എന്താണ് പട്ടയം?

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പതിച്ചു നൽകുമ്പോൾ നൽകുന്ന ഉടമസ്ഥാവകാശ രേഖയാണ് പട്ടയം. സാധാരണയായി സ്വന്തമായി ഭൂമി ഇല്ലാത്തവർക്കോ, അല്ലെങ്കിൽ വർഷങ്ങളായി സ്ഥലം കൈവശം വെച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്കോ ആണ് പട്ടയവിതരണം അതായതു ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നത്.

സാധാരണഗതിയിൽ ലാൻഡ് റവന്യൂ വകുപ്പിന്റെ, ലാൻഡ് ട്രിബ്യൂണൽ വഴിയാണ് പട്ടയം നൽകപ്പെടുന്നത്. ഒരു സ്ഥലം കൈമാറ്റം ചെയ്യുന്നതിന് ഉടമസ്ഥാവകാശം തെളിയിക്കാൻ പട്ടയം ആവശ്യമാണ്. പട്ടയ രജിസ്റ്ററിൽ (തണ്ടപ്പേര് രജിസ്റ്റർ) രേഖപ്പെടുത്തിയ പേരിനെയാണ്‌ തണ്ടപ്പേര് എന്നുപറയുന്നത്.

V. S അച്ചുദാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ മുന്നാറിൽ പ്രസിദ്ധമായ രവീന്ദ്രൻ പട്ടയം?

മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്‌ടറുടെ ഉത്തരവ്, സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ.സുരേഷ്കുമാർ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു.


Note: All the contents in this site are personal & strictly for information purpose only.
നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക

Author: Anil

Doing LLB at Govt. Law College, Ernakulam

2 thoughts on “എന്താണ് പട്ടയം?”

  1. പട്ടയം കിട്ടിയ 4 cent ഭൂമി ഞാൻ വിലകൊടുത്തു വാങ്ങുകയും ഒറിജിനൽ പട്ടയം നഷ്ടപെട്ടതിനാൽ സെർട്ടിഫൈഡ് പകർപ്പ് വാങ്ങി ആണ് ആധാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു ഭൂമി SBI ബാങ്കിൽ പണയം വെച്ച് ലോൺ വാങ്ങാൻ നോക്കിയ സമയം ഒറിജിനൽ പട്ടയം ഇല്ലന്ന് പറഞ്ഞു ബാങ്ക്‌ തടസ്ഥം ഉന്നയിക്കുന്നു

    1. ലോൺ കൊടുക്കുന്ന നിബന്ധനകൾ ഓരോ ബാങ്കിലും വ്യത്യസ്തമാകാം!
      ഒറിജിനൽ പട്ടയം നഷ്ടപ്പെട്ടു എന്ന് രണ്ടു പേപ്പറിൽ (ഇംഗ്ലീഷ് , മലയാളം ) പരസ്യം, indemnity bond, affidavit കൊടുക്കേണ്ടി വരും.
      ബാങ്കിന്റെ വക്കിലുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾ ലഭിക്കും

Leave a Reply to Anil Cancel reply

Your email address will not be published. Required fields are marked *