മുനമ്പം വഖഫ് പ്രശ്നം! എന്താണ് വഖഫ്? എന്താണ് വഖഫ് നിയമം? വഖഫ് ബോർഡ്? വഖഫ് ട്രൈബ്യൂണലുകൾ?

മതപരമോ മറ്റു സാമൂഹീക പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാൻ വേണ്ടി ഉടമ ചെയ്യുന്ന സ്വത്തു ദാനം ആണ് വഖഫ്. സ്വത്തു വഖഫ് ചെയ്യുന്നതോടെ അത് ദൈവത്തിന്റെ സ്വത്താകുന്നു എന്നാണ് വിശ്വാസം. ഇങ്ങനെ ധാനം ചെയ്യപ്പെടുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ രൂപം കൊടുത്ത നിയമം ആണ് വഖഫ് നിയമം (THE WAQF ACT). വഖഫ് നിയമം പ്രകാരം സ്വത്തു കൈകാര്യം ചെയ്യാൻ രൂപം കൊടുത്ത സമിതിയാണ് വഖഫ് ബോർഡ് (Waqf Board). കോടതികൾക്ക് പകരമായി, വഖഫ് നിയമം പ്രകാരം രൂപം കൊണ്ട തർക്കപരിഹാര സംവിധാനമാണ് വഖഫ്  ട്രൈബ്യൂണലുകൾ ( Waqf tribunal). വഖഫ് ബോർഡ് / ട്രിബുണൽ മതാടിസ്ഥാനത്തിൽ രൂപം കൊടുത്ത സമിതിയാണ്.

ഇപ്പോൾ നിലവിൽ ഉള്ള വഖഫ് നിയമം 1995 ൽ പാസ്സാക്കിയ നിയമമാണ്. വഖഫ് നിയമ പ്രകാരം, ഒരാൾക്ക് സ്വന്തം സ്വത്തുക്കൾ വാക്കാലുള്ളതോ രേഖാമൂലമോ ആയ പ്രഖ്യാപനം വഴി വഖഫ് ചെയ്യാൻ സാധിക്കും (Waqf can be created by a written or oral declaration of the property). ഒരിക്കൽ ഒരു സ്വത്ത്  വഖഫ് ചെയ്താൽ,  നിയമപരമായി അത് കൈമാറ്റം ചെയ്യപ്പെടാത്തതായിത്തീരുകയും ജീവകാരുണ്യത്തിനോ മതപരമായ ആവശ്യങ്ങൾക്കോ ​​വേണ്ടി സ്ഥിരമായി സമർപ്പിക്കുകയും ചെയ്യപ്പെടുന്നു.(Once a waqf always a waqf).

വഖഫ് ചെയ്ത വസ്തു പലപ്പോഴും വഖഫ് ചെയ്ത വിവരം അറിയാതെ അല്ലെങ്കിൽ മറച്ചുവെച്ചു  കൈമാറ്റം ചെയ്യപ്പെടുന്നു. കാരണം വഖഫ് ചെയ്യപ്പെട്ട ഒരു വസ്തു കൈമാറ്റം ചെയ്യാതിരിക്കാൻ യാതൊരു വിവരവും രജിസ്റ്റർ ഓഫീസിലോ വില്ലേജ് ഓഫീസിലോ രേഖപ്പെടുത്തുന്നില്ല. അതുകൊണ്ടു തന്നെ കൈമാറ്റം ചെയ്യപ്പെട്ടു വർഷങ്ങൾ കഴിഞ്ഞാകും മുൻ ഉടമ വഖഫ് ചെയ്ത വിവരം / രേഖകൾ പുറത്തുവരുന്നത്. കൈമാറ്റം എന്നാൽ വിൽപ്പന കൂടാതെ, ഉടമയുടെ മക്കൾക്കോ മറ്റു അനന്തരാവകാശികൾക്ക് ലഭിച്ച പാരമ്പരാവകാശ സ്വത്തും പെടും! നിലവിൽ ഉള്ള നിയമം അനുസരിച്ചു Once a waqf always a waqf, അതായത് വഖഫ് ചെയ്ത ശേഷം നടത്തിയ കൈമാറ്റങ്ങൾ എല്ലാം അസാധുവാകും.

1995 ലെ നിയമത്തിലെ സെക്ഷൻ 40 (1) അനുസരിച്ചു, The Board may itself collect information regarding any property which it has reason to believe to be waqf property and if any question arises whether a particular property is waqf property or not, after making such inquiry as it may deem fit, decide the question. അതായത് വഖഫ് സ്വത്താണെന്ന് കരുതുന്ന ഏതൊരു വസ്തുവിനെയും സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കാം!

സെക്ഷൻ 40 (2.) The decision of the Board on a question under sub-section (1) shall, unless revoked or modified by the Tribunal, be final.

സെക്ഷൻ 40 (2) അനുസരിച്ചു ഉപവകുപ്പ് (1) പ്രകാരം എടുത്ത ബോർഡിൻ്റെ തീരുമാനം, ട്രിബ്യൂണൽ അസാധുവാക്കുകയോ പരിഷ്ക്കരിക്കുകയോ ചെയ്തില്ലെങ്കിൽ അന്തിമമായിരിക്കും.

ട്രിബ്യൂണൽ വിധി അന്തിമമായിരിക്കും എന്നത് നീതി നിഷേധമമാണ്. രാജ്യത്തുള്ള മറ്റു കോടതികളിൽ അപ്പീൽ സൗകര്യം ഉണ്ടായിരിക്കണം.

വാക്കാലുള്ള പ്രഖ്യാപനം വഴി  പോലും വഖഫ് ചെയ്യാൻ സാധിക്കുമ്പോൾ, തർക്കങ്ങൾ വരുക സാധാരണമാണ്. പലപ്പോഴും സാക്ഷിമൊഴിയെ ആശ്രയിക്കേണ്ടി വരും. സാക്ഷികളുടെ കൃത്യത ഉറപ്പാക്കാൻ മാർഗ്ഗമില്ല. രജിസ്റ്റർ ചെയ്യാത്ത വഖഫ്  പ്രഖ്യാപനങ്ങൾ കാരണം നിയമപരമായി സ്വത്തുക്കളുടെ കൈമാറ്റം തടയുക സാധ്യമല്ല. പല കൈമാറ്റങ്ങൾക്ക് ശേഷമായിരിക്കും മുൻ ഉടമ പ്രസ്തുത ഭൂമി വഖഫ് ചെയ്തു എന്ന അവകാശം ഉയർന്നുവരുന്നത്. ഇത്തരം തർക്കങ്ങൾ വരുമ്പോൾ, അന്തിമ തീരുമാനം വഖഫ് ബോർഡ് / ട്രിബുണൽ ആകുന്നത് നീതി നിർവ്വഹണത്തിൽ പരാതികൾ ഉണ്ടാകും.
നിലവിലെ വഖഫ് നിയമത്തിലെ ചില സെക്ഷനുകൾ നീതിപൂർവ്വകമല്ല എന്ന ആക്ഷേപങ്ങൾ പരിഹരിക്കാനാണ്  The Waqf (Amendment) Bill, 2024 ൽ പരിഷ്കരിക്കുന്നത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് ആരോപിക്കാൻ സാധിക്കുമോ?

False Promise of Marriage – Section 69 of the BNS punishes men who make a false promise of marriage to a woman and have consensual sex with her. The punishment for this offense is up to 10 years in prison and a fine.

തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ്, സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തി. പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് സ്ത്രീ പുണെ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ യുവാവിന്റെപേരില്‍ പുണെ പോലീസ് ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു.
വിവാഹിതയായ ഒരു സ്ത്രീക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് മനീഷ് പിട്ടാലെയുടെ വിധി. പരാതിക്കാരി വിവാഹിതയാണെന്നും മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താന്‍ വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത് സ്ത്രീക്ക് വ്യക്തമാണ്.  അതിനാല്‍, മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യമനുവദിച്ചു.

നിഷ്ക്രിയ ദയാവധം (Passive euthanasia) അനുമതി? കരട് ചട്ടം ഇറക്കി കേന്ദ്രസർക്കാർ

ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് തീരുമാനമെടുക്കാനുള്ള ചട്ടങ്ങളുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി.

എന്താണ് ദയാവധം (Euthanasia)?

2018 ലെ അരുണ ഷാൻബോഗ് Vs യൂണിയൻ ഓഫ് ഇന്ത്യ (Aruna Shanbaug v. Union of India) കേസിൽ, മാരകരോഗിയായ ഒരു രോഗിക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നിരുന്നാലും, തീരുമാനം സ്വമേധയാ എടുത്തതാണെന്ന് ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

2023 ലെ കോമൺ കോസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (Common Cause v. Union of India) കേസിൽ സുപ്രീം കോടതി നിഷ്ക്രിയ ദയാവധത്തെ നിയന്ത്രിക്കുന്ന തത്വങ്ങൾ കൂടുതൽ വ്യക്തമാക്കി. മാരകരോഗികൾക്ക് ജീവൻ നിലനിർത്താനുള്ള ചികിത്സ നിരസിക്കുന്നതിനുള്ള അവകാശം കോടതി ആവർത്തിച്ചു, എന്നാൽ ദുരുപയോഗം തടയുന്നതിനും രോഗിയുടെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായി തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള സംരക്ഷണത്തിൻ്റെ ആവശ്യകതയും കോടതി പറയുകയുണ്ടായി.

കോമൺ കോസ് വിധിയെത്തുടർന്ന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) “ലൈഫ് സപ്പോർട്ട് പിൻവലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ” (2023) പുറപ്പെടുവിച്ചു. മാരകമായ രോഗികളിൽ നിന്നുള്ള ജീവിത പിന്തുണ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്ക് നൽകുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ രോഗിയിൽ നിന്നോ അവരുടെ അംഗീകൃത പ്രതിനിധിയിൽ നിന്നോ സമ്മതത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു, തീരുമാനമെടുക്കുന്നതിനുള്ള ഒരു മൾട്ടി ഡിസിപ്ലിനറി സമീപനം ഉറപ്പാക്കുകയും ചെയ്യുന്നു.

ദിലീപ് കേസ് – മഞ്‍ജു വാര്യരെ വീണ്ടും വിസ്തരിക്കുമോ? വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കാമോ? എന്താണ് നിയമം?

അട്ടപ്പാടി മധു കൊലക്കേസിലും സാക്ഷികളുടെ  പുനർ വിസ്താരം സംബന്ധിച്ച നടപടികൾ ഉണ്ടായിരുന്നു. മഞ്ജു വാര്യർ, പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൺ എന്നിവരെ ആദ്യം വിസ്തരിച്ചതിനാൽ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് ദിലീപ് ഭാഗം!

സാക്ഷി വിസ്താരം പോലെയുള്ള കോടതി നടപടികൾ ക്രിമിനൽ നടപടി ചട്ടം, 1973 (The Code Of Criminal Procedure, 1973) അനുസരിച്ചാണ് നടത്തപ്പെടുന്നത്. സാക്ഷിയുടെ പുനർ വിസ്താരം സംബന്ധിച്ച് എന്താണ് ചട്ടം?

ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 311 പ്രകാരം – കോടതിയുടെ കീഴിലുള്ള ഏതെങ്കിലും അന്വേഷണത്തിന്റെയോ വിചാരണയുടെയോ മറ്റ് നടപടികളുടെയോ ഏത് ഘട്ടത്തിലും കോടതിക്ക്, സാക്ഷിയായി ഏതു വ്യക്തിയെ വേണമെങ്കിലും വിളിക്കാം, സാക്ഷിയായി സമൻസ് അയച്ചില്ലെങ്കിലും ഹാജരായ ഏതെങ്കിലും വ്യക്തിയെ വിസ്തരിക്കാം. ഇതിനകം പരിശോധിച്ച കഴിഞ്ഞ ഏതെങ്കിലും വ്യക്തിയെ തിരിച്ചുവിളിക്കുകയും വീണ്ടും പരിശോധിക്കുകയും ചെയ്യുക; കേസിന്റെ ന്യായമായ തീരുമാനത്തിന് അയാളുടെ തെളിവുകൾ അത്യന്താപേക്ഷിതമാണെന്ന് തോന്നുകയാണെങ്കിൽ, കോടതി അത്തരത്തിലുള്ള ആരെയെങ്കിലും വിളിച്ചുവരുത്തുകയും പരിശോധിക്കുകയും അല്ലെങ്കിൽ തിരിച്ചുവിളിക്കുകയും വീണ്ടും പരിശോധിക്കുകയും ചെയ്യാവുന്നതാണ്.

Section 311 – Power to summon material witness, or examine person present. Any Court may, at any stage of any inquiry, trial or other proceeding under this Code, summon any person as a witness, or examine any person in attendance, though not summoned as a witness, or. recall and re- examine any person already examined; and the Court shall summon and examine or recall and re- examine any such person if his evidence appears to it to be essential to the just decision of the case.

ആരാണ് നോട്ടറി?

ചില നിയമപരമായ നടപടിക്രമങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യാനായി സർക്കാർ ഏൽപ്പിക്കുന്ന വ്യക്തിയാണ് നോട്ടറി. പ്രമാണങ്ങളും മറ്റും ആധികാരികതയോടെ മനസ്സിലാക്കി അറ്റസ്റ് ചെയ്യാനും സർട്ടിഫൈ ചെയ്യാനുമായി ഗവൺമെൻറ് നിയോഗിച്ച വ്യക്തികളാണ് നോട്ടറി.

1952 ലെ നോട്ടറീസ് നിയമം ( The Notaries Act, 1952) അനുസരിച്ചാണ് നോട്ടറി സംവിധാനം പ്രവർത്തിക്കുന്നത്. നോട്ടറി എന്നത് ഈ നിയമപ്രകാരം നിയമിക്കപ്പെടുന്ന ഒരു ലീഗൽ പ്രാക്ടീഷണർ ആണ്.

നോട്ടറി എന്നത് ഒരു പ്രത്യേക പദവി അല്ല. ഒരു ലീഗൽ പ്രാക്ടീഷണർ ആയി ഇരിക്കുന്ന കാലത്തു മാത്രമേ നോട്ടറി ആയി ഇരിക്കാനും സാധിക്കുകയുള്ളു. നോട്ടറി എന്നത് അഞ്ചു വർഷത്തേക്ക് നൽകപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ആണ്. വീണ്ടും തുടരണമെങ്കിൽ സർട്ടിഫിക്കറ്റ് പുതുക്കുകയാണ് ചെയ്യുന്നത്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാത്തവർക്ക് നോട്ടറി നിയമനം സാധ്യമല്ല. നോട്ടറിയായി നീയമിക്കണമെങ്കിൽ ചുരുങ്ങിയത് പത്തുവർഷം കോടതിയിൽ പ്രാക്ടീസ് ചെയ്തിരിക്കണം. സ്ത്രീ ആണെങ്കിൽ 7 വർഷം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്  7 വർഷം വക്കിൽ ആയി പ്രാക്ടീസ് ചെയ്തിരിക്കണം. വക്കാലത്തുകൾ ഫയലാക്കിയും ആക്ടീവ് പ്രാക്ടീസ് നില നിർത്തിയും വേണം നോട്ടറി പ്രാക്ടീസ് ചെയ്യാൻ എന്നാണ് നിയമത്തിലെ 3 വകുപ്പ് നിർവചിച്ച് ഭരണഘടന കോടതി വിധി ഉള്ളത്.

നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന യോഗ്യതകൾ ഉള്ളവർ കേന്ദ്രസർക്കാരിനോ സംസ്ഥാന സർക്കാരിനോ നോട്ടറിയായി നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്. നിയമനം ലഭിക്കുമ്പോൾ, നോട്ടറി നമ്പർ ഉണ്ടാകും.

കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നോട്ടറി മാരെ നിയമിക്കാം. കേന്ദ്ര സർക്കാർ നിയമിക്കുന്ന നോട്ടറിക്ക് ഇന്ത്യയിൽ എവിടെയും പ്രാക്റ്റീസ് ചെയ്യാൻ സാധിക്കും. സംസ്ഥാന സർക്കാരുകൾ നിയമിക്കുന്ന നോട്ടറിയുടെ പരിധി പ്രസ്തുത സംസ്ഥാനം ആയിരിക്കും.

തൻ്റെ മുന്നിൽ വരുന്ന ഒരു ഡോക്യുമെന്റ് / പ്രമാണം കൃത്യമായി പരിശോധിച്ച് അധീകാരികത ഉറപ്പു വരുത്തി അറ്റസ്റ്റ് അല്ലെങ്കിൽ സർട്ടിഫൈ ചെയ്യുക എന്നതാണ് നോട്ടറിയുടെ കർത്തവ്യം. വാടക കരാറുകൾ, കോടതിയിൽ കൊടുക്കേണ്ട ചില അഫിഡവിറ്റുകൾ, കരാറുകൾ എന്നിവയൊക്കെ നോട്ടറി അറ്റെസ്ട് ചെയ്‌താൽ അതിനു കൃത്യമായ നിയമസാധുത ഉണ്ട്.

സർക്കാരിന് ഒരു നോട്ടറിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ അവകാശം/അധികാരം ഉണ്ട്. ഒരു നോട്ടറി തന്നെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയാൽ, സർക്കാരിൽ അടയേക്കേണ്ട നിശ്ചിതമായ ഫീസ് അടയ്ക്കാതിരുന്നാൽ, രജിസ്ട്രേഷൻ പുതുക്കാതിരുന്നാൽ, നോട്ടറിയെ പാപ്പരായി പ്രഖ്യാപിച്ചാൽ, അല്ലെങ്കിൽ നോട്ടറി തന്നെ അങ്ങോട്ട് ആവശ്യപ്പെടുകയാണെങ്കിൽ സർക്കാരിന് ഒരു നോട്ടറിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാൻ അധികാരമുണ്ട്.

സംസ്ഥാനത്ത് നോട്ടറി നിയമനത്തിനുള്ള അപേക്ഷകൾ ഇനി ഓൺലൈനിൽ നൽകാം. ഇതിനായുള്ള വെബ് പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ കടലാസിൽ സ്വീകരിച്ചു ഫയലുകളാക്കി നടപടി സ്വീകരിച്ചുവരുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിയമ വകുപ്പിന്റെ www.lawsect.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.