ഭൂമി കൈമാറ്റത്തിന്റെ രേഖയാണ് ആധാരം. മുദ്രപത്രത്തിൽ അംഗീകൃതരീതിയിൽ രേഖപ്പെടുത്തി, രജിസ്ട്രാർ വകുപ്പിന്റെ കീഴിലുള്ള രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്താണ് ആധാരം സാധുവാകുന്നത്.
ആധാരം വിവിധ തരത്തിൽ ഉണ്ട്. തീറാധാരം (Sale Deed), തീറാധാരം (Sale Deed), ദാനാധാരം(Gift Deed), പരസ്പര കൈമാറ്റാധാരം(Exchange of Property), ജാമ്യാധാരം, പണയധാരം, തെറ്റ് തിരുത്താധാരം (Correction Deed), റദ്ധാധാരം(Cancellation Deed), ഒറ്റി ആധാരം. പേരുകളുടെ അർത്ഥ സൂചനകൾ മനസിലാക്കിയാൽ ഓരോന്നും എന്തിനുള്ള/സംബന്ധിച്ച ആധാരമെന്നു മനസിലാക്കാം.
എന്താണ് തീറാധാരം (Sale Deed)?
പ്രതിഫലം പറ്റിക്കൊണ്ട് ആര്ക്കു വേണമെങ്കിലും രജിസ്റ്റർ ചെയ്തു കൊടുക്കാവുന്ന ആധാരം. ഭൂമി, കെട്ടിടം തുടങ്ങിയ മുതലുകൾ കൈമാറ്റം ചെയ്യുന്നതിന് തയ്യാറാക്കുന്ന രേഖ. സാധാരണ വസ്തു കച്ചവടം നടക്കുന്നത് തീറാധാരം മുഖേന ആണ്.
Note: All the contents in this site are personal & strictly for information purpose only. നിയമങ്ങൾ മനസിലാക്കാനും പ്രചിരിപ്പിക്കുവാനും നിങ്ങളുടെ സൃഹുത്തുക്കൾക്കു ഈ വിവരം ഷെയർ ചെയ്യുക