മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്. ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന രവീന്ദ്രൻ 1999 ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. അന്നു ജില്ലാ കലക്ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്ടറുടെ ഉത്തരവ്, സ്റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്ഞാപനം ചെയ്തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു. അതോടെ നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുന്നതും
Month: January 2022
കടകൾക്ക് മുന്നിലെ ഓട്ടോ – ടാക്സി പാർക്കിങ് ? റോഡതിര് വസ്തു – ഉടമയുടെ പ്രത്യേക അവകാശമെന്ത്?
നമ്മുടെ നാട്ടിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഓട്ടോ ടാക്സി പാർക്കിംഗ് സ്ഥലങ്ങൾ. കടയുടെ മുന്നിലുള്ള ഓട്ടോ പാർക്കിംഗ് കടയുടമയ്ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ചില്ലറയല്ല. പഞ്ചായത്തുകളും മുൻസിപ്പാലിറ്റി / പഞ്ചായത്ത് / കോർപറേഷൻ ആണ് അനുയോജ്യമായ ഓട്ടോ ടാക്സി പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തേണ്ടത്.
ഇത്തരത്തിൽ വസ്തുവിന്റെ ഒരതിര് പൊതു റോഡായ ഒരു വസ്തുവിൽ ഉടമസ്ഥൻ വസ്തുവിൽ വാണിജ്യാവശ്യത്തിനായി കെട്ടിടം നിർമ്മിച്ചു. എന്നാൽ വർഷങളായി അതിരിനോട് ചേർന്ന് നിലവിലുള്ള ഓട്ടോ സ്റ്റാൻഡിൽ നിരവധി ഓട്ടോകൾ നിരന്ന് കിടക്കുന്നതിനാൽ വസ്തുവിന്റെ റോഡതിര് ഭാഗം മുഴുവനായി ഉടമസ്ഥന് ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടായി, വിഷയം കോടതിയിൽ എത്തുകയും ചെയ്തു.
വസ്തു ഉടമസ്ഥന് സ്വന്തം വസ്തുവിൽ നിന്നും റോഡിൻറെ ഏത് ഭാഗത്ത് കൂടിയും പൊതു റോഡിലേക്ക് ഇറങ്ങാം എന്നുള്ളത് ഉടമസ്ഥാവകാശത്തിൻറെ ഭാഗമായിട്ടുള്ളതാണ്. 25 വർഷമായി പ്രസ്തുത സ്ഥലം ഓട്ടോറിക്ഷ പാർക്കിങ്ങിന് ഉപയോഗിക്കുന്നു എന്നത്, ഈ അവകാശം നിഷേധിക്കാനുള്ള കാരണം ആകുന്നില്ല. വസ്തു ഉടമസ്ഥന് റോഡിലേക്ക് ഇറങ്ങാൻ ഉള്ള അവകാശം സ്ഥാപിച്ചു കൊടുക്കാൻ ഉത്തരവാദിത്വം അധികാരികൾക്കാണ് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വിധിച്ചു. 3 മാസത്തിനുള്ളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ തദ്ദേശ ഭരണകൂടത്തോട് ഉത്തരവിട്ടു.
Reference:
RASHEED PARAKKAL vs THE SECRETARY, KOTTILANGADI GRAMA PANCHAYATH
WP(C) NO. 21191 OF 2020 HIGH COURT OF KERALA
RASHEED PARAKKAL vs THE SECRETARY, KOTTILANGADI GRAMA PANCHAYATH
WP(C) NO. 21191 OF 2020 HIGH COURT OF KERALA