൊടുക്കുന്നതിൽ ഫോട്ടോസ്റ്റാറ്റ് ആയാൽ പോലും പ്രശ്നം ഉണ്ടോ.? ഇതിനു മുന്പും അദ്ദേഹം ഈ ആധാരം ലോൺ എടുക്കാൻ ചോദിക്കുകയുണ്ടായി, അന്ന് കൊടുത്തില്ല.

  2. സർവ്വ മുക്ത്യാർ സിദ്ധിച്ച ഒരു വ്യക്തി, മുക്ത്യാർ എഴുതിക്കൊടുത്ത ശരിയായ ഉടമയുടെ വസ്തു വിലയാ ധാരാരം എഴുതിക്കൊടുത്താൽ അതിന് നിയമസാധുതയുണ്ടോ ?

  3. എന്റെ അച്ഛൻ ബോധമില്ലാതെ കോമേ സ്റ്റേജിൽ കിടക്കുന്നയാളാണ് അഛന്റെ കുടുബസ്വത്ത് ഭാഗം വെയ്ക്കാൻ എന്റെ പേരിൽ മുക്ത്യാർ തയ്യാറുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണ്‌ ?

Leave a Reply to Akshay Cancel reply

Your email address will not be published. Required fields are marked *