ഒരു വസ്തുവിന് ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ, ഇങ്ങനെയുള്ള കൂട്ടവകാശ വസ്തുക്കൾ ഭാഗിച്ച് എടുക്കുന്നത് സംബന്ധിച്ച ആധാരം. ഒരു വസ്തു/മുതൽ കൂട്ടൂടമസ്ഥന്മാർ തമ്മിൽ ഭാഗിക്കുകയോ, അതിന് സമ്മതിക്കുകയോ ചെയ്തു കൊണ്ട് തയ്യാറാക്കുന്ന ആധാരം. ഒന്നിൽ കൂടുതൽ പേർ വസ്തു ഭാഗിച്ചെടുക്കണം എന്നതാണ് ആവശ്യമെങ്കിൽ ഭാഗപത്രം തയ്യാറാക്കണം. ആവശ്യമെങ്കിൽ മറ്റുള്ളവർക്ക് പണം വാങ്ങി അവകാശം ഒഴിയാം. വസ്തു ഭാഗം ചെയ്യുമ്പോൾ പ്രധാനിയായ ഒരാൾക്ക് മുഖ്യ ആധാരം കൈവശത്തിൽ കിട്ടേണ്ടതാണ്. മറ്റുള്ളവർക്കായി തയ്യാറാക്കുന്ന ഓരോ ഡ്യൂപ്ലിക്കേറ്റ് ഭാഗപത്രതിനും നിശ്ചിത തുകയുടെ മുദ്രപത്രം ആവശ്യമാണ്. അല്ലെങ്കിൽ പിന്നീടു പണയപ്പെടുതുന്നതിനും മറ്റും പ്രയാസങ്ങൾ നേരിടും. ഇങ്ങനെ ചെയ്യുന്നതിനു സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ നിരക്ക് തീരുമാനിക്കുന്നത് ഭാഗപത്രം ആരൊക്കെ ചേർന്ന് നടത്തുന്നു എന്ന് നോക്കിയാണ്. കുടുംബങ്ങൾ തമ്മിലുള്ളവയും, അല്ലാത്തവയും എന്നിങ്ങനെ രണ്ടു രീതിയിലാണ് സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടിയും റജി. ഫീയും നിശ്ചയിച്ചിരിക്കുന്നത്. (കുടുംബം എന്നാൽ ഭാര്യ, ഭര്ത്താുവ്,മക്കൾ, മരണപെട്ട മക്കളുടെ അവകാശികൾ മാത്രമാണ്)
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക
സർ, 1979ൽ പ്രധാന ആധാരത്തിൽ നിന്നും ഒരാളുടെ പേരിൽ എഴുതിക്കൊടുത്ത ആധാരത്തിൽ 4പേർക്ക് 300രൂപ കൊടുത്ത് അതിന്റെ തെളിവ് മേടിച്ചുകൊള്ളണം എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പണം കൊടുത്തിരുന്നെങ്കിലും കൈപ്പറ്റിയ രേഖ മേടിച്ചിരുന്നില്ല. ഇപ്പോൾ ടി വസ്തു മേടിക്കുന്ന ആൾക്ക് nationlised ബാങ്കിൽ loan എടുക്കുന്നതിനു കഴിയാതെ വന്നതിനാൽ ക്രയവിക്രയം സാധിക്കാതെ വന്നിരിക്കുന്നു. ആയതിൽനാൽ മേൽപ്പറഞ്ഞ ആളുകളുടെ ബാധ്യത ഒഴിവാക്കി എടുക്കാൻ എന്താണ് മാർഗം?.
ഒഴിമുറി എഴുതി വാങ്ങേണ്ടി വരും. ഇത് ഒഴിമുറി ആധാരം എന്നറിയപ്പെടുന്നു. ശേഷം രജിസ്റ്റർ ചെയ്യുക. ബാങ്കിന്റെ വക്കീൽ ഇത് പറഞ്ഞുകാണുമല്ലോ?
എന്താണ് വിഭാഗസല?
thankalkku ozhimury vangeetu loan edukkan patyoo
നമസ്കാരം Sir,
അമ്മയുടെ കൈവശം ഉണ്ടായിരുന്ന കുടുബ സ്വത്ത് , അമ്മ മരണമടഞ്ഞപ്പോൾ മകനായ എന്റെ പേരിലേയ്ക മാറ്റാൻ എന്താണ് ചെയ്യേണ്ടത്
അങ്ങിനെ ചെയ്യേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കിൽ അത് ചെയ്യാൻ എന്തെല്ലാം രേഖകൾ ആവശ്യമുണ്ട്.
അവകാശികൾ എല്ലാവരും ഭാഗപത്രം തയ്യാറാക്കി രജിസ്റ്റർ ചെയ്യുക
കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ താമസിയാതെ ചെയ്യുന്നതാണ് നല്ലതു.
എന്താണ് മുക്ത്യാർ?
എന്താണ് മുക്ത്യാർ എന്ന് ഇവിടെ വായിക്കുക. സംശയമുണ്ടെങ്കിൽ ചോദിക്കുക
എന്താണ് മുക്ത്യാർ
സർ
എന്റെ ഫാദർ deaf dump ആണ് എന്റെ ഫാദർ മദർ 20008 മരണപ്പെട്ടു പോയി മദർ പേരിൽ 15 സെന്റ് വസ്‌തു ഉണ്ടായിരുന്നു എന്റെ ഫാദറിനെ പറഞ്ഞു പറ്റിച്ചു 2014 രജിസ്റ്റർ ചെയ്തു ഏറ്റവും ഇളയ സഹോദരൻ സ്വന്തം ആക്കി മാറ്റി deaf dump ആയ വ്യക്തി ആധാരം രജിസ്റ്റർ ചെയ്യുമ്പോ എന്ത് എങ്കിലും നിയമം പാലിക്കേണ്ടത് ഉണ്ടോ എങ്ങനെ ഈ ആധാരം ക്യാൻസൽ ചെയ്യാൻ പറ്റും
വസ്തു രെജിസ്ട്രേഷൻ സമയത്തു രജിസ്ട്രാർ ഭാഗപത്രം വായിച്ചു ബോധ്യപ്പെട്ടോ എന്ന് ചോദിച്ച ശേഷം ആണ് സാധാരണ രെജിസ്റ്റർ ചെയ്തു കൊടുക്കുന്നത്. പറഞ്ഞു പറ്റിച്ചു/വഞ്ചിച്ചു രജിസ്റ്റർ ചെയ്തു എന്ന് ആക്ഷേപം കോടതി വഴി തെളിയിച്ചാൽ നിങ്ങൾക്ക് ആധാരം ക്യാൻസൽ ചെയ്യാൻ സാധിച്ചേക്കും!
സർ,
എൻ്റെ അച്ഛൻ്റെ പേരിൽ 10 cent സ്ഥലവും ഏകദേശം450 sq feet ഉള്ള വീടും ഉണ്ട്. അച്ഛൻ്റെ പേരിലാണ് പട്ടയം . അച്ഛന് 3 സഹോദരങ്ങൾ ഉണ്ട്.2003ൽ അദ്ദേഹം മരണപ്പെട്ടു.ഇപ്പോൾ അമ്മയുടെ പേശിൽ കരമടയ്ക്കുന്നുണ്ട്. കൂടാതെ ഞാനടക്കം5 മക്കൾ ഉണ്ട്. സ്ഥലം എൻ്റെ പേരിലാക്കുമ്പോൾ അച്ഛൻ്റെ സഹോദരങ്ങൾക്ക് അവകാശം നൽകേണ്ടതുണ്ടോ?
അച്ഛൻ്റെ സ്ഥലത്തിന് സഹോദരങ്ങൾക്ക് അവകാശം ഉണ്ടാവില്ല. ഭാര്യയ്ക്കും മക്കൾക്കും ആണ് അവകാശം.
Sir
അച്ഛന്റെ പേരിലുള്ള ഒരു ഭാഗപത്രം എങ്ങനെ മകളുടെ പേരിൽ ആധാരം ആക്കാം.
സർ ,
എനിക്ക് അച്ചന്റെ ഓഹരി ഭാഗം കിട്ടിയതിൽ പടിഞ്ഞാറ് ഭാഗം ശരിയായും കിഴക്ക് ഭാഗം തെറ്റായ രീതിയിലും എഴുതി വെച്ചിരിക്കുന്നു . അത് തിരുത്തി കിട്ടാൻ മറ്റു അവകാശികളുടെ സമ്മതം ആവശ്യം ഉണ്ടോ ? 1ം താക്ക് കുറച്ചു ഭാഗം കയ്യേറി വീട് വെക്കുകയും എനിക്ക് വഴി നഷ്ടപ്പെട്ട അവസ്ഥയിലും ആണ് ഞാൻ പടിഞ്ഞാറ് ഭാഗത്തെ നീളവും വീതിയും കുറച്ചു കാണിച്ച് പുറത്തേക്ക് ആധാരം എഴുതി വെക്കാതെ കൊടുത്ത സ്ഥലം എന്റെ ഭാഗത്തേക്ക് എഴുതി വെച്ചിരിക്കുന്നു. എന്തെങ്കിലും വഴിയുണ്ടോ ആധാരം തിരുത്തി കിട്ടാൻ.?
ചോദ്യം പൂർണ്ണമല്ല.
ബൗണ്ടറി (അതിരുകൾ) മാർക്ക് ചെയ്തതിൽ വരുത്തിയ പിഴവാണോ? ഇതുപോലുള്ള തെറ്റുകൾ വരുത്തിയ ആധാരം തിരുത്തി കിട്ടുവാൻ മറ്റു അവകാശികളുടെ സമ്മതം വേണമെന്നില്ല.
ഒരു ഡിക്ലറേഷൻ suit കൊടുത്താൽ മതിയാവും!
ഒരു വക്കിലുമായി ബന്ധപ്പെടുക
അതെ . എഴുതിയ കണക്ക് ശരിയല്ല. പറഞ്ഞ അളവ് തെറ്റാണ് . അളവ് കൃത്യമാക്കി മാറ്റി എഴുതാൻ കഴിയുമോ. ?
Sir
5 മക്കൾക്ക് എഴുതി കൊടുത്ത ഭാഗപത്രം. അതിൽ രണ്ടു പേരുടെ പേരിലുള്ള വസ്തു ഞാൻ വാങ്ങി. ശേഷം ഭാഗപത്രത്തിന്റെ ഒറിജിനൽ എന്നോട് സൂക്ഷിക്കാൻ പ്രമാണം തയ്യാറിക്കിയ ആധാരം എഴുത്ത് ഓഫീസിലെ ആൾ പറഞ്ഞു. ഇപ്പോൾ ഭാഗപത്രത്തിലെ ശേഷിക്കുന്ന 3 പേരിൽ ഒരാളുടെ മകന് എന്റെ കയ്യിലുള്ള ഒറിജിനൽ വേണമെന്ന് പറയുന്നു. ലോൺ സംബന്ധമായ ആവശ്യത്തിനാണ്. ഞാൻ ഇപ്പോൾ ഇത് കൊടുത്താൽ (ഒറിജിനൽ ഭാഗപത്രം) നാളെ അവർ എടുക്കുന്ന ലോണിന് എന്തെങ്കിലും പ്രശനം വന്നാൽ അതെന്റെ വസ്തുവിനെ ബാധിക്കുമോ? ശരിക്കും ഈ ഭാഗപത്രത്തിന്റെ ഒറിജിനൽ സൂക്ഷിക്കേണ്ട ആൾ ഞാൻ തന്നെയാണോ? അതോ ഞാൻ അവർക്ക് ഇത് തിരിച്ചു കൊടുക്കേണ്ടതാണോ??
അവർ എടുക്കുന്ന ലോണിന് എന്തെങ്കിലും പ്രശനം വന്നാൽ അതെന്റെ വസ്തുവിനെ ബാധിക്കുമോ?
[ ഇല്ല ]
എന്റെ കയ്യിലുള്ള ഒറിജിനൽ വേണമെന്ന് പറയുന്നു.
[ നോട്ടറി attest ചെയ്‌ത കോപ്പി മതിയാകും. വേണമെങ്കിൽ ബാങ്ക് വെരിഫിക്കേഷൻ സമയത് ഒറിജിനൽ കാണിച്ചു തിരിച്ചു വാങ്ങാം]
ഒറിജിനൽ ഭാഗപത്രത്തിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് നോട്ടറി attest ചെയ്തു ബാക്കി ഉള്ളവർ സൂക്ഷിക്കുക
അച്ഛന്റെ പേരിലുള്ള 15 സെന്റ് എന്റെ പേരിൽ ആക്കുന്നതിന് എന്തെല്ലാം formalities വേണം !!
അച്ഛൻ ജീവിച്ചിരിക്കുന്നു? മറ്റു അവകാശികൾ ആരൊക്കെ? ബാധ്യത എങ്ങനെ? അങ്ങനെ കുറച്ചധികം കാര്യങ്ങൾ അറിയാതെ നടപടിക്രമങ്ങൾ പറയാൻ സാധിക്കില്ല
1970 ഇൽ കിട്ടിയ പട്ടയം നഷ്ടപ്പെട്ടു.
ഭാഗാധാരം കഴിഞ്ഞു. എൻ്റെ കൈ യില് ഒരു പഴയ കോപ്പി മാത്രം ഉണ്ട്. പട്ടയം ഡ്യൂപ്ലിക്കേറ്റ് കിട്ടുമോ? എന്താണ് ചെയ്യേണ്ടത്?
1955 ൽ രജിസ്ട്രർ ചെയ്ത ഭാഗ ആധാരത്തിൽ എൻ്റെ അമ്മയക്കുള്ള അവകാശം എങ്ങനെ ഞങ്ങൾക്ക് മാറ്റാനാവും.ഞങ്ങൾ 7 മക്കളാണ്. ഭാ ഗാധാരം തറവാട്ടിൽ സൂക്ഷിച്ചിരിക്കുന്നു. അമ്മയുടെ അവകാശം പ്രത്യേകം ആധാരമാക്കി മാറ്റാനാവുമോ .ഞങ്ങൾക്ക് സ്ഥലം വിൽക്കണം എന്നാണ് ചെയ്യേണ്ടത് ?
Dear Sir
അച്ഛൻ മരിച്ചിട്ടു 15 വർഷം കഴിഞ്ഞു അച്ഛന്റെ പേരിൽ 9.6 cent ഉം അച്ഛന്റെ അമ്മയുടെ കാലശേഷം (അച്ഛമ്മ late) അച്ഛമ്മയുടെ പേരിലുള്ള 9.6 cent അച്ഛന്റെ place ൽ ലയിക്കുമെന്നും ഭാഗപാത്രം എഴുതിയിട്ടുണ്ട് നിലവിൽ അവകാശികളായിട്ട് അമ്മ,മകൻ, മകൾ (വിവാഹം കഴിഞ്ഞു ) total പ്രോപ്പർട്ടി നീളത്തിൽ തെക്കു പടിഞ്ഞാറയിട്ടാണ് 36 ഫീറ്റ് വീതിയാനുള്ളത് ബാക്കിലേക്ക് കാർ പോകാനുള്ള വഴി വിട്ടു ഭാഗം ചെയ്യുമ്പോൾ തെക്കുഭാഗത്തായി പഴയ ഒരു വീടുമുണ്ട് വീടിരിക്കുന്ന ഭാഗം അടങ്ങുന്ന ഏരിയ എന്റെ (makan) പേരിലാക്കി ആധാരം ചെയ്യാൻ എന്താണ് മാർഗം 🙏
സർ ,
എന്റെ അമ്മയുടെ പേരിലുള്ള സ്ഥലം അമ്മാവന്മാരുമായി ഭാഗപത്രം ചെയ്തപ്പോൾ എനിക്കും ചേച്ചിക്കും ഞങ്ങളുടെ മരിച്ച് പോയ സഹോദരിയുടെ രണ്ട് മക്കൾക്കും കൂടി 17 സെന്റ് കിട്ടിയിരുന്നു ഇതിൽ ചേ ച്ചിയുടെ അവകാശം ഞാൻ വാങ്ങുകയും ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഞാനും മരിച്ച സഹോദരിയുടെ മക്കളും തമ്മിൽ ഭാഗപത്രം ചെയ്യണമെന്നുണ്ട്. എങ്ങിനെ ചെയ്യാം സ്റ്റാമ്പ് ഡ്യൂട്ടി 6 ശതമാനം വേണമെന്ന് ഒരു എഴുത്തുകാരൻ പറയുന്നു ശരിയാണോ . പാർട്ടീഷൻ ഡീഡ്ന് 1000 രൂപയുടെ സ്റ്റാമ്പ് പോരേ
ജിവിച്ചിരിപ്പുള്ള ഒരു ഉപ്പന്റ സ്ഥലം 4 മക്കൾ് ക്ക് വീതിച്ച് ക്കൊടുക്കുകയാണെങ്കിൽ ഏ ത് ആധാരമായിട്ടാണ് എഴുതേണ്ടത്?
അച്ഛനും അമ്മയും ചേർന്ന് അവരുടെ രണ്ടു പേരുടെയും പേരിൽ ഉള്ള എല്ലാ വസ്തുക്കളും ഒറ്റ വിൽപത്രം ആക്കി. വിൽപത്രം പ്രകാരം അവരിൽ ഒരാളുടെ മരണശേഷം മറ്റേയാൾക്കു മുഴുവൻ അവകാശവും , രണ്ടു പേരുടെടെയും മരണ ശേഷം വിൽപത്രം പറഞ്ഞിരിക്കുന്ന പോലെ മക്കൾക്കും ആണ് അവകാശം . ഇതിൽ അച്ഛൻ മരിയ്ക്കുകയും ചെയ്തു . വില്പത്ര പ്രകാരം അച്ഛന്റെ പേരിലുള്ള ഒരു സ്ഥലത്തിന്റെ അവകാശിയായ മകന് ( അമ്മയുടെ മരണശേഷം എന്നാണ് വിൽപത്രത്തിൽ ഉള്ളത് ) പ്രസ്തുത സ്ഥലം സ്വന്തം പേരിലേക്ക് (ഒരു ഹോം ലോണിന് വേണ്ടി ) മാറ്റുന്നതിന് വേണ്ടിയുള്ള മാര്ഗ്ഗങ്ങള് പറഞ്ഞുതരുമോ
സർ
അച്ഛൻ മരണപ്പെട്ടു
അച്ഛന്റെ പേരിലുള്ള പ്രോപ്പർട്ടി അമ്മയുടെ പേരിലോട്ടു മാറ്റുവാൻ എന്തൊക്കെ procedure ഉണ്ട്. പറഞ്ഞു തരാമോ?
സർ പാർട്ടീഷൻ കഴിഞ്ഞു.. വീടും അത് നിൽക്കുന്ന സ്ഥലവും (10 സെന്റ് സ്ഥലം)ഞങ്ങൾക്ക് ഉള്ളതാണ്…. സിസ്റ്റർ ക്ക് വേറെ എഴുതി കൊടുത്തു…ഞങ്ങൾക്ക് കാലശേഷം എന്നാണ് പറയുന്നത് അങ്ങനെ എഴുതിയാൽ കുഴപ്പം ഉണ്ടാവുമോ.. സ്ഥലം പേരിൽ എഴുതി വാങ്ങാവോ.. അങ്ങനെ ചെയ്താൽ വീടും ആ എഴുതുന്നതിൽ പെടില്ലേ.. പേരെന്റ്സ് ഞങ്ങളുടെ കൂടെയാണ്..
ഭാഗപത്രത്തിൽ തിരുത്തൽ പറ്റുമോ?
Rectification Deed തയ്യാറാക്കി, എല്ലാ പങ്കാളികളും ഒപ്പിടണം.
ഇത് ആദ്യ ഭാഗപത്രം രജിസ്റ്റർ ചെയ്ത Sub-Registrar ഓഫീസിൽ തന്നെ രജിസ്റ്റർ ചെയ്യണം.
Original deed-നോട് link ചെയ്‌താകും രജിസ്റ്റർ ചെയ്യുക.
എല്ലാ സഹപങ്കാളികളും ഒപ്പിടാൻ തയ്യാറാകുന്നില്ലെങ്കിൽ, കോടതിയിൽ പോകേണ്ടിവരും.